മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിയുമൊത്തുള്ള നടി മീരാ നന്ദന്റെ ചിത്രങ്ങൾ വൈറൽ ദുബായിലെ ഫോട്ടോഷൂട്ടിനിടെ എടുത്ത ചിത്രങ്ങളാണിത്

ലാൽ ജോസിന്റെ സംവിധാനത്തിൽ ജനപ്രിയ നായകൻ ദിലീപ് നായകനായ മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമക്ക് ലഭിച്ച നടിയാണ് മീരാ നന്ദൻ. ചിത്രത്തിൽ ഒരു നാടൻ പെൺകുട്ടിയായി മികച്ച പ്രകടനം കാഴ്ച വെച്ച മീര പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഇഷ്ട്ട നടിയായി മാറുക ആയിരുന്നു. ഐഡിയ സ്റ്റാർ സിംഗറിൽ ജഡ്‌ജ്‌ ആയെത്തിയ ലാൽ ജോസ് ആണ് മീരയെ മുല്ലയിലേക്ക് കാസ്റ്റ് ചെയ്യുന്നത്. ഐഡിയ സ്റ്റാർ സിംഗറിൽ ആങ്കർ ആയിരുന്ന മീരയെ കണ്ട് ഇഷ്ട്ടപ്പെ അദ്ദേഹം തന്റെ സിനിമയിലെ നായിക ആക്കുകയായിരുന്നു.

ഐഡിയ സ്റ്റാർ സിങ്ങറിൽ മത്സരാർത്ഥി ആയി എത്തിയ മീര പക്ഷേ തിരഞ്ഞെടുക്കപ്പെട്ടില്ല. എന്നാൽ പിന്നീട് ഐഡിയ സ്റ്റാർ സിംഗറിൽ തന്നെ അവതാരകയായി കടന്നു വരികയും അതുവഴി സിനിമയിലേക്ക് എത്തുകയുമായിരുന്നു. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം പിന്നീട് അഭിനയത്തോട് വിട പറഞ്ഞു ദുബായിലേക്ക് ചേക്കേറുകയായിരുന്നു. അവിടെ ഇപ്പോൾ റേഡിയോ ജോക്കിയായി ജോലി നോക്കി വരികയാണ് മീര. അഭിനയത്തോട് വിട പറഞ്ഞെങ്കിലും മോഡലിംഗ് രംഗത്ത് സജീവമായ താരം പങ്കു വെക്കുന്ന ചിത്രങ്ങൾക്കൊക്കെ ആരാധകരിൽ നിന്നും വൻ സ്വീകാര്യത ആണ് ലഭിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ചിത്രങ്ങൾ ഒക്കെ തന്നെ ഇൻസ്റ്റാഗ്രാം വഴി ആരാധകരുമായി പങ്കു വെക്കാറുണ്ട്. തന്റെ ലൈഫിലെ നല്ല മുഹൂർത്തങ്ങൾ ഒക്കെ തന്നെ താരം ആരാധകരുമായി പങ്കു വെക്കാറുണ്ട്. അത് കൂടാതെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും മോഡലിംഗ് ചിത്രങ്ങളും ഒക്കെ താരം പങ്കു വെക്കും. മികച്ച സ്വീകാര്യത ആണ് താരത്തിന്റെ ചിത്രങ്ങൾക്ക് ലഭിക്കുന്നത്. പല ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്. വസ്ത്രങ്ങൾ കുറഞ്ഞ ഗ്ലാമർ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതിന് പലപ്പോഴും വിമർശനങ്ങളും നേരിട്ടിട്ടുണ്ട് താരം.

ഇപ്പോൾ മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിയുമായുള്ള മീരയുടെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നതു. പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആയ ഉണ്ണി മീനാക്ഷിയുടെയും കാവ്യയുടെയും കൂടെയുള്ള ചിത്രങ്ങൾ കഴിഞ്ഞ ആഴ്ചയാണ് വൈറൽ ആയത്. കാവ്യാ മാധവനെ കല്യാണത്തിന് മേക്കപ്പ് ചെയ്തതോടെ ആണ് ഉണ്ണിയെ പലരും ശ്രദ്ധിക്കാൻ തുടങ്ങുന്നത്. കഴിഞ്ഞ ആഴ്ച നടന്ന നാദിർഷായുടെ മകളുടെ കല്യാണത്തിന് മീനാക്ഷിയെ ഒരുക്കിയതും ഉണ്ണി ആയിരുന്നു. മീനാക്ഷിയുടെ ചിത്രങ്ങൾക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചത്.

അതോടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഉണ്ണിയെ ഇപ്പോൾ മീര നന്ദൻ ദുബായിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. ഒരു ഫോട്ടോ ഷൂട്ടിനായി മീരയെ ഒരുക്കാൻ ആണ് ഉണ്ണി പോയത്. അപ്പോഴുള്ള ചിത്രങ്ങളും വിഡിയോയും ആണ് ഉണ്ണി പങ്കു വെച്ചത്. ഇൻസ്റ്റാഗ്രാം സ്റ്റോറി ആയാണ് ഉണ്ണി ചിത്രങ്ങൾ പങ്കുവെച്ചത്.ഈ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആയി മാറിയത്.

x