ദൈവത്തിന് നന്ദി ഈ മാലാഖ കുഞ്ഞിനെ ഞങ്ങൾക്ക് തന്നതിന്, സന്തോഷ നിമിഷം പങ്കുവെച്ച് പ്രിയനടി മുക്ത

വളരെ കുറച്ചു ചിത്രങ്ങൾ കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ട്ടം പിടിച്ചു പറ്റിയ നടിയാണ് മുക്ത ജോർജ്. മലയാളത്തിൽ കുറച്ചു ചിത്രങ്ങൾ അഭിനയിച്ച താരം പിന്നീട് തമിഴിലും കന്നഡയിലുമൊക്കെ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. എന്നാൽ വിവാഹ ശേഷം അഭിനയ രംഗത്ത് അത്ര സജീവമല്ലായിരുന്ന താരം ഈയടുത്തു കൂടത്തായി ജോളിയുടെ കഥ പറഞ്ഞ പരമ്പരയിലൂടെ മികച്ച തിരിച്ചു വരവ് നടത്തിയിരുന്നു. കൂടത്തായി ഡോളി എന്ന കഥാപാത്രമായി പരമ്പരയിൽ തകർപ്പൻ പ്രകടനം ആണ് നടി കാഴ്ച വെച്ചത്.

അഭിനയ രംഗത്ത് നിന്നും മാറി നിന്നെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു നടി മുക്ത. ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും ഒക്കെ താരം സജീവ സാന്നിധ്യമായിരുന്നു. തൻറെ വിശേഷങ്ങൾ ഒക്കെ തന്നെ താരം സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവെക്കാറുണ്ട്. 2015 ൽ ആണ് മുക്തയുടെയും റിങ്കു ടോമിയുടെയും വിവാഹം നടക്കുന്നത്. നടിയും ഗായികയും അവതാരികയും ഒക്കെയായ റിമി ടോമിയുടെ സഹോദരനാണ് റിങ്കു ടോമി. വിവാഹ ശേഷം കുടുംബസമേതം എറണാകുളത്താണ് മുക്ത ഇപ്പോൾ താമസിക്കുന്നത്.

മുക്തക്ക് മകൾ ജനിച്ചത് മുതൽ മകളുടെ ചെറിയ വിശേഷങ്ങൾ പോലും നടി സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവെക്കാറുണ്ട്. മകളാണ് തന്റെ എല്ലാം എന്ന് പല അഭിമുഖങ്ങളിലും താരം പറഞ്ഞിട്ടുണ്ട്. മകൾ ആദ്യമായി ഉപയോഗിച്ച വസ്തുക്കൾ മുതൽ മകളുടെ വളർച്ചയുടെ ഓരോ കാലഘട്ടത്തിലെയും ചിത്രങ്ങളും വിഡിയോകളും നടി സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നും അവളുടെ പതിനെട്ടാമത്തെ പിറന്നാളിന് അത് സമ്മാനിക്കും എന്നും നടി പറഞ്ഞിട്ടുണ്ട്. മകളെ ജീവനുതുല്യം സ്നേഹിക്കുന്ന മുക്ത പങ്കുവെച്ച പുതിയ വിശേഷമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

മകൾ കിയാരാ റിങ്കു ടോമി ആദ്യമായി സ്റ്റേജിൽ നൃത്തം വെക്കുന്ന വീഡിയോ ആണ് ഇപ്പോൾ നടി സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കു വെച്ചിരിക്കുന്നതു. തന്റെ കുഞ്ഞമ്മയുടെ കൂടെ ഡാൻസ് കളിക്കുന്ന ഞങ്ങളുടെ പൊന്നോമന എന്ന തലക്കെട്ടോടെ ആണ് റിമി ടോമിക്കൊപ്പം ഡാൻസ് കളിക്കുന്ന മകളുടെ വീഡിയോ മുക്ത പങ്കുവെച്ചത്. ദൈവത്തിന് നന്ദി ഈ മാലാഖ കുഞ്ഞിനെ ഞങ്ങൾക്ക് തന്നതിന് എന്നാണ് അടുത്ത വിഡിയോയിൽ അടിക്കുറിപ്പായി നൽകിയിരിക്കുന്നത്.

 

 

View this post on Instagram

 

A post shared by muktha (@actressmuktha)

മഴവിൽ മനോരമയുടെ ഡി ഫോർ ഡാൻസ് എന്ന പരിപാടിയുടെ ഫ്ലോറിൽ ആണ് മുക്തയുടെ മകളും റിമി ടോമിയും ഡാൻസ് ചെയ്യുന്നത്. റിമി ടോമിയും മുക്തയും തമ്മിൽ ഉള്ള സൗഹൃദമാണ് റിങ്കു ടോമിയുമായുള്ള വിവാഹത്തിൽ എത്തിക്കുന്നത്. 2015 ലായിരുന്നു മുക്തയെ റിമി ടോമിയുടെ സഹോദരൻ റിങ്കു വിവാഹം കഴിക്കുന്നത്. 2016 ലാണ് മുക്തക്കും റിങ്കുവിനും മകൾ ജനിക്കുന്നത്. കുഞ്ഞു ജനിച്ചപ്പോൾ അഭിനയത്തിൽ നിന്നും ഇടവേള എടുത്ത താരം ഇപ്പോൾ സൗദര്യമൊക്കെ വീണ്ടെടുത്ത് അഭിനയ രംഗത്ത് സജീവമായിരിക്കുകയാണ്.

x