ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഇത് ആദ്യം; അന്ന് കൊറിയൻ കോപ്പിയടി എന്ന് പറഞ്ഞ് കളിയാക്കി, ഇന്ന് അതേ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്നു; ജോർജുകുട്ടി ആകാൻ ഒരുങ്ങി പാരസൈറ്റിലെ താരം

മലയാള സിനിമയിലെ തന്നെ ഇതിഹാസം എന്ന വിളിക്കാവുന്ന ചിത്രമാണ് മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് ഒരുക്കിയ ദൃശ്യം. 2013 ൽ പുറത്തിറങ്ങിയ ചിത്രം മലയാളത്തിൽ വൻ വിജയമായതിന് പിന്നാലെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയുണ്ടായി. കന്നട, തെലുങ്ക്, തമിഴ്, സിംഹള, ചൈനീസ് ഭാഷകളിൽ റീമേക്ക് ചെയ്തതിനുശേഷം ഇപ്പോൾ ചിത്രം കൊറിയൻ ഭാഷയിലേക്കും റീമേക്ക് ചെയ്യപ്പെടാൻ ഒരുങ്ങുകയാണ്. 2021ൽ പുറത്തിറങ്ങിയ ദൃശ്യം രണ്ടും ഇത്തരത്തിൽ റീമേക്ക് ചെയ്തിരുന്നു.ദൃശ്യത്തിന്റെ ആദ്യഭാഗം തമിഴിൽ ആണ് ആദ്യം റീമേക്ക് ചെയ്യപ്പെട്ടത്.കമൽ ഹാസനാണ് നായകനായി എത്തിയത്. ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്. കാൻ ഫിലിം ഫെസ്റ്റിവലിൽ വെച്ചാണ് കൊറിയൻ ഭാഷയിൽ ദൃശ്യം ഒരുങ്ങുന്നു എന്നത് സംബന്ധിച്ച ഔദ്യോഗികമായ പ്രഖ്യാപനം പുറത്തുവന്നത്.

പാരാസൈറ്റ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കിങ് സോങ് ആയിരിക്കും ചിത്രത്തിലെ നായകനായി പ്രത്യക്ഷപ്പെടുന്നത് എന്ന് വിവരങ്ങൾ ഉണ്ട്. ദൃശ്യം, ദൃശ്യം 2 എന്നീ ചിത്രങ്ങൾ റീമേക്ക് ചെയ്യും എന്ന് റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ തന്നെ ഒറിജിനൽ മലയാളത്തിലാണെങ്കിലും ഒരു ഹിന്ദി ചിത്രത്തിന്റെ റീമേക്ക് എന്ന നിലയിലാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. ഇന്ത്യൻ ചരിത്രത്തിൽ തന്നെ ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ ചിത്രം കൊറിയയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നത്. ദൃശ്യം ഫ്രാഞ്ചൈസിയുടെ ഹിന്ദി റീമേക്ക് നിർമ്മാതാക്കളായ പനോരമ സ്റ്റുഡിയോസും തെക്കൻ കൊറിയ നിന്നുള്ള ആന്തോളജി സ്റ്റുഡിയോസും ചേർന്നുള്ള ഇൻഡോ കൊറിയൻ സംയുക്ത നിർമ്മാണ സംരംഭം ആയിരിക്കും ചിത്രം.

സംവിധായകൻ കിം ജൂ വൂൺ,നടൻ സോങ് കാങ് ഹോ എന്നിവർ ഉടമകളായിട്ടുള്ള നിർമ്മാണ കമ്പനിയാണ് ആന്തോളജി സ്റ്റുഡിയോസ്. ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ച ദൃശ്യം ഹോളിവുഡ് സ്റ്റുഡിയോ വാർണർ ബ്രദേഴ്സിന്റെ മുൻ എക്സിക്യൂട്ടീവ് ജാക്ക് ഗൂയൻ ആയിരിക്കും ദൃശ്യം റീമേക്കിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ദൃശ്യം മലയാളം ഇറങ്ങിയ സമയത്ത് ഇത് കൊറിയൻ സിനിമയുടെ റീമേക്ക് ആണെന്ന ആരോപണം വലിയതോതിൽ ഉയർന്നിരുന്നു. ഇപ്പോൾ അത്തരം ആരോപണങ്ങളെയൊക്കെ ഒരു ചീട്ടുകൊട്ടാരം പോലെ തകർത്തടിച്ചു കൊണ്ടാണ് അതേ ഭാഷയിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെടുന്നത്. തമിഴിൽ കമൽഹാസനും ഹിന്ദിയിൽ അജയ് ദേവ് ഗണും നായകനായി എത്തിയ ദൃശ്യം ബോക്സ് ഓഫീസ് കളക്ഷനുകൾ നേടിയിരുന്നു. റിലീസായ ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് 2021ൽ ദൃശ്യം രണ്ട് ഹിന്ദി അടക്കമുള്ള ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും വിജയിക്കുകയും ചെയ്തത്.

x