മലയാള സിനിമ നടൻ അർജുൻ നന്ദകുമാർ വിവാഹിതനായി വധു ആരാണെന്ന് കണ്ടോ

മലയാള സിനിമയിൽ നിന്ന് ഒരു വിവാഹം കൂടി, നടൻ അർജുൻ നന്ദകുമാറിന്റെ വിവാഹമായിരുന്നു ഇന്ന് നടന്നത്, കൊച്ചിയിൽ വെച്ചായിരുന്നു താരത്തിന്റെ വിവാഹം, വളരെ രഹസ്യമായി നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്, ടെലിവിഷൻ ഷോയിൽ കൂടിയാണ് അർജുൻ നന്ദകുമാർ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്, ഏഷ്യാനെറ്റ് പ്ലസിൽ സംപ്രേഷണം ചെയ്‌തിരുന്നു സ്ക്രീൻ ടെസ്റ്റ് എന്ന പരുപാടിയുടെ വിജയ് ആയിരുന്നു അർജുൻ

ആ പരിപാടിയുടെ ജഡ്‌ജ്‌ ആയി വന്നിരുന്ന മലയാള സിനിമ സംവിധായകൻ റോഷൻ ആന്‍ഡ്രൂസാണ് മലയാള സിനിമയിലേക്ക് ഉള്ള അരങ്ങേറ്റത്തിന് അവസരം ഒരുക്കിയത്, 2012ൽ മോഹൻലാലിനെ നായികനാക്കി റോഷൻ ആന്‍ഡ്രൂസ് സംവിധാനം ചെയ്‌ത കാസനോവ എന്ന ചിത്രത്തിൽ കൂടിയാണ് മലയാള സിനിമയിൽ അർജുൻ നന്ദകുമാറിന്റെ അരങ്ങേറ്റം, അതിന് ശേഷം നിരവതി അവസരങ്ങൾ ആണ് താരത്തിനെ തേടി എത്തിയത്, ഇരുപത്തിയഞ്ചോളം ചിത്രങ്ങളിൽ അർജുൻ നന്ദകുമാർ ഇതുവരേക്കും അഭിനയിച്ചിട്ടുണ്ട്

അർജുന്റെ രണ്ടാമത്തെ ചിത്രമായിരുന്നു താരത്തിന് കരിയർ ബ്രേക്ക് നൽകിയത്, മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്‌ത സൂപ്പർ ഹിറ്റ് ചിത്രമായ ഗ്രാൻഡ് മാസ്റ്റർ എന്ന ചിത്രത്തിലെ വില്ലനെ അവതരിപ്പിച്ചത് നടൻ അർജുൻ നന്ദകുമാർ ആയിരുന്നു, അവസാനമായി തിയേറ്ററിൽ ഇറങ്ങിയ അർജുനന്റെ ചിത്രംഅജയ് വാസുദേവ് സംവിധാനം ചെയ്‌ത് മമ്മൂട്ടി നയിക്കാനായി എത്തിയ ഷൈലോക്ക് ആണ്, ആ ചിത്രത്തിൽ റാം എന്ന കഥാപാത്രത്തെയാണ് അർജുൻ അവതരിപ്പിച്ചത്

അഭിനയത്തിന് പുറമെ താരം ദന്ത ഡോക്ടർ കൂടിയാണ്, കൂടാതെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ കേരള സ്ട്രൈക്കേഴ്സിന്റെ മുൻനിരയിൽ ഉള്ള താരം കുടിയൻ, അർജുൻ വിവാഹം കഴിച്ചത് ദിവ്യ പിള്ളയെ ആണ്, ദിവ്യ പിള്ള ഒരു ബിസിനസ് എന്റർപ്രണർ കൂടിയാണ്, അർജുൻ നന്ദകുമാർ അഭിനയിച്ച ഇനി പുറത്തിറങ്ങാൻ ഉള്ള ചിത്രം മോഹനലാൽ നയിക്കാനായി വരുന്ന പ്രിയദർശൻ സംവിധാനം ചെയ്‌ത മരക്കാർ അറബിക്കടലിന്റെ സിംഹം ആണ്, ഇപ്പോൾ പുതു ജീവിതത്തിൽ കടന്ന നടൻ അർജുനും ഭാര്യ ദിവ്യയ്ക്ക് നിരവതി താരങ്ങൾ ആണ് വിവാഹ ആശംസകൾ അറിയിക്കുന്നത്

x