“നെയ്യാറ്റിൻകര ഗോപൻ” എന്ന മരണ മാസ്സ് കഥാപാത്രമായി മോഹൻലാൽ

മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മാസ് മസ്സാല എന്റർടെയ്‌നറാണ് ആറാട്ട്. സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ തിരകഥാകൃത്ത് ഉദയകൃഷ്ണൻ ആണ് ഈ ചിത്രത്തിനായി തിരക്കഥ എഴുതിയിരിക്കുന്നത്.മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങങ്ങൾ ആരാധകരുമായി പങ്കുവെച്ചത്. പാലക്കാട് കിഴക്കഞ്ചേരിയിലാണ് ആറാട്ടിന്റെ ആദ്യ ഘട്ട ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. ആക്ഷനും കോമെടിക്കും പ്രാധാന്യം നൽകിയുള്ള ഒരു ഫാമിലി എന്റെർറ്റൈനെർ ആകും ചിത്രം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രം ആയാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്.ഇതിനു മുന്നേ ഉദയകൃഷ്ണനും മോഹൻലാലും ഒന്നിച്ചപ്പോൾ ആണ് മലയാളത്തിലെ ആദ്യത്തെ 100 കോടി ചിത്രമായ പുലിമുരുകൻ ഉണ്ടാകുന്നത്. അതുകൊണ്ടു തന്നെ ആരാധകർക്ക് വലിയ പ്രതീക്ഷയാണ് ചിത്രം നൽകുന്നത്.

മോഹൻലാലിന്റെ കഥാപാത്രം ആയ ഗോപൻ ജന്മനാടായ നെയ്യാറ്റിൻകരയിൽ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട് ഉള്ള ഒരു ഗ്രാമത്തിലേക്ക് വന്നതിനെ തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളെക്കുറിചാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ‘2255’ എന്ന നമ്പർ പ്ലേറ്റുള്ള ഒരു കറുത്ത വിന്റേജ് മെഴ്‌സിഡസ് ബെൻസിലാണ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെ കറക്കം . 2255 എന്നത് മോഹൻലാലിൻറെ സൂപ്പർഹിറ്റ് ചിത്രമായ രാജാവിന്റെ മകനിലൂടെ ഹിറ്റായ ഫോൺ നമ്പറാണ്. അത് ആരാധകരുടെ ആവേശം ഇരട്ടി ആക്കിയിരിക്കുകയാണ്. ഒരു മരണ മാസ്സ് കഥാപാത്രമാണ് മോഹൻലാലിൻറെ ഗോപൻ എന്നാണ് ആരാധകരുടെ പ്രതീക്ഷ. വലിയ സ്വീകാര്യത ആണ് ആരാധകർക്കിടയിൽ ലൊക്കേഷൻ ചിത്രങ്ങൾക്ക് ലഭിക്കുന്നത്. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത് . നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ഇന്ദ്രൻസ്, ജോണി ആന്റണി, ഷീല, രചന നാരായണക്കുട്ടി, സ്വാസിക എന്നിവരും അഭിനയിക്കുന്നു.

രാഹുൽ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ . ബി ഉണ്ണികൃഷ്ണന്റെ പതിവ് സഹകാരി ഷമീർ മുഹമ്മദ് ആണ് ചിത്രം എഡിറ്റു ചെയ്യുന്നത് , വിജയ് ഉലഗനാഥ് ആണ് ക്യാമറ. മോഹൻലാലും ബി ഉണ്ണി കൃഷ്ണനും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് “ആറാട്ട്”. ‘മാടമ്പി’, ‘ഗ്രാന്‍ഡ്മാസ്റ്റര്‍’, ‘മിസ്റ്റര്‍ ഫ്രോഡ്’, ‘വില്ലന്‍’ എന്നീ ചിത്രങ്ങൾക്കയാണ് ഇരുവരും മുൻപ് ഒന്നിച്ചിട്ടുള്ളത്. മോഹൻലാലിൻറെ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ബിഗ്‌ബഡ്ജെറ്റ് ചിത്രം കുഞ്ഞാലി മരക്കാർ അറബി കടലിന്റെ സിംഹം റിലീസിനായി തയ്യാറായി ഇരിക്കുകയാണ്. അടുത്ത മാസം തീയേറ്റർ തുറക്കാൻ കാത്തിരിക്കുകയാണ് ഈ ബിഗ് ബജറ്റ് ചിത്രം. മോഹൻലാൽ ജിത്തു ജോസഫ് ചിത്രം ദൃശ്യം രണ്ടാം ഭാഗം കഴിഞ്ഞ ആഴ്ചയാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഈ രണ്ട് ചിത്രങ്ങളിലും വലിയ പ്രതീക്ഷയാണ് ആരാധകർക്ക്. മോഹൻലാൽ ,നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വമ്പൻ താരനിരയും ചിത്രത്തിൽ എത്തുന്നുണ്ട്.

 

x