പ്രാർത്ഥന ഇന്ദ്രജിത്തിന്റെ മുടിയുടെ ചന്തം കണ്ട് അമ്മ പൂർണിമ കൊടുത്ത മറുപടി കണ്ടോ

മലയാളി ആരാധകരുടെ പ്രിയപ്പെട്ട താരപുത്രിമാരിൽ ഒരാളാണ് പ്രാർത്ഥന ഇന്ദ്രജിത്ത്. താരദമ്പതികളായ ഇന്ദ്രജിത്തിന്റേയും പൂർണിമയുടെയും മൂത്ത മകളായ പ്രാർത്ഥന സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. പിന്നണി ഗായികയായി വളരെ ചെറുപ്പത്തിൽ തന്റെ കഴിവുകൾ തെളിയിച്ച താരത്തിന് സോഷ്യൽ മീഡിയയിൽ നിറയെ ആരധകരുമുണ്ട്.ഇടയ്ക്കിടെ പുത്തൻ ചിത്രങ്ങളും , ഗാനങ്ങളും , ഗിറ്റാർ വായനയും ഒക്കെ താരപുത്രി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

അത്തരത്തിൽ താരം പങ്കുവെക്കുന്ന വിഡിയോകളും ചിത്രങ്ങളും എല്ലാം തന്നെ വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.നിരവധി മലയാളം ചിത്രങ്ങളിൽ പിന്നണി ഗാനരംഗത്ത് കഴിവ് തെളിയിച്ച പ്രാർത്ഥന മഞ്ജു വാര്യർ നായികയായി എത്തിയ ” മോഹൻലാൽ ” എന്ന ചിത്രത്തിലൂടെയാണ് സംഗീത ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്, മലയാളത്തിന് പുറമെ ബോളിവുഡ് ലും ടോളിവുഡിലും താരം അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.  പുത്തൻ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെക്കുന്ന പ്രാത്ഥനയുടെ പുതിയോ വിഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

 

 

” ലാലേട്ടാ ” എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത് പ്രാർത്ഥനയായിരുന്നു , തന്റെ അരങ്ങേറ്റം തന്നെ ഗംഭീരമാക്കിയ പ്രകടനത്തോടെ താരത്തിന് മികച്ച പ്രേക്ഷക പിന്തുണയും പ്രശംസയുമാണ് ലഭിച്ചത്.തുടർന്ന് കുട്ടൻ പിള്ളയുടെ ശിവരാത്രി , ടിയാൻ , ഹെലൻ തുടങ്ങി നിരവധി ചിത്രങ്ങളുടെ സംഗീത ലോകത്ത് നിറ സാന്നിധ്യമാകാൻ താരത്തിന് കഴിഞ്ഞു.മലയാളത്തിന് പുറമെ തമിഴിലും ബോളിവുഡിലേക്കും താരം ചുവട് വെച്ചിരുന്നു.ബിജോയ് നമ്പ്യാർ സംവിദാനം ചെയ്യുന്ന തായിഷ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും താരപുത്രി അരങ്ങേറ്റം കുറിച്ചിരുന്നു .

തന്റെ പുത്തൻ ചിത്രങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ള താരം, പുതിയതായി പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ ലോകം ഏറ്റെടുത്തിരിക്കുന്നത്.തന്റെ പുത്തൻ ഹെയർ സ്റ്റൈൽ മെയ്ക്ക് ഓവർ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.പുതുപുത്തൻ വെറൈറ്റി സ്റ്റൈലിൽ മുടി കളർ ചെയ്ത താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ ലോകവും ആരധകരും ഏറ്റെടുത്തിട്ടുണ്ട്.പുതിയ സ്റ്റൈൽ മനോഹരമാണെന്നും , ആളങ്ങു മാറിപ്പോയല്ലോ എന്നും വ്യത്യസ്ത വേഷങ്ങളിലും സ്റ്റൈലുകളിലും പ്രത്യക്ഷപ്പെടുന്ന താരം എന്നൊക്കെ നിരവധി അഭിപ്രായങ്ങളാണ് ചിത്രങ്ങൾക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമായ പ്രാർത്ഥനക്ക് നിരവധി ആരധകരുമുണ്ട്.

എന്നാൽ അതിനെയെല്ലാം ഞെട്ടിച്ച് കൊണ്ട് മകളുടെ സ്റ്റൈൽ കണ്ട് അമ്മ പൂർണിമ ഇന്ദ്രജിത്ത് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായി മാറുന്നത് പൂർണിമ മകളോട് പറഞ്ഞത് ഇങ്ങനെ ” ഞാൻ ഒരു ചെറിയ ഹാർട്ട് അറ്റാക്കിൽ നിന്ന് രക്ഷപ്പെട്ടു 😅” ഇപ്പോൾ മകൾക്ക് അമ്മ കൊടുത്ത മറുപടിയും വൈറലായി മാറുന്നുണ്ട്.  മാതാപിതാക്കളായ ഇന്ദ്രജിത്തിന്റേയും പൂര്ണിമയുടെയും പാത പിന്തുടർന്ന് പ്രാർത്ഥന ഇന്ദ്രജിത്ത് സിനിമാലോകത്തേക്ക് എത്തിയിട്ടുണ്ട്.ഇതിനോടകം തന്നെ തമിഴിലും മലയാളത്തിലും ബോളിവുഡിലും ശ്രെധ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ നിരവധി ആരധകരുള്ള പ്രാർത്ഥനയുടെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം സോഷ്യൽ ലോകം ഏറ്റെടുക്കാറുണ്ട്.അത്തരത്തിൽ താരത്തിന്റെ പുതിയ ഹെയർ സ്റ്റൈൽ മെയ്ക്ക് ഓവർ ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.

x