എനിക്കിപ്പോൾ ആകെ വേണ്ടത് ബീഡിയാണ് , അത് പോലും വാങ്ങി തരുന്നത് എന്റെ ഭാര്യയാണ്

മലയാളത്തിലെ എക്കാലത്തെയും മികച്ച ഹാസ്യ താരങ്ങളിലൊരാളാണ് സലിംകുമാർ. പുലിവാൽ കല്യാണം, തിളക്കം, ഇവയിലെ ഹാസ്യത്തിൽ നിന്നും അച്ഛനുറങ്ങാത്ത വീട് ആദാമിന്റെ മകൻ അബു തുടങ്ങിയ സിനിമകളിലൂടെ അഭിനയിച്ചു നമ്മുടെ കണ്ണുനനയിച്ചു ഹൃദയം കീഴടക്കി ഈ നടൻ. നാഷണൽ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയ സലിംകുമാർ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടനാണ് . മിമിക്രി വേദിയില്‍ നിന്നും സിനിമയിലെത്തി പിന്നീട് എഴുത്തുകാരനും സംവിധായകനുമൊക്കെയായി വളര്‍ന്നു. ഹാസ്യ നടനില്‍ നിന്നും സീരിയസ് വേഷങ്ങളിലേക്ക് മാറിയതോടെ അസാധ്യ കലാകാരനെന്ന് ലോകം വിശേഷിപ്പിച്ചു. കൗണ്ടര്‍ ഡയലോഗുകളിലൂടെ വീണ്ടും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നു.


ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നത് തന്റെ കുടുംബത്തെപ്പറ്റി സലിംകുമാർ പറഞ്ഞ ചില തുറന്നു പറച്ചിലുകൾ ആണ്. സലിം കുമാറും ഭാര്യ സുനിതയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. എന്ന് വച്ച് എന്നും കാമുകി കാമുകന്മാരായിരിക്കാന്‍ കഴിയില്ലല്ലോ എന്ന് അദ്ദേഹം ചോദിക്കുന്നു. ഓരോ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ നമ്മുടെയുള്ളിലെ കുട്ടിയെയും കാമുകനെയുമൊക്കെ കൊല്ലേണ്ടി വരുമെന്നും താനിപ്പോള്‍ ഭര്‍ത്താവും അച്ഛനുമാണ്, അവര്‍ ഭാര്യയും അമ്മയുമാണ് അത് തന്നെയാണ് വിജയം എന്നും അദ്ദേഹം പറയുന്നു. ജീവിതത്തെപ്പറ്റി സലിം കുമാർ പറയുന്നത് ഇങ്ങനെ, ജീവിതത്തില്‍ ജീവിതം തന്നെയാണ് ഗുരു. കൂടാതെ തന്റെ കുടുംബത്തെ പറ്റി ഒരു സുപ്രധാന കാര്യവും അദ്ദേഹം വെളിപ്പെടുത്തുന്നു.

എന്റെ കുടുംബത്തിന്റെ താളം തെറ്റുന്നത് ഭാര്യയ്ക്ക് പനി വരുമ്പോഴാണ്. അവരാണ് ഈ വീടിന്റെ തുടിപ്പ്. എന്റെ കടങ്ങളെ കുറിച്ചോ അക്കൗണ്ടുകളെ കുറിച്ചോ എനിക്കറിയില്ല. ഇപ്പോള്‍ എനിക്കാകെ വേണ്ടത് ബീഡിയാണ്. അതുപോലും തന്റെ ഭാര്യയാണ് വാങ്ങി തരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഭാര്യയുടെ പ്രവർത്തികളെ കുറിച്ച് അദ്ദേഹം വാചാലനാകുന്നുണ്ട്. അദ്ദേഹം പറയുന്നത് ഇങ്ങനെ, ആരെങ്കിലും ഇവിടെ വീട്ടില്‍ വന്ന് ഭര്‍ത്താവ് എന്ത്യേ എന്ന് ചോദിച്ചാല്‍ വര്‍ഷങ്ങളായി എന്റെ ഭാര്യ പറയുന്ന ഉത്തരം ഷൂട്ടിങ്ങിന് പോയി എന്നാണ്. മക്കളെവിടെ എന്ന് ചോദിക്കുമ്പോഴും അതേ ഉത്തരം പറഞ്ഞാലെങ്ങനെ ശരിയാകും. ആ സ്ത്രീക്കുമുണ്ടാകില്ലേ വ്യത്യസ്തത ഇഷ്ടപ്പെടുന്ന മനസ് എന്നും അദ്ദേഹം ചോദിക്കുന്നു.

നടൻ സലിംകുമാറിന് രണ്ട് ആൺ മക്കളാണുള്ളത് മൂത്തയാൾ ചന്തു എംഎ ചെയ്യുന്നു. ഇളയ ആൾ ആരോമല്‍ ബികോം പഠിക്കുന്നു. മക്കളെ പറ്റി അദ്ദേഹം പറയുന്നത് ഇങ്ങനെ, മക്കള്‍ക്ക് ചെയ്ത് കൊടുക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ പോലെ തന്നെ ചിലതൊക്കെ ചെയ്ത് കൊടുക്കാതിരിക്കാനും അച്ഛനെന്ന നിലയില്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. മൂത്തവന്‍ എന്റെ കുട്ടിക്കാലം അഭിനയിക്കാനായി ‘ലവ് ഇന്‍ സിംഗപൂര്‍’ എന്ന സിനിമയില്‍ വന്നിരുന്നു എന്നല്ലാതെ വേറൊന്നും നടന്നിട്ടില്ല. മകന്‍ പ്രണയിക്കുന്ന പെണ്‍കുട്ടിയോട് ഞാനും ഭാര്യയും സംസാരിച്ചിട്ടുണ്ട്. എല്ലാത്തിനും ലിമിറ്റേഷന്‍സ് ഉണ്ട്.

ബൈക്ക് വാങ്ങണമെന്ന് മകന്‍ നിര്‍ബന്ധിച്ചിട്ടും ഞാനത് സമ്മതിച്ചില്ല. ആണ്‍കുട്ടികള്‍ ബൈക്കില്‍ ചീറി പാഞ്ഞ് പോയി അപകടമുണ്ടാക്കുന്നത് പലതവണ കണ്ടിട്ടുള്ള വ്യക്തിയാണ് ഞാന്‍. പക്വതയെത്തുന്ന പ്രായം വരെ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും ആണ്‍കുട്ടികള്‍ക്ക് ബൈക്കും വാങ്ങി നല്‍കരുതെന്ന അഭിപ്രായക്കാരനാണ് താൻ എന്നും അദ്ദേഹം പറയുന്നു. അമ്മയെ പറ്റിയും അദ്ദേഹം ഓർത്തെടുക്കുന്നുണ്ട്. ചിരിക്കാനും ചിരിപ്പിക്കാനുമുള്ള കഴിവ് തന്റെ അമ്മയില്‍ നിന്നാണ് കിട്ടിയതെന്നും, ആ കഴിവ് തന്റെ ഇളയ മകൻ ആരോമലിനും അതേപടി ലഭിച്ചിട്ടുണ്ടെന്നും സലിം കുമാർ പറയുന്നു. വീട്ടിലെ സാഹചര്യം മോശമായതിനാൽ തനിക്ക് സ്കൂളിൽ പോയി പഠിക്കാൻ കഴിഞ്ഞില്ല എന്നും അദ്ദേഹം പറയുന്നുണ്ട്.

x