ദൃശ്യം 2ന്റെ ക്ലൈമാക്സിൽ ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റിയ സുന്ദരിയായ ആ വക്കിൽ ആരാണെന്ന് അറിയാമോ

മോഹൻലാൽ നായകനായി വന്ന ജിത്തു ജോസഫ് തിരക്കഥ എഴുതി സംവിധാനം നിർവഹിച്ച ദൃശ്യം 2 എങ്ങു നിന്നും നല്ല അഭിപ്രായം മാത്രമേ ഉള്ളു സിനിമ നിരൂപകർ ഒന്നടകം പറഞ്ഞ ഈ അടുത്ത കാലങ്ങളിൽ എറങ്ങിയതിൽ വെച്ച് ഏറ്റവും നല്ല ചിത്രം ഓരോ കഥാപാത്രങ്ങൾക്കും നല്ല പെർഫോമൻസ് കാഴ്ച്ച വെച്ച് എന്ന് തന്നെ പറയാം

ഇപ്പോൾ ദൃശ്യം 2ന്റെ ക്ലൈമാക്സിൽ ഏവരുടെയും ശ്രദ്ധ പറ്റിയ ഒരു ആൾ ഉണ്ട് ജോർജ്ജുകുട്ടിക്ക് വേണ്ടി കോടതിയിൽ വാദിക്കുന്ന സുന്ദരിയായ വക്കിൽ ചിത്രം ഇറങ്ങിയത് മുതൽ സോഷ്യൽ മീഡിയയിൽ കൂടി പ്രേക്ഷകർ തിരയുകയാണ് ആ വക്കിലിനെ കുറിച്ച് അഡ്വ രേണുക എന്നായിരുന്നു സിനിമയിലെ പേരെങ്കിലും ആളെ കുറിച്ച് കൂടുതൽ അറിഞ്ഞാൽ ആരായാലും ഒന്ന് അമ്പരക്കും

സിനിമയിൽ അട്വകെറ്റ് രേണുക എന്നാണെങ്കിലും യഥാർത്ഥ പേര് ശാന്തി മായാദേവി എന്നതാണ് മോഹൻലാലിൻറെ കൂടെ മാത്രമല്ല മമ്മൂട്ടിയുടെ കൂടെയും ഇവർ അഭിനയിച്ചിട്ടുണ്ട് രമേശ് പിഷാരടി സംവിധാനം ചെയ്‌ത ഗാനഗന്ധർവൻ എന്ന ചിത്രത്തിലാണ് ശാന്തി മായാദേവി അരങ്ങേറിയത് അതിലും മമ്മൂട്ടിയുടെ കഥാപാത്രമായ ഉല്ലാസിന് വേണ്ടി വാദിക്കുന്ന വക്കീലായിട്ട് തന്നെയാണ് വന്നത്

സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പും മിനിസ്‌ക്രീനിൽ താരം വന്ന് പോയിട്ടൊണ്ട് പക്ഷെ അന്നൊന്നും പ്രേക്ഷകർ അവരെ ശ്രദിച്ച് കാണില്ല എന്ന് വേണമെങ്കിൽ പറയാം ഏഷ്യാനെറ്റ് പ്ലസിൽ സംപ്രേഷണം ചെയ്തിരുന്ന ചില ഫോണിന് പരിപാടികളിൽ അവതാരിക കൂടിയായിരുന്നു ഇവർ അന്ന് ശ്രദ്ധിക്കാതെ പോയ ശാന്തിയെ ദൃശ്യം 2 എന്ന ചിത്രത്തിലെ അവസാന കുറച്ച് ഭാഗം കൊണ്ട് ഇന്ന് മലയാളികൾ ശ്രദിക്കുന്ന നടിയായിട്ട് മാറിരിക്കുകയാണ്

പക്ഷെ ശാന്തി മായാദേവി യഥാർത്ഥ ജീവിതത്തിലും ഒരു വക്കിലാണ് ശാന്തി ജനിച്ചതും വളർന്നതും എല്ലാം തിരുവനന്തപുരത്താണ് ഇത്ര സുന്ദരിയാണെങ്കിലും ഒരു കുട്ടിയുടെ അമ്മ കൂടിയാണ് ഇവർ 2014ൽ ഷിജു രാജശേഖറിനെ വിവാഹം കഴിക്കുകയായിരുന്നു മകളുടെ പേര് ആരാധ്യ റെഷിക പൗർണമി.എന്നാണ് ഇപ്പോൾ മകൾക്ക് നാലര വയസ് ആയി

തിരുവനന്തപുരത്തുള്ള എംജി കോളേജിൽ നിന്ന് ലിറ്ററേച്ചറിൽ ബിരുദം നേടിയ ശേഷമാണ് തിരുവനന്തപുരം പേരൂർക്കടയിൽ ഉള്ള ലോ അക്കാദമിയിൽ നിന്ന് എൽഎൽബി നേടുന്നത് 2011 വർഷത്തിലാണ് അഭിഭാഷകയായി ജോയിൻ ചെയുന്നത് പിന്നീട് തിരുവനന്തപുരം വഞ്ചിയൂർ ജില്ലാ കോടതിയിൽ മൂന്ന് കൊല്ലം പ്രാക്ടീസ് ചെയുകയായിരുന്നു അതിന് ശേഷം 2014 തൊട്ട് എറണാകുളം ഹെെക്കോടതിയിലെ അഭിഭാഷകയാണ്

ജിത്തു ജോസഫിന്റെയും മോഹൻലാലിന്റേയും ഇനി ഇറങ്ങാൻ പോകുന്ന ചിത്രമായ റാമിലും ചെറിയ റോൾ ശാന്തി ചെയ്‌തിട്ടുണ്ട്‌ ദൃശ്യം 2ൽ മോഹൻലാൽ പറയുന്നത് കേട്ട് വാ പൊളിക്കുന്ന സ്സീൻ കണ്ട് ജോർജ്ജുകുട്ടിയുടെ മറുപടി കേട്ട് വക്കിലിന്റെ കിള്ളി വരെ പറന്ന് പോയെന്നാണ് സോഷ്യൽ മീഡിയിൽ താനേ ഏവരും പറയുന്നത് ഏതായാലൂം ഒറ്റ സീൻ കൊണ്ട് നടി  ശാന്തി മായാദേവി മലയാളികളുടെ ഹൃദയത്തിൽ കേറി എന്ന് തന്നെ പറയാം

x