മലയാളി സംഗീത പ്രേമികളുടെ പ്രിയ ഗായിക ശ്രേയ ഘോഷാൽ അമ്മയായി , ആശംസകളോടെ താരങ്ങളും ആരാധകരും

ഇന്ത്യൻ സംഗീത പ്രേമികളുടെ ഇഷ്ട ഗായികമാരിൽ ഒരാളിന് ശ്രേയ ഘോഷാൽ , ശബ്‌ദം കൊണ്ടും സൗന്ദര്യം കൊണ്ടും സംഗീത ലോകത്ത് തിളങ്ങി നിൽക്കുന്ന യുവ ഗായികമാരിൽ മുൻ പന്തിയാണ് ശ്രേയ ഘോഷാലിന്റെ സ്ഥാനം .. ഏത് ഭാഷയിലും അതിന്റെതായ തനിമയിലൂടെ ഗാനം ആലപിക്കാനും ആരധകരെ സ്വന്തമാക്കാനും താരത്തിന് സാധിച്ചിട്ടുണ്ട് .. മലയാളം , തമിഴ് , തെലുങ് , കന്നഡ , മറാത്തി , ഭോജ്പുരി , ആസാമി തുടങ്ങി 12 ൽ അധികം ഭാഷകളിലാണ് ശ്രേയ ശ്രുതിമധുരമായ ആലാപനം കൊണ്ട് തിളങ്ങി നിൽക്കുന്നത് .. ഇന്ത്യൻ സംഗീതലോകത്തിന് ഏറെ പ്രിയപ്പെട്ട ഗായികയായി മാറിയിരിക്കുകയാണ് ഈ യുവ ഗായിക .. സംഗീത ലോകത്ത് മാത്രമല്ല സോഷ്യൽ ലോകത്തും സജീവ സാന്നിധ്യമാണ് ശ്രേയ ഘോഷാൽ , തന്റെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ ആരധകരുമായി താരം ഇടക്കിടക്ക് പങ്കുവെക്കാറുള്ളതാണ് ..

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷവും ഏറ്റവും പ്രിയപ്പെട്ട വിശേഷം ആരധകരുമായി പങ്കുവെച്ഛ് രംഗത്ത് എത്തിയിരിക്കുകയാണ് താരമിപ്പോൾ , താനൊരു അമ്മയായി എന്ന സന്തോഷ വിവരമാണ് താരം സോഷ്യൽ മീഡിയ വഴി ആരധകരുമായി പങ്കുവെച്ചിരിക്കുന്നത് .. ഇന്ന് ഉച്ചക്ക് ശേഷമാണു ശ്രേയ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത് .. ഇൻസ്റ്റഗ്രാമിലൂടെയാണ് ശ്രേയ സന്തോഷ വിവരം ആരധകരുമായി പങ്കുവെച്ചത് .. പ്രമുഖ നടി നടൻമാർ ഉൾപ്പെടെ നിരവധി ആരാധകരും ശ്രേയക്ക് ആശംസകളുമായി രംഗത്ത് എത്തുന്നുണ്ട്.. ശൈലാദിത്യ മുഖോപാധ്യായ ആണ് ശ്രേയയുടെ ഭർത്താവ് , 2015 ൽ ആയിരുന്നു ശ്രേയയും ശൈലാദിത്യം തമ്മിൽ വിവാഹിതരായത് ..

സംഗീത പ്രേമികളുടെ ഇഷ്ട ഗായികയായ ശ്രേയ ഘോഷാൽ പന്ത്രണ്ടോളം ഭാഷകളിലാണ് തന്റെ ശബ്ദം കൊണ്ട് ആരധകരെ സ്വന്തമാക്കിയത് , ഏത് ഭാഷയിലുള്ള ഗാനവും അതിന്റെ തനിമയോടെ ആലപിക്കാൻ ശ്രേയക്ക് കഴിഞ്ഞിട്ടുണ്ട് .. മലയാളി അല്ലങ്കിലും മലയാളി സംഗീത പ്രേമികളുടെ ഇഷ്ട ഗായികമാരിൽ മുൻപന്തിയിലാണ് ശ്രേയ ഘോഷാൽ .. മമ്മൂട്ടി അമൽ നീരദ് ചിത്രം ബിഗ് ബി യിലൂടെയായിരുന്നു മലയാളത്തിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം .. പിന്നീട് മലയാള സിനിമയിലെ അഭിവാജ്യ ഘടകമായി ശ്രേയ മാറുകയായിരുന്നു .. ബിഗ് ബി , ബനാറസ് , നീലത്താമര , എന്ന് നിന്റെ മൊയ്‌ദീൻ , സാഗർ ഏലിയാസ് ജാക്കി , അൻവർ , ഓർഡിനറി , മല്ലുസിംഗ് അടക്കം മലയാളത്തിൽ 100 ൽ അധികം ചിത്രങ്ങളിൽ ശ്രേയ ഗാനം ആലപിച്ചിട്ടുണ്ട് .. അതിൽ മിക്ക പാട്ടുകളും ഹിറ്റ് ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട് ..

പശ്ചിമ ബംഗാളിലെ മൂർഷിദാബാദിലാണ് താരത്തിന്റെ ജനനം , 4 ആം വയസുമുതൽ സംഗീതം അഭ്യസിച്ചുവന്ന ശ്രേയ സഞ്ജയ് ലീല ബൻസാലിയുടെ സ രീ ഗ മ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സ്രെധിക്കപെടുന്നത് .. റിയാലിറ്റി ഷോ യിൽ മത്സരാര്ഥിയും വിജയ് യുമായിരുന്നു ശ്രേയ ഘോഷാൽ .. എന്തായാലും താരത്തിന്റെ ജീവിതത്തിലെ മറ്റൊരു സന്തോഷ നിമിഷത്തില് നിരവധി ആരധകരാണ് ആശംസകളുമായി രംഗത്ത് എത്തുന്നത്

x