നല്ലൊരു ചെരുപ്പ് പോലും ഉണ്ടായിരുന്നില്ല , അത് കണ്ട് ഉടൻ തന്നെ രാധിക കഴുത്തിൽ നിന്നും മാല ഊരി ആ പെൺകുട്ടിക്ക് നൽകിയിട്ടുണ്ട്

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃത മലയാളികൾക്കിടയിലേക്ക് വന്നത്. വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ മനസ്സിൽ താരം സ്ഥാനം നേടുകയായിരുന്നു. ഗായിക എന്ന നിലയിൽ താരത്തിന്റെ ജീവിതത്തിൽ ഉയർച്ചയുണ്ടാവുന്നതും വ്യക്തിജീവിതത്തിൽ താഴ്ചയുണ്ടാകുന്നതും പ്രേക്ഷകർ കണ്ടതാണ്. ഈ അടുത്തായിരുന്നോ അമൃതയുടെ അച്ഛനും ഓടക്കുഴൽ വാതകനുമായ പിആർ സുരേഷ് അന്തരിച്ചത്. സോഷ്യൽ മീഡിയ വഴി തങ്ങളുടെ പൊന്നച്ചൻ ഇനി ഭഗവാന്റെ കൂടെ എന്നെഴുതിക്കൊണ്ട് അമൃത തന്നെയാണ് ആരാധകരെ ഈ വിവരം അറിയിച്ചത്. 60 വയസ്സായിരുന്ന അദ്ദേഹം സ്ട്രോക്കിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. അമൃതയുടെ സംഗീത കരിയറിന് വളരെയധികം പിന്തുണ നൽകിയ ഒരാളായിരുന്നു പി ആർ സുരേഷ്. പല വേദികളിലും അച്ഛൻറെ പിന്തുണയെക്കുറിച്ച് അമൃത സംസാരിച്ചിട്ടുണ്ട്.

അച്ഛനെ പോലെ തന്നെ താരത്തിന്റെ സംഗീത ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്തികളിൽ ഒരാളാണ് നടൻ സുരേഷ് ഗോപി. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിൽ പങ്കെടുക്കുവാൻ വേണ്ടി താരത്തിന് വേണ്ട സാമ്പത്തിക സഹായങ്ങൾ ചെയ്തു നൽകിയത് സുരേഷ് ഗോപി ആയിരുന്നു. ഒരിക്കൽ ഇതിനെക്കുറിച്ച് അമൃത സംസാരിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് താൻ അമൃതയെ സഹായിച്ചത് എന്നതിനെക്കുറിച്ചും സുരേഷ് ഗോപി സംസാരിച്ചിട്ടുണ്ട്.”തകരയിലെ മൗനമേ എന്ന ഗാനം പാടി ജാനകിയമ്മ കേട്ടാൽ ഇതും എന്റെ മോളാണെന്ന് പറയുന്ന തരത്തിലുള്ള പെർഫോമൻസ് ആണ് കാഴ്ചവച്ചത്. എൻറെ ഓർമ്മ ശരിയാണെങ്കിൽ 75 മാർക്ക് ആണ് അന്ന് അമൃതക്ക് കിട്ടിയത്. കോസ്റ്റ്യൂം മാത്രം ചേർന്നില്ലെന്ന് ശരത് പറഞ്ഞു. മാർക്ക് കുറഞ്ഞത് കോസ്റ്റ്യൂമിന് ആയിരുന്നു. അങ്ങനെ ഉണ്ടാവാൻ പാടില്ലെന്ന് ശരത്തിനെ വിളിച്ചുപറഞ്ഞു. അത് അമൃതയോട് ശരത് പറഞ്ഞു. പിന്നീട് മിൻസാരകനവിലെ ഊ ലലല്ല എന്ന ഗാനം ഡാൻസ് ചെയ്ത് പാടി.

അത് ജഡ്ജസിന് മുമ്പ് തന്നെ എന്റെ മനസ്സിൽ അമൃത വളരെ മോശം മാർക്ക് നേടിയിരുന്നു. ആ വസ്ത്രം എല്ലാം നന്നായിരുന്നു. പക്ഷേ ഉപയോഗിച്ചിരുന്ന ചെരിപ്പ് വളരെ മോശമായി. ഞാൻ ശരത്തിനെ വിളിച്ച് എന്താണ് ഈ കുട്ടിക്ക് എപ്പോഴും ഇങ്ങനെ സംഭവിക്കുന്നത് എന്ന് ചോദിക്കുന്നിടത്ത് നിന്നാണ് അമൃതയുടെ കുടുംബവുമായുള്ള അടുപ്പം തുടങ്ങുന്നത്. അന്ന് തുടങ്ങി ഇന്നും എൻറെ വീട്ടിലെ ഒരു കുട്ടിയാണ് അമൃത.”-സുരേഷ് ഗോപി പറഞ്ഞു. വളരെ സാധാരണ കുടുംബത്തിൽ നിന്നും ആയിരുന്നു അമൃത വന്നത്. അതുകൊണ്ടുതന്നെ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ചിരുന്നതായി അമൃത ജെബി ജംഗ്ഷൻ എന്ന പരിപാടിയിൽ തുറന്നു പറഞ്ഞു. അമൃതയുടെ അച്ഛനായ സുരേഷും ഇക്കാര്യം ശരിവെച്ചു. കഴിവുള്ള എത്രയോ കുട്ടികൾ ഇത്തരം പരിപാടികളിൽ പങ്കെടുക്കാത്തത് സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് എന്ന് സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപിയും ഭാര്യ രാധികയും ഇല്ലായിരുന്നെങ്കിൽ റിയാലിറ്റി ഷോയിൽ മുന്നോട്ടു പോകാൻ തന്നെ പറ്റില്ലായിരുന്നു എന്ന് അമൃത തുറന്നു പറഞ്ഞു.”കാരണം ഒരു സാധാരണ കുടുംബത്തിന് പറ്റുന്നതിനേക്കാൾ മുകളിലാണ് അതിൽ നിന്ന് വരുന്ന ചെലവുകൾ. സ്വന്തം മാലയൊക്കെ ഊരി തന്ന് ആൻറി എന്നെ വിട്ടിട്ടുണ്ട്. അങ്കിളിന്റെ ഒരു മകളെ പോലെയാണ് കണ്ടത്. വെറുതെ ഒരു ഡ്രസ്സ് കണ്ട് ഇഷ്ടപ്പെട്ടാൽ അത് വാങ്ങിച്ചോ എന്ന് പറയും. ആദ്യം ഞാൻ ഡ്രസ്സ് ഒക്കെ വാങ്ങിച്ചിട്ട് ഇറങ്ങാൻ നേരത്ത് അങ്കിൾ കാറിലേക്ക് വിളിച്ച് കുറച്ച് പൈസ വേറെയും തന്ന് ചെരിപ്പ് വാങ്ങാൻ പറയും.”-അമൃത പറഞ്ഞു.

 

Articles You May Like

x