ഞാൻ എല്ലാവരെയും സ്നേഹിക്കുന്നു, എല്ലാവരെയും മിസ്സ് ചെയ്യും, ഞാനില്ലാതെ എൻ്റെ കുടുംബം വിഷമിക്കും; വിജയ് ആന്റണിയുടെ മകളുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി, ഇപ്പോഴും വേദന താങ്ങാനാവാതെ കുടുംബം

നടൻ വിജയ് ആന്റണിയുടെ മകളുടെ ആത്മഹത്യ വലിയ ആഘാതമാണ് തമിഴ് സിനിമാ ലോകത്ത് സൃഷ്ടിച്ചത്. ഇപ്പോഴിതാ മരണത്തിന് തൊട്ടുമുൻപ് മീര എഴുതിയ വരികളാണ് ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

ഞാൻ എല്ലാവരെയും സ്നേഹിക്കുന്നു. എല്ലാവരെയും ഞാൻ മിസ് ചെയ്യും എന്നാണ് ആ കുറിപ്പിലെ ആദ്യ വരികൾ. പൊലീസാണ് ഈ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസമാണ് ചെന്നൈ അൾവാർപേട്ടിലെ വീട്ടിൽ വിജയ് ആൻറണിയുടെ മകൾ മീരയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ മൂന്ന് മണിയോടെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ മീരയെ ആദ്യം കണ്ടത് വീട്ടുജോലിക്കാരി ആയിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ള പൊലീസിൻറെ തെരച്ചിലിലാണ് വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പെന്ന് സംശയിക്കുന്ന എഴുത്ത് ഇപ്പോൾ കണ്ടെടുത്തിരിക്കുന്നത്.

‘ഞാൻ എല്ലാവരെയും സ്നേഹിക്കുന്നു. എല്ലാവരെയും ഞാൻ മിസ് ചെയ്യും. എൻ്റെ സുഹൃത്തുക്കളെയും അധ്യാപകരെയുമൊക്കെ ഞാൻ മിസ് ചെയ്യും. ഞാനില്ലാതെ എൻ്റെ കുടുംബം വിഷമിക്കും’, എന്ന് പറയുന്ന കത്ത് ആത്മഹത്യയ്ക്ക് തൊട്ടുമുൻപ് എഴുതിയതാണോ അതോ നേരത്തേതന്നെ എഴുതിയിരുന്നതാണോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്.

Articles You May Like

x