നീല ഡ്രെസ്സിൽ അതിവസുന്ദരിയായ് നടി അന്ന രേഷ്മ രാജൻറെ കിടിലം ഫോട്ടോഷൂട്ട്

ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാളി പ്രേഷകരുടെ ശ്രെധ പിടിച്ചുപറ്റിയ നടിയാണ് അന്ന രേഷ്മ രാജൻ.ഒരുപക്ഷെ അന്ന രേഷ്മ രാജൻ എന്ന് പറഞ്ഞാൽ ആരധകർക്ക് അത്ര പെട്ടന്ന് ആളെ പിടികിട്ടണമെന്നില്ല , പക്ഷെ അങ്കമാലി ഡയറീസിലെ ലിച്ചി എന്ന് പറഞ്ഞാൽ താരത്തെ മനസിലാകത്ത സിനിമ പ്രേക്ഷകർ ഉണ്ടാവില്ല.ഒറ്റ ചിത്രം കൊണ്ട് തന്നെ ലിച്ചി പ്രേക്ഷരുടെ പ്രിയപ്പെട്ട നടിയായി മാറിയിരുന്നു.പിന്നീട് എത്തിയ ചിത്രങ്ങളിലൊക്കെ ലിച്ചി എന്ന് അഭിസംബോധന ചെയ്തായിരുന്നു ആരധകർ താരത്തെ ഏറ്റെടുത്തത്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.ഇടയ്ക്കിടെ സോഷ്യൽ മീഡിയ വഴി പുത്തൻ ചിത്രങ്ങൾ താരം ആരധകരുമായി പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ അത്തരത്തിൽ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.കടക്കരയുടെ തീമിലാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ..നീല ഫ്രോക്കിൽ അതീവ സുന്ദരിയായിട്ടാണ് താരം ചിത്രത്തിൽ കാണാൻ സാധിക്കുന്നത്.

നാടൻ പെൺകുട്ടി എന്ന തന്റെ സ്റ്റൈലിൽ നിന്നും കുറച്ചു വെത്യസ്തമായിട്ടാണ് ഇത്തവണ താരം ഫോട്ടോഷൂട്ടിലൂടെ എത്തിയിരിക്കുന്നത്.നടൻ പെൺകുട്ടികളുടെ സ്റ്റൈൽ മാത്രമല്ല മറിച്ച് തനിക്ക് മോഡേൺ ആവാനും സാധിക്കുമെന്ന് തെളിയിക്കുകയാണ് താരം പുതിയ ചിത്രങ്ങളിലൂടെ.അടിമുടി മാറ്റവുമായിട്ടാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്.വസ്ത്രം മുതൽ ഹെയർ സ്റ്റൈൽ വരെ താരം മോഡേൺ സ്റ്റൈലിലിലാണ് ഇത്തവണ അന്ന എത്തിയത്.

നേഴ്സിങ് മേഖലയിൽ നിന്നും സിനിമ മേഖലയിലേക്ക് എത്തിയ താരമാണ് അന്ന രാജൻ , കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി നോക്കുന്നതിനിടെയാണ് ലിജോ ജോസ് പല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് എത്തുന്നത്.അങ്കമാലി ഡയറീസിലെ ലിച്ചി എന്ന കഥാപാത്രത്തെ ആരധകർ ഏറ്റെടുത്തതോടെ നിരവധി അവസരങ്ങൾ താരത്തിന് ലഭിച്ചു.മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂക്കയ്‌ക്കൊപ്പവും ലാലേട്ടനൊപ്പവും അഭിനയിക്കാൻ വരെ താരത്തിന് അവസരം ലഭിച്ചു.അങ്കമാലി ഡയറീസിന് ശേഷം വെളിപാടിന്റെ പുസ്തകം ,മധുരരാജാ ,ലോനപ്പന്റെ മാമോദിസ , അയ്യപ്പനും കോശിയും , അങ്ങനെ നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്.

അയ്യപ്പനും കോശിയുമാണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.ഇടുക്കി ബ്ലാസ്റ്റേഴ്‌സ് തലനാരിഴ , രണ്ട് എന്നി ചിത്രങ്ങളാണ് താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.എന്തായാലും ലിച്ചിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരധകർ ഏറ്റെടുത്തിട്ടുണ്ട്.

x