എനിക്കൊരു കാമുകൻ ഉണ്ടായിരുന്നെങ്കിൽ! എന്ന് പോസ്റ്റ് ഇട്ട് പണി വേടിച്ച് ദൃശ്യത്തിലെ മോഹൻലാലിൻറെ മകൾ എസ്തർ

ബാലതാരമായി അഭിനയ രംഗത്ത് എത്തി മലയാളി മനസുകളിൽ ഇഷ്ട താരമായി മാറിയ നടിയാണ് എസ്തർ അനിൽ. അജി ജോൺ സംവിധാനം ചെയ്ത് ജയസൂര്യയും മൈഥിലിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ നല്ലവൻ എന്ന ചിത്രത്തിലൂടെയാണ് എസ്തർ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ബാല താരമായി മികച്ച പ്രകടനം കാഴ്ചവെച്ചു പ്രേഷക മനസിൽ ഇടം നേടിയ എസ്തർ പിന്നീട് ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തിയ ദൃശ്യം എന്ന ചിത്രത്തിലൂടെയാണ് കൂടുതൽ ശ്രദ്ധ നേടിയത്.

ദൃശ്യത്തിൽ മോഹൻലാൽ അവതരിപ്പിച്ച ജോർജു കുട്ടി എന്ന കഥാപാത്രത്തിന്റെ രണ്ടാമത്തെ മകളായ അനുമോൾ ആയാണ് എസ്തർ എത്തിയത്. ദൃശ്യത്തിലെ മികച്ച പ്രകടനം ദൃശ്യത്തിന്റെ തമിഴ് റീമേക്ക് ആയ പാപനാശത്തിലും എസ്തറിന് അവസരം ഉണ്ടാക്കി കൊടുത്തിരുന്നു. അതോടെ എസ്തറിന്റെ കരിയർ ഗ്രാഫ് ഉയർന്നു. ഇന്നിപ്പോൾ ബാല താരം എന്നത് മാറി നായികയായി അഭിനയിച്ചു വരികയാണ് എസ്തർ. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ എസ്തറിന് ലക്ഷകണക്കിന് ആരാധകരാണ് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്.

സിനിമാ താരം എന്നതിലുപരി ഒരു സോഷ്യൽ മീഡിയാ താരം കൂടിയാണ് എസ്തർ. സ്ഥിരമായി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കാറുള്ള എസ്തറിന്റെ ചിത്രങ്ങൾ ഒക്കെ തന്നെ സോഷ്യൽ ലോകത്തു വൈറൽ ആയി മാറാറുണ്ട്. ഒരുപാട് പരസ്യങ്ങളിൽ മോഡലായും എസ്തർ എത്തുന്നുണ്ട്. ഫോട്ടോഷൂട്ടുകൾ മാത്രമല്ല താരം തന്റെ വിശേഷങ്ങൾ ഒക്കെയും തന്റെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ചിത്രങ്ങളേക്കാൾ ചിത്രത്തിന് താരം നൽകിയ ക്യാപ്‌ഷൻ ആണ് ഏറെ ശ്രദ്ധ നേടുന്നത്.

എസ്തർ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോക്ക് നൽകിയ അടിക്കുറിപ്പാണ് ഇപ്പോൾ യുവാക്കൾക്കിടയിൽ ചർച്ച ആയിരിക്കുന്നത്. തനിക്ക് ഒരു ബോയ്‌ഫ്രണ്ട്‌ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നതാണ് എസ്തറിന്റെ പോസ്റ്റ്. സിംഗിൾ ലൈഫ് എന്ന ഹാഷ് ടാഗോടെ ഒരു മാളിൽ നിൽക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച താരം “എനിക്ക് ഒരു കാമുകൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുകയാണ്” എന്നാണ് ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്. ചിത്രത്തിന് ആരാധകരിൽ നിന്നും രസകരമായ കമന്റുകൾ ആണ് ലഭിക്കുന്നത്.

പിന്നെന്താ മുത്തേ ചേട്ടൻ ഉണ്ടല്ലോ, ഞാൻ ഇപ്പോൾ ഫ്രീയാണ് വേണമെങ്കിൽ നോക്കാം, ഞാൻ മതിയോ, കുട്ടിയുടെ സങ്കൽപ്പത്തിലെ കാമുകൻ എങ്ങനെയാ തുടങ്ങി നിരവധി രസകരമായ കമാറ്റുകൾ ആണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാൽ കളി കാര്യമായതോടെ പോസ്റ്റ് എഡിറ്റ് ചെയ്തു മാറ്റി ഞാനിപ്പോൾ കാമുകനെ നോക്കുന്നില്ല എന്നാക്കി മാറ്റിയിരിക്കുകയാണ് എസ്തർ ഇപ്പോൾ. കാമുകനാകാൻ തയ്യാറായി നിരവധി പേര് മെസ്സേജ് അയച്ചും നടിയെ ശല്യം ചെയ്തതാകാം പോസ്റ്റ് എഡിറ്റ് ചെയ്തു മാറ്റാൻ നടിയെ പ്രേരിപ്പിച്ചത്.

x