ഗീതുമോഹന്ദാസും മഞ്ജുവാര്യറും സംയുക്തയും ഒത്ത് കൂടി ചിത്രം പങ്ക് വെച്ച് നടി പൂർണിമ

മലയാള സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്ന നടിമാരായിരുന്നു മഞ്ജു വാര്യറും, സംയുക്തവർമയും, ഗീതു മോഹൻദാസും പിന്നെ നടി പൂർണിമ ഇന്ദ്രജിത്തും എന്നാൽ ഇവരുടെ എല്ലാം വിവാഹ കഴിഞ്ഞ ശേഷം അഭിനയത്തിൽ നിന്ന് നീണ്ട ഇടവേള തന്നെ എടുത്തു എന്ന് തന്നെ പറയാം

ഇവരിൽ മഞ്ജുവാര്യർ ആയിരുന്നു തിരിച്ച് അഭിനയത്തിലോട്ട് അതിയമായി കടന്ന് വന്നത് അതിന് ശേഷം 2019 തൊട്ട് വൈറസ് എന്ന ചിത്രത്തിലൂടെ പൂർണിമ ഇന്ദ്രജിത്തും അഭിനയ രംഗത്തോട്ട് തിരികെ എത്തുകയായിരുന്നു എന്നാൽ നടി ഗീതു മോഹൻദാസ് വിവാഹ ശേഷം അഭിനയം നിറുത്തി സംവിധായികയുടെ റോളിൽ തന്നെ മലയാള സിനിമയിൽ എത്തുകയായിരുന്നു എന്നാൽ നടി സംയുക്ത വർമ മാത്രം തിരികെ മലയാള സിനിമയിലോട്ട് വന്നിട്ടില്ല എന്ന് വേണമെങ്കിൽ പറയാം

സംയുക്തവർമ യോഗയും മറ്റുമായി കുടുംബ കാര്യവുമായി കഴിഞ്ഞ് കൂടുകയാണ് ഈ ഇടയ്ക്ക് സംയുക്ത വർമ യോഗ ചെയുന്ന ചിത്രം പങ്ക് വെച്ചത് വൈറലായി മാറിയിരുന്നു ഇവർ നാലു പേരും സിനിമയിലെ സൗഹൃദം പുറത്തും ഇന്നും അതെ പടി സൂക്ഷിക്കുന്നവർ ആണ് ഇവർ നാലുപേരും കൂടി ഒരുമിച്ച് യാത്രകളും മറ്റ് പരിപാടികളിലും പങ്ക് ചേരാർ ഒണ്ട്

ഇപ്പോൾ അഞ്ചു വർഷങ്ങൾക്ക് മുമ്പ് മഞ്ജുവും പൂർണിമയും സംയുക്തയും ഗീതു മോഹൻദാസും ഒത്ത് ചേർന്നപ്പോൾ പകർത്തിയ പഴേ ചിത്രം നടി പൂർണിമ ഇന്ദ്രജിത്താണ് പുറത്ത് വിട്ടിരിക്കുന്നത് പെണ്ണുങ്ങളെ …ഓർക്കുന്നുണ്ടോ എന്ന ചോദ്യമാണ് ചിത്രത്തിനോടൊപ്പം പൂർണിമ നാലുപേരോടും ചോദിച്ചിരിക്കുന്നത്

എന്നാൽ ഇതിന് മനോഹരമായ മറുപടിയാണ് നടി മഞ്ജു വാര്യർ നൽകിയിരിക്കുന്നത് മഞ്ജുവാര്യരുടെ മറുപടി ഇങ്ങനെ മനോഹരമായ ഓർമ്മകൾ… ഇതിനെ ഇഷ്ടപെടുന്നു … നഷ്ട്ടം തോനുന്നു.. വീണ്ടും ഇത് പോലെ കൂടണം ..എന്നായിരുന്നു മഞ്ജുവിന്റെ മറുപടി ഇതിന് പൂർണിമയുടെ മറുപടി ഇങ്ങനെയായിരുന്നു ചിത്രങ്ങളും നിമിഷങ്ങളും ഓർമ്മകളും …. എല്ലാം വളരെ ഉന്മേഷദായകമാണ് അല്ലെ എം?

ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിരിക്കുന്നത് ഇവർ നാലുപേരെയും ഇത് പോലെ വീണ്ടും ഒന്നിച്ച് കാണണം എന്നാണ് നിരവതി പ്രേക്ഷകരുടെ അഭിപ്രായം

x