“ഇത് ഞങ്ങളുടെ ലോകം” എന്ന ചിത്രത്തിലെ സുന്ദരി നായികയെ ഓർമയില്ലേ ? താരത്തിന്റെ ജീവിതത്തിൽ സംഭവിച്ചത്

ഇത് ഞങ്ങളുടെ ലോകം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി ആരധകരെ കയ്യിലെടുത്ത പ്രിയ നടിയായിരുന്നു ശ്വേതാ ബസു.ബാലതാരമായി സിനിമയിലേക്ക് എത്തി പിന്നീട് നായികയായി സ്രെധിക്കപെട്ട ശ്വേതാ ” കൊത്ത മങ്കരു ലോകം ” എന്ന പേരിൽ തെലുങ്കിൽ റിലീസ് ആയ ചിത്രത്തിലൂടെയാണ് ഏറെ സ്രെധിക്കപ്പെട്ടത് ..മികച്ച പ്രതികരണത്തോടും അഭിപ്രായത്തോടും കൂടി ചിത്രം ഹിറ്റടിച്ചതോടെ നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിരുന്നു ..അത്തരത്തിൽ ” കൊത്ത മങ്കരു ലോകം ” എന്ന തെലുങ്കു ചിത്രം മലയാളത്തിലേക്കും മൊഴിമാറ്റി എത്തി .. ” ഇത് ഞങ്ങളുടെ ലോകം ” എന്ന പേരിലാണ് ചിത്രം മലയാളത്തിലേക്ക് എത്തിയത് ..അന്യ ഭാഷ ചിത്രങ്ങൾ ഇരു കയ്യും സ്വീകരിക്കുന്ന മലയാളി പ്രേക്ഷകർ മൊഴിമാറ്റം ചെയ്തുവന്ന ഈ ചിത്രവും ഏറ്റെടുക്കുകയായിരുന്നു.കോളേജ് കാലവും ഉം പ്രണയവുമൊക്കെ എടുത്തുപറഞ്ഞ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു മലയാളി പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.അതോടെ ശ്വേതാ മലയാളി പ്രേഷകരുടെ പ്രിയ നടിയായി മാറി.

 

ബാലതാരമായിട്ടാണ് ശ്വേതാ സിനിമാലോകത്തേക്ക് എത്തിയത്.മക്ഡി എന്ന ചിത്രത്തിലൂടെ മികച്ച ബാല താരത്തിനുള്ള അവാർഡ് താരം നേടിയിരുന്നു.ബാലതാരത്തിൽ നിന്നും പിന്നീട് നായികയായി താരം അരങ്ങേറ്റം കുറിക്കുകയും ചെയ്തു.മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേഷകരുടെ ഇഷ്ട നടിയായി മാറാൻ താരത്തിന് വളരെ വേഗം സാധിച്ചു.എന്നാൽ ജീവിതത്തിൽ അത്ര നല്ല അനുഭവങ്ങൾ ആയിരുന്നില്ല താരത്തിന് നേരിടേണ്ടി വന്നത്.സിനിമയിൽ കത്തി നിൽക്കുമ്പോൾ മോശം പ്രവർത്തിയുമായി ബന്ധപെട്ടു താരത്തിനെ പോലീസ് അറസ്റ് ചെയ്തത് വലിയ വാർത്തയായി മാറിയിരുന്നു.ഇതോടെ താരത്തിന്റെ കരിയറിന് തിരിച്ചടി ലഭിച്ചു , എങ്കിലും പിന്നീട് മിനി സ്‌ക്രീനിലൂടെ വീണ്ടും തിരിച്ചുവരവ് നടത്തുകയും ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും സജീവ സാന്നിധ്യമായി മാറുകയും ചെയ്തു.

 

 

നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ 2018 ൽ ആയിരുന്നു ശ്വേതാ വിവാഹിതയായത് , യുവ സംവിധായകൻ രോഹിത്ത് മിത്തലിനെ ആയിരുന്നു താരം വിവാഹം ചെയ്തത് . ഇരുവരുടെയും വിവാഹ വിഡിയോകളും ചിത്രങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിരുന്നു.എന്നാൽ ആ ദാമ്പത്യ ബന്ധത്തിന് അധികം ആയുസുണ്ടായിരുന്നില്ല.2018 ൽ വിവാഹിതരായ ഇരുവരും 2019 ൽ വിവാഹമോചിതരായി.ഒന്നാം വിവാഹ വാർഷികത്തിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു വേർപിരിയാൻ ഉള്ള തീരുമാനം ഇരുവരും എടുത്തത്.

 

എന്നാൽ ശ്വേതയുടെ വിവാഹ മോചന വാർത്ത എത്തിയതോടെ നിരവധി ആരധകർ കാരണം തിരക്കി രംഗത്ത് എത്തിയിരുന്നു .. പിരിയാനുള്ള കാരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ , ” ഇരുവരുടെയും ആഗ്രഹങ്ങളും താല്പര്യങ്ങളും പരിഗണിച്ച് വളരെ ആലോചിച്ച് ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമാണ് ” ഇതെന്നായിരുന്നു ശ്വേതയുടെ മറുപടി . പരസ്പര സമ്മതത്തോടെയാണ് തങ്ങൾ പിരിയുന്നത് എന്നും എന്നും ഈ സുഹൃത് ബന്ധം നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുമെന്നും ശ്വേതാ വെളിപ്പെടുത്തിയിരുന്നു.ശ്വേതാ തന്നെയാണ് വിവാഹ ബന്ധം വേർപിരിയാൻ പോകുന്ന വാർത്ത ആരാധകരോട് പങ്കുവെച്ചത്.നിരവധി ചിത്രങ്ങളുമായി താരമിപ്പോൾ അഭിനയ ലോകത്ത് സജീവമാണ്.

x