മലയാളികളുടെ പ്രിയനടി ജ്യോതിർമയ്ക്ക് ഇതെന്തുപറ്റി? പുതിയ ചിത്രങ്ങൾ കണ്ട് ഞെട്ടി ആരാധകർ

ഒരു കാലത്തു മലയാള സിനിമയിലെ മുൻനിരയിൽ എത്തുമെന്ന് പലരും പ്രതീക്ഷിച്ച നടി ആയിരുന്നു ജ്യോതിർമയി. ആദ്യം മോഡലിംഗ് രംഗത്ത് സജീവമായ ജ്യോതിർമയി പിന്നീട് സീരിയൽ വഴി ആണ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. സുരേഷ് ഗോപി നായകനായ പൈലെറ്റ്സ് എന്ന ചിത്രത്തിലൂടെ ആണ് ജ്യോതിർമയി സിനിമയിലേക്ക് ചേക്കേറുന്നത്. ആദ്യ ചിത്രത്തിൽ തന്നെ നായകനായ സുരേഷ് ഗോപിയുടെ സഹോദരിയായി വേഷമിടാൻ ഉള്ള ഭാഗ്യം ജ്യോതിർമയ്ക്കു ഉണ്ടായി. എന്നാൽ ജ്യോതിർമയിയെ പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങിയത് അടുത്ത ചിത്രത്തിലൂടെ ആയിരുന്നു.

ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിൽ നായികയായ നവ്യ നായരുടെ സുഹൃത്തായി അഭിനയിക്കാനുള്ള അവസരവും ജ്യോതിമയ്ക്കു ലഭിച്ചു. ചെറിയ വേഷം ആയിരുന്നിട്ടു കൂടി മികച്ച പ്രകടനം കാഴ്ച വെച്ച ജ്യോതിർമയി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. എന്നാൽ ജ്യോതിർമയിക്ക് മികച്ച വേഷം ലഭിക്കുന്നത് മീശമാധവനിലെ കഥാപാത്രത്തിലൂടെ ആയിരുന്നു. മീശമാധവനിലെ പ്രഭ എന്ന കഥാപാത്രം ജ്യോതിര്മയ്ക്ക് ഒരു വഴിത്തിരിവായിരുന്നു. ശേഷം ഒരുപിടി നല്ല ചിത്രങ്ങളിൽ അഭിനയിക്കാൻ ജ്യോതിര്മയ്ക്ക് അവസരം ലഭിച്ചു.

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലും ജ്യോതിർമയി അഭിനയിച്ചിട്ടുണ്ട്. അങ്ങനെ സിനിമാ ലോകത്തു മുൻനിരയിൽ നിൽക്കുമ്പോഴായിരുന്നു നദി വിവാഹിത ആകുന്നത്. തന്റെ ബാല്യകാല സുഹൃത്തായ നിഷാന്ദ് ഹരികുമാറുമായി പ്രണയത്തിലായ ജ്യോതിർമയ് 2004ൽ വിവാഹിത ആവുകയായിരുന്നു. വിവാഹത്തിന് ശേഷവും അഭിനയം തുടർന്ന ജ്യോതി ഭർത്താവുമായുള്ള അസ്വാരസ്യങ്ങളെ തുടർന്ന് ആറ് വർഷങ്ങൾക്ക് ശേഷം 2011ൽ വിവാഹ മോചിതയായി. അതിനു ശേഷം 2015ൽ ജ്യോതി സംവിധായകൻ അമൽ നീരദിനെ വിവാഹ കഴിക്കുകയായിരുന്നു.

വിവാഹം ശേഷം അഭിനയ രംഗത്തോട് വിടപറഞ്ഞ ജ്യോതിർമയിയുടെ പൂർണമായും ക്യാമറക്ക് പിന്നിലേക്ക് മറയുകയായിരുന്നു. സോഷ്യൽ മീഡിയയിൽ പോലും ഇല്ലാത്ത താരം ഒരു അഭിമുഖത്തിൽ പോലും പങ്കെടുത്തിട്ടില്ല. അമൽ നീരദ് സംവിധാനം ചെയ്ത സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ ജ്യോതിർമയി അഭിനയിച്ചിരുന്നു. അങ്ങനെയാണ് ഇരുവരും അടുക്കുന്നത് വിവാഹം കഴിക്കുന്നതും. അമൽ നീരദിന്റെ ആദ്യ വിവാഹം ആയിരുന്നു അത്. രെജിസ്റ്റർ ഓഫീസിൽ വെച്ച് അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ടുള്ള ഒരു ചെറിയ ചടങ്ങായി ആണ് വിവാഹം നടത്തിയത്.

ജ്യോതിർമയിയുടെ ഇപ്പോഴത്തെ ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമൽ നീരദ് സംവിധാനം ചെയുന്ന മമ്മൂട്ടി ചിത്രം ഭീഷ്മയുടെ ലൊക്കേഷനിൽ നടി നസ്രിയക്കൊപ്പം ഉള്ള ഒരു ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. തലമുടി ഒക്കെ നരച്ചു ക്രോപ്പ് ചെയ്ത അവസ്ഥയിലാണ് ചിത്രത്തിൽ ജ്യോതിർമയിയെ കാണാനാകുന്നത്. ചിത്രത്തിൽ ഉള്ളത് ജ്യോതിർമയി ആണെന്ന് വിശ്വസിക്കാൻ പലർക്കും സാധിച്ചിട്ടില്ല. സിനിമയിൽ നിന്നും വിട്ടു നിന്നിട്ട് വർഷങ്ങൾ ഏറെ ആയെങ്കിലും മലയാളികളുടെ മനസ്സിൽ ഇപ്പോഴും ഉള്ളത് പഴയ ജ്യോതിർമയിയുടെ രൂപമാണ്.

x