എന്റെ മകൾക്കൊപ്പം ഞാനും മരിച്ചു, അവൾ ഇപ്പോൾ ജാതിയും മതവും പണവും അസൂയയും വേദനയും ദാരിദ്ര്യവും വിദ്വേഷവും ഇല്ലാത്ത മെച്ചപ്പെട്ടതും നിശബ്ദവുമായ ഒരു സ്ഥലത്താണ്, അവൾ ഇപ്പോഴും എന്നോട് സംസാരിക്കുന്നു; മകളുടെ മരണത്തിന് പിന്നാലെ വേദനയോടെ വിജയ് ആന്റണി

തമിഴ് സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകളുടെ വേർപാടിന്റെ വേദനയിലാണ് സിനിമ ലോകവും കുടുംബാം​ഗങ്ങളും. മകൾക്കൊപ്പം താനും മരിച്ചുവെന്ന് വിജയ് സോഷ്യൽ മീഡിയയിൽ കുറിച്ചു. തന്റെ പ്രിയപ്പെട്ട മകളെ പ്രശംസിച്ച് ഒരു ഹൃദയസ്പർശിയായ പോസ്റ്റ് താരം പങ്കിട്ടു. അദ്ദേഹത്തിന്റെ വൈകാരിക പോസ്റ്റിന് താഴെ ‘കൂടെയുണ്ട്, ധൈര്യമായി ഇരിക്കണം, പ്രതീക്ഷ കൈവെടിയരുത്’ എന്നെല്ലാം ആരാധകർ കുറിക്കുന്നുണ്ട്.

മകളെ കുറിച്ച് വിജയ് ആന്റണി എഴുതിയതിങ്ങനെ;

എന്റെ പ്രിയപ്പെട്ടവരേ, എന്റെ മകൾ മീര സ്നേഹവും ധൈര്യവുമുള്ള പെൺകുട്ടിയാണ്. അവൾ ഇപ്പോൾ ജാതിയും മതവും പണവും അസൂയയും വേദനയും ദാരിദ്ര്യവും വിദ്വേഷവും ഇല്ലാത്ത മെച്ചപ്പെട്ടതും നിശബ്ദവുമായ ഒരു സ്ഥലത്താണ്. അവൾ ഇപ്പോഴും എന്നോട് സംസാരിക്കുന്നു. ഞാൻ അവളോടൊപ്പം മരിച്ചു. ഞാൻ ഇപ്പോൾ അവൾക്കായി സമയം ചിലവഴിക്കാൻ തുടങ്ങി. ഞാൻ ഇപ്പോൾ അവൾക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യും’.

പതിനാറ് വയസ് മാത്രം പ്രായമുള്ള പെൺകുട്ടി എന്തിന് ആത്മഹത്യ ചെയ്തുവെന്ന ചോദ്യമാണ് ആദ്യം എല്ലാവരുടെയും മനസിൽ ഉയർന്നത്. മീരയുടെ ആത്മഹത്യ കോളിവുഡിനെ ഒന്നാകെ ഞെട്ടിച്ചു. രണ്ട് പെൺമക്കളാണ് വിജയ് ആൻറണി-ഫാത്തിമ ദമ്പതികൾക്ക് ഉള്ളത്. അതിൽ മൂത്തയാളാണ് പ്ലസ് ടു വിദ്യാർത്ഥിയായ മീര.

പോസ്റ്റ്മോർട്ടം അടക്കം നടത്തിയതിന് പിന്നാലെ ആൾവാർപേട്ടിലെ വിജയ് ആൻറണിയുടെ വീട്ടിലേക്ക് മൃതദേഹം എത്തിക്കുകയും പിന്നീട് സമീപത്തുള്ള പള്ളിയിൽ അടക്കുകയും ചെയ്തു. വിജയ് ആൻറണിക്ക് ആശ്വാസമേകാൻ തമിഴ് സിനിമാ മേഖലയിലെ ഒട്ടുമിക്ക താരങ്ങളും നടന്റെ വീട്ടിൽ എത്തിയിരുന്നു. മാധ്യമങ്ങളെ അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല.

Articles You May Like

x