പ്രിയ നടി ദുർഗ കൃഷ്ണ വിവാഹിതയാകുന്നു , വരൻ ആരാണെന്ന് കണ്ടോ , സേവ് ദി ഡേറ്റ് ചിത്രങ്ങൾ വൈറൽ

പ്രിത്വിരാജ് നായകനായി എത്തി പ്രദീപ് എം നായർ സംവിദാനം ചെയ്ത വിമാനം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് ദുര്ഗ കൃഷ്ണ.മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും വളരെ പെട്ടന്നാണ് താരം പ്രേക്ഷക ശ്രെധ നേടിയത്.വിമാനം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമാലോകത്തേക്ക് എത്തുന്നത് , ആദ്യ ചിത്രത്തിലെ മികച്ച മികച്ച അഭിനയം കൊണ്ട് പിന്നീട് നിരവധി അവസരങ്ങൾ താരത്തെ തേടിയെത്തി.അഭിനയ ലോകത്ത് മാത്രമല്ല സോഷ്യൽ മീഡിയകളിലും താരം സജീവ സാന്നിധ്യമാണ്.ഇടയ്ക്കിടെ പുത്തൻ ചിത്രങ്ങളും അവധി ആഘോഷ ചിത്രങ്ങളും സന്തോഷ നിമിഷങ്ങളും എല്ലാം ആരധകരുമായി പങ്കുവെച്ച് താരം എത്താറുണ്ട്.ഇപ്പോഴിതാ താൻ വിവാഹിതയാകാൻ പോകുന്നു എന്ന സന്തോഷ വാർത്തയും സേവ് ദി ഡേറ്റ് ചിത്രങ്ങളും പങ്കുവെച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് പ്രിയ നടിയിപ്പോൾ.4 വർഷത്തെ പ്രണയത്തിനൊടുവിലാണ് അർജുൻ രവീന്ദ്രനുമായി താരം വിവാഹിതയാകാൻ പോകുന്നത്.

 

 

നേരത്തെ തന്നെ തന്റെ പ്രണയം താരം വെളിപ്പെടുത്തുകയും , കാമുകന്റെ ചിത്രം ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു.അന്ന് വൈകാതെ വിവാഹം ഉണ്ടാകുമെന്നും ദുർഗ വെളിപ്പെടുത്തിയിരുന്നു.ഇപ്പോഴിതാ താൻ വിവാഹിതയാകാൻ പോകുന്നു എന്ന സന്തോഷ വാർത്തയാണ് ഇൻസ്റാഗ്രാമിലൂടെ താരം പങ്കുവെച്ചിരിക്കുന്നത്.സേവ് ദി ഡേറ്റ് ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.ഏപ്രിൽ 5 നാണ് താരം വിവാഹിതയാകുന്നത്.പരസ്പരം ചായങ്ങൾ പൂശി നിൽക്കുന്ന വെത്യസ്തമായ സേവ് ദി ഡേറ്റ് ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്..

 

 

4 വർഷമായി പ്രണയത്തിലാണ് ഞങ്ങൾ തമ്മിൽ എന്നും , ആദ്യം പ്രണയം പറഞ്ഞത് അർജുൻ ആണെന്നും , സൗഹൃദത്തിൽ പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു എന്നും ദുർഗ പറയുന്നു.വിവാഹ ശേഷം അഭിനയജീവിതം ഉപേഷിക്കുവോ എന്നുള്ള ആരധകരുടെ ചോദ്യത്തിന് ഒരിക്കലും ഇല്ല എന്ന മറുപടിയാണ് താരം നൽകുന്നത്.വിവാഹ ശേഷം അഭിനയിക്കുന്നതിൽ അർജുന് താൽപര്യക്കുറവ് ഒന്നും ഇല്ല എന്നും താരം കൂട്ടിച്ചേർത്തു.

 

 

നിർമ്മാതാവായി തിളങ്ങുന്ന താരമാണ് ദുർഗ്ഗയുടെ വരൻ അർജുൻ രവീന്ദ്രൻ അതുകൊണ്ട് തന്നെ അഭിനയിക്കുന്നതിൽ അർജുന് താൽപര്യക്കുറവ് ഇല്ല , അഭിനയം തുടരുക തന്നെ ചെയ്യും എന്ന് ദുര്ഗ വെളിപ്പെടുത്തി.നിരവധി ആരധകരാണ് ഇരുവർക്കും വിവാഹ ആശംസകളുമായി രംഗത്ത് വരുന്നത് . ഇരുവരുടെയും സേവ് ദി ഡേറ്റ് ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്.

 

വിമാനം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് എത്തിയത്.പിന്നീട് പ്രേതം 2 , കുട്ടിമാമ , ലൗ ആക്ഷൻ ഡ്രാമ , കിംഗ് ഫിഷ് , വൃതം , തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടു.21 അവേഴ്സ് ,  തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.മോഹൻലാൽ നായകനായി എത്തിയ റാമിലും താരം വേഷമിട്ടിരുന്നു
എന്തായാലും ഇരുവരുടെയും സേവ് ദി ഡേറ്റ് ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ ലോകം ഏറ്റെടുത്തിട്ടുണ്ട്..നിരവധി ആരധകരാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്.

x