കേക്ക് മുറിച്ച് ആറുപത്തിയൊന്നാം പിറന്നാൾ ആഘോഷിച്ച് നടൻ മോഹൻലാൽ, ആശംസയുമായി മമ്മൂട്ടി അടക്കം നിരവതി താരങ്ങൾ

മലയാള സിനിമയിൽ കിരീടം വെക്കാത്ത രണ്ട് താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും, ഇരുവരും നാല് പതിറ്റാണ്ടുകളായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരങ്ങളാണ്, ഇരുവരുടെയും ഓരോ പിറന്നാളും മലയാളികൾ ആഘോഷപൂർവമാണ് കൊണ്ട് ആടാറുള്ളത്. ഇന്ന് നടൻ മോഹൻലാലിന്റെ അറുപത്തിയൊന്നാം പിറന്നാൾ ആണ്, താരത്തിന് പിറന്നാൾ ആശസകളുമായി സോഷ്യൽ മീഡിയയിൽ കൂടി അറിയിച്ചിരിക്കുന്നത് നിരവതി താരങ്ങളാണ്, 1980ൽ ഇറങ്ങിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ കൂടെയാണ് മോഹൻലാൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്

നടൻ മമ്മൂട്ടി ഇരുവരും ഒന്നിച്ച് നിൽക്കുന്ന ഒരു ചിത്രം പങ്ക് വെച്ച് കൊണ്ടാണ് മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുന്നത് “Happy Birthday Dear Lal 🙂” എന്നാണ് തൻറെ സോഷ്യൽ മീഡിയിൽ കൂടി അറിയിച്ചത്, ഇരുവരുടെയും സൗഹൃദം മലയാളികൾക്ക് ഏവർക്കും അറിയാവുന്നതാണ്, മമൂട്ടി മോഹൻലാലിന് ഇച്ചാക്കയാണെങ്കിൽ, മോഹൻലാൽ മമ്മൂട്ടിക്ക് ലാലുവും ആണ്,അഭിനയത്തിന് പുറമെ നിരവതി ചിത്രങ്ങൾ മോഹൻലാൽ നിർമിച്ചിട്ടുണ്ടെങ്കിലും നടൻ മോഹനലാൽ ആദ്യമായി സംവിധാനം ചെയുന്ന ചിത്രമാണ് ബോറോസ്, ഇതിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹൻലാൽ തന്നെയാണ്

മമ്മൂട്ടിക്ക് പുറമെ മകൻ ദുൽഖർ സൽമാൻറെ പിറന്നാൾ ആശംസ ഇങ്ങനെ ആയിരുന്നു “നമ്മുടെ പ്രിയപ്പെട്ട ലാലേട്ടന് ജന്മദിനാശംസകൾ നേരുന്നു !! എണ്ണമറ്റ സിനിമകളിലൂടെയും അവിസ്മരണീയമായ കഥാപാത്രങ്ങളിലൂടെയും ഞങ്ങളെ വിസ്മയിപ്പിക്കാനും, ഹൃദയം കീഴടക്കാനും ഇനിയും സാധിക്കട്ടെ !! 🤗🤗🤗❤️❤️ ഇതായിരുന്നു ദുൽഖറിന്റെ ആശംസ, എന്നാൽ മോഹൻലാൽ ഇപ്പോൾ ഉള്ളത് ചെന്നൈയിൽ ആണ് , താരം അവിടെ നിന്നാണ് തൻറെ അറുപത്തിയൊന്നാം പിറന്നാൾ ആഘോഷിച്ചത്

തൻറെ സുഹൃത്തും ബിസിനസ് മാനുമായ സമീർ ഹംസയുടെ ഒപ്പമാണ് മോഹൻലാൽ രാത്രി പന്ത്രണ്ട് മണിക്ക് കേക്ക് മുറിച്ച് ആഘോഷിച്ചത്, സമീർ ഹംസയാണ് ജന്മദിനാഘോഷത്തിന് ചിത്രങ്ങൾ പ്രേക്ഷകർക്ക് വേണ്ടി പങ്ക് വെച്ചത്, മോഹൻലാലിന്റെ കൂടെ എപ്പോഴും ഉള്ള ആന്റണി പെരുമ്പാവൂർ കുറിച്ചത് ഇങ്ങനെ ആയിരുന്നു “ജീവന്റേയും ജീവിതത്തിന്റെയും ഭാഗമായ ലാൽ സാറിന് ആയൂരാരോഗ്യ സൗഖ്യങ്ങൾ നേർന്ന് കൊണ്ട് ഒരായിരം ജന്മദിനാശംസകൾ… ഇനിയും ഒരുപാട് വിസ്മയങ്ങൾ സമ്മാനിക്കാൻ ലാൽ സാറിന് കഴിയട്ടെ എന്ന പ്രാർഥനയോടെ, എന്റെയും കുടുംബത്തിന്റെയും സ്നേഹാശംസകൾ..” കൂടാതെ നിരവതി താരങ്ങളും പ്രേക്ഷകരും ഇപ്പോഴും മോഹൻലാലിന് ജന്മദിന ആശംസകൾ അറിയിക്കുകയാണ്

x