അവനുമായി ചാറ്റിങ്ങും ചീറ്റിംഗും അമ്പിളി ദേവീക്ക് ഒരേ സമയം രണ്ട് പ്രണയം ഉണ്ടായിരുന്നു എന്ന ഗുരുതര ആരോപണവുമായി നടൻ ആദിത്യൻ

വെള്ളിത്തിരയിലെ നിറ സാന്നിദ്ധ്യവും, പ്രശസ്ത ടെലിവിഷന്‍-ചലച്ചിത്ര രംഗത്തെ മലയാളി തനിമയും ആണ് നടി അമ്പിളി ദേവി ദേവി.സഹയാത്രികയക്കു സ്‌നേഹപൂര്‍വ്വം,മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപനവും,ഹരിഹരന്‍പിള്ള ഹാപ്പിയാണ്,വിശ്വ തുളസി,കല്യാണക്കുറിമാനം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു മലയാളി പ്രേക്ഷകരുടെ മനം ഞൊടിയിടയിൽ കവർന്ന താരം കൂടിയാണ് ഇവർ .ചലച്ചിത്രങ്ങള്‍ക്കു പുറമെ ടെലിവിഷന്‍ സീരിയലുകളിലും സജീവമാണ്.

അക്ഷയപാത്രം,സ്ത്രീ ജന്മം,അലകള്‍,ഇന്നലെ,സമയം തുടങ്ങി അമ്പതോളം ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.2005ല്‍ മികച്ച ടെലിവിഷന്‍ നടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് അമ്പിളി ദേവിയുടെ ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന രണ്ടാം ഭർത്താവ് ആദിത്യനാണ്. തെളിവുകൾ സഹിതമാണ് ആദിത്യൻ സമൂഹമാധ്യമങ്ങളിൽ എത്തിയിരിക്കുന്നത്.കുറച്ചു ദിവസം മുൻപാണ് ടെലിവിഷൻ–സിനിമാ താരവും നർത്തകിയുമായ അമ്പിളി ദേവി സ്വന്തം പേജിൽ ‘മഴയെത്തും മുൻപെ’യിലെ ഒരു പാട്ടിന്റെ ഏതാനും വരികൾ ‘ജീവിതം’ എന്ന തലക്കെട്ടോടെ പങ്കുവച്ചത്.

ടെലിവിഷൻ താരവും ഭർത്താവുമായ ആദിത്യൻ ജയനുമായുള്ള വിവാഹ ബന്ധത്തിൽ ഉലച്ചിലുകളുണ്ടെന്ന ഊഹാപോഹങ്ങൾക്ക് അടിവരയിടുന്നതായിരുന്നു അമ്പിളിയുടെ സമൂഹമാധ്യമപേജിലെ ആ പോസ്റ്റ്. പ്രചരിക്കുന്നത് അപവാദങ്ങൾ അല്ലെന്നും അതിൽ സത്യങ്ങളുണ്ടെന്നും അമ്പിളി ദേവി ഒരു ഓൺലൈൻ മാധ്യമത്തിന് നോട് വെളിപ്പെടുത്തിയശേഷമാണ് ആദിത്യൻ അമ്പിളി ദേവി ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. അമ്പിളി ദേവിക്ക് മറ്റൊരു യുവാവുമായി കല്യാണത്തിനു മുൻപും ശേഷവും ബന്ധമുണ്ടെന്നും ഇത് ഇപ്പോഴും ഉണ്ടെന്നുമാണ് ആദിത്യന്റെ പക്ഷം.ഇരുവരും വേർപിരിയലിന്റെ വക്കിലാണ്. മാത്രമല്ല സമൂഹമാധ്യമങ്ങളിൽ രണ്ടുപേരും പരസ്പരം ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

ആദിത്യൻ പറയുന്നത് ഇങ്ങനെ, വിവാഹത്തിന് മുമ്പും അതിനു ശേഷവും അമ്പിളി മറ്റൊരാളുമായി അടുപ്പമുണ്ടെന്നും അയാൾ നിരന്തരം ഫോണിൽ വിളിക്കുമായിരുന്നു, നിരന്തരമായി കോളുകൾ വന്നപ്പോൾ ആരാധകനാണ് എന്നാണ് അമ്പിളി ദേവിയും മാതാപിതാക്കളും തന്നോട് പറഞ്ഞിരുന്നത്. വിവാഹം കഴിഞ്ഞ് ആദ്യ ദിവസം തന്നെ ഈ ഫോൺ കോൾ വരുമ്പോൾ അമ്പിളി ദേവിക്കും അവരുടെ മാതാപിതാക്കൾക്കും ഉണ്ടാകുന്ന ടെൻഷൻ താൻ ശ്രദ്ധിച്ചിരുന്നു. ഇതാണ് സംശയം ഉടലെടുക്കാൻ കൂടുതൽ കാരണം. പിന്നീട് ഇതിനെപ്പറ്റി കൂടുതൽ ചോദിച്ചപ്പോൾ ഇത് ഷിജു എന്ന വ്യക്തിയാണെന്നും ഇയാൾ അമ്പിളി ദേവിയെ വിവാഹം ആലോചിച്ചു എന്നുമാണ് ഇവർ പറഞ്ഞത് മാത്രമല്ല അമ്പിളിദേവി തന്നോട് പറഞ്ഞത് ഷിജു എന്ന വ്യക്തിയുമായി അമ്പിളിദേവി ചാറ്റ് ചെയ്തിരുന്നില്ല എന്നാണ്. താൻ അത് വിശ്വസിക്കുകയും ചെയ്തു. എന്നാൽ പിന്നീട് സംഭവിച്ചത് ഷിജു എന്ന വ്യക്തി അയച്ച ചില ചിത്രങ്ങളും അമ്പിളിദേവി ചാറ്റ് ചെയ്ത് സ്ക്രീൻഷോട്ടുകളും ആയിരുന്നു ഇതോടെ അമ്പിളി ദേവിയുടെ കള്ളത്തരം പൊളിയുകയായിരുന്നു. തന്റെ പക്കൽ ഇതിനൊക്കെ കൃത്യമായ തെളിവുകൾ ഉണ്ടെന്നും ആദിത്യൻ പറയുന്നു.

മാത്രമല്ല ആദിത്യൻ മറ്റൊരു കാര്യം കൂടി വെളിപ്പെടുത്തുകയാണ് ഇരുവരുടെയും ആദ്യ വിവാഹത്തിനു മുൻപേ സീരിയൽ ലൊക്കേഷൻ ഇൽ വെച്ച് ഇവർ പ്രണയത്തിലായിരുന്നുവെന്നും പിന്നീട് ഇവർ പിണങ്ങി അമ്പിളി ദേവി ലോവലിനെ വിവാഹം കഴിക്കുകയും ആയിരുന്നു. എന്നാൽ അമ്പിളി ദേവി പറയുന്നത് മറ്റൊന്നാണ് തൃശ്ശൂർ കാരിയായ വീട്ടമ്മയുമായി ആദിത്യൻ പ്രണയത്തിലാണെന്ന ആരോപണമാണ് പ്രധാനമായും അമ്പിളി ഉന്നയിച്ചത്. തൃശ്ശൂരിൽ ബിസിനസ് ആവശ്യങ്ങൾക്ക് എന്ന് പറഞ്ഞു പോയിരുന്ന ആദിത്യൻ,13 വയസ്സായ മകനുള്ള ഒരു സ്ത്രീയുടെ വീട്ടിലേക്ക് ആയിരുന്നു. താൻ ഗർഭിണിയായിരിക്കെ ബെഡ്റെസ്റ്റ് ആവശ്യമായിരുന്നു അതിനാൽ യാത്ര ഒന്നും ചെയ്യാൻ പറ്റിയിരുന്നില്ല. ഗർഭിണിയായ സമയത്തും ഡെലിവറിക്ക് ശേഷം പോലും ആദിത്യൻ തന്റെ അരികിൽ വരില്ലായിരുന്നു. ഈ സ്ത്രീയുടെ കാര്യം ചോദിച്ചപ്പോൾ ഒക്കെയും സൗഹൃദമായിരുന്നു എന്നാണ് ആദിത്യന്റെ മറുപടി.

എന്നാൽ ആ സ്ത്രീ ഇപ്പോൾ ഗർഭിണിയാണ് ആദിത്യനാണ് അതിനുത്തരവാദി എന്നും അമ്പിളി ദേവി പറയുന്നു. തന്റെ കൈയിലും ആദിത്യൻ എതിരെ തെളിവുകളുണ്ടെന്ന് അമ്പിളി ദേവിയും പറയുന്നു. ആദിത്യന് ഇപ്പോൾ ആവശ്യം തന്റെ കയ്യിൽ നിന്നും ഡിവോഴ്സ് ആണ്. അതിനായി തന്നെ നിർബന്ധിക്കുന്നു.ആദിത്യനുമായുള്ള വിവാഹബന്ധത്തിൽ സംഭവിച്ചതെന്താണെന്ന് അമ്പിളി ദേവി ഇതാദ്യമായി ആണ് തുറന്നു പറയുന്നത്. അമ്പിളി ദേവിയുടെ ഈ പോസ്റ്റിനു ശേഷം ആണ് ആദിത്യൻ പിന്നാലെ ഗുരുതര ആരോപണങ്ങളുമായി എത്തിയതും സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നതും. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. അമ്പിളി ദേവിയുടെ ആദ്യ വിവാഹം നടന്നത്2009 മാര്‍ച്ചലാണ് തിരവനന്തപുരം സ്വദേശിയും സിനിമ സീരിയല്‍ ക്യാമറാമാനുമായിരുന്ന ലോവലുമായിരുന്നു വിവാഹം .എന്നാല്‍ ഈ ബന്ധം ഏറെ നാള്‍ നീണ്ടുനിന്നില്ല.2019ല്‍ ചലച്ചിത്ര താരം ജയന്റെ സഹോദരന്റെ മകനും സീരിയല്‍ നടനുമായ ആദ്യത്യന്‍ ജയനെ വിവാഹം ചെയ്തു.

x