അമ്പിളി ചേട്ടൻറെ സ്വന്തം കല : കല ശ്രീകുമാറിന്റെ അമ്പരപ്പിക്കുന്ന ജീവിത കഥ

ഇന്നേക്ക് ആറു വർഷം മുമ്പ് കൃത്യമായി പറഞ്ഞാൽ 2012 മാർച്ച് 9ന് രാത്രിയിൽ നടന്നൊരു കാർ അവകടം. മലയാള സിനിമയെ തീരാ വേദനയിലേക്ക് നയിച്ച ഒരിക്കലും നികത്താൻ ആകാത്ത ഹാസ്യ സാമ്രാജ്യത്തിന്റെ നഷ്ട്ടം. സാക്ഷാൽ ജഗതി ശ്രീകുമാർ തളർന്ന് പോയത് അന്നാണ്. എന്നാൽ അന്ന് തളർന്ന് പോയത് മറ്റൊരു കുടുംബം കൂടിയാണ്. നിയമപരമായി അല്ലെങ്കിലും ജഗതിയുടെ പ്രിയപ്പെട്ട കുടുംബമായിരുന്നു കലയും ശ്രീലക്ഷ്മിയും. ഇന്ന് അതീവ പ്രൗഡിയോടെ തൻറെ മകളെ വിവാഹം കഴിച്ചു വിട്ട് കലാ ശ്രീകുമാർ വിശ്രമിക്കുമ്പോൾ സഹനത്തിൻറെ ഒരു കടൽ ദൂരം ഇതിനോടകം അവർ താണ്ടി കഴിഞ്ഞിരിക്കുന്നു.

താൻ ജഗതിശ്രീകുമാറിനെ കണ്ടു പരിചയപ്പെടുന്നതിനെക്കുറിച്ച് ഒരിക്കല് കല പറഞ്ഞതിങ്ങനെയാണ്. തൻറെ ചേച്ചി രാജി സിനിമയിൽ അഭിനയിക്കുമായിരുന്നു. അങ്ങനെ രാജിയോടുളള പരിചയത്തിൽ ഒരിക്കൽ ജഗതി ശ്രീകുമാർ കലയുടെ വീട്ടിൽ വന്നു .അന്ന് അദ്ദേഹം സിനിമയിൽ ഹാസ്യ സാമ്രാട്ടായി വാഴുന്ന കാലം. ഈ സമയം അമ്പലത്തിൽ പോയിരിക്കുകയായിരുന്ന കല വീട്ടിൽ മടങ്ങിയെത്തി. ആ സമയം ഉമ്മറത്തിരുന്ന ജഗതിയെ വലിയ തോതിലൊന്നും പരിഗണിക്കാതെയാണ് ആ 17കാരി വീട്ടിനുള്ളിലേക്ക് കയറി പോയത്.

ഉള്ളിലെത്തിയപ്പോൾ ചേച്ചിമാരുടെ വക ശകാരം. അദ്ദേഹം മഹാനായ നടനല്ലെ നിനക്കൊന്ന് ബഹുമാനിച്ചാൽ എന്താ എന്നൊക്കെയുള്ള ചേച്ചിയുടെ ചോദ്യങ്ങൾക്ക് നടൻ ആയാൽ എന്താ ഇവരും മനുഷ്യരല്ലേ എന്നായിരുന്നു കലയുടെ മറു ചോദ്യം. ജഗതിശ്രീകുമാറിന്റെ ഹൃദയത്തിൽ ആയിരുന്നു ആ ചോദ്യം വന്നു പതിച്ചത്. ഒപ്പം അവളെ ഹൃദയസഖി ആക്കാനുള്ള മോഹവും. പിന്നെ അദ്ദേഹം നേരിട്ട് വിട്ടിൽ എത്തി കാര്യങ്ങൾ അവതരിപ്പിച്ചു.

വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമായ ജഗതിയുടെ പ്രണയാഭ്യർത്ഥന മറ്റാരെയും പോലെ കലയും വീട്ടുകാരും നിരസിച്ചു. എന്നാൽ വിട്ടുപോകാൻ അദ്ദേഹം കൂട്ടാക്കിയില്ല. കലയില്ലാതെ തനിക്ക് ജീവിക്കാനാവില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഓരോ തവണയും അദ്ദേഹത്തെ കാര്യങ്ങൾ പറഞ്ഞു തിരിച്ചു അയച്ചു കൊണ്ടിരുന്നു. അങ്ങനെയിരിക്കെ ജഗതി ശ്രീകുമാർ വഴി തന്നെ ചില സിനിമകളിൽ അഭിനയിക്കാൻ കലക്ക് അവസരം വന്നു.

സിനിമാ സെറ്റുകളിൽ ജഗതിയും ഉണ്ടാകും. അങ്ങനെ നിരന്തരമായ പ്രണയാഭ്യർത്ഥനയും തന്നോടുള്ള ഭ്രാന്തമായ സ്നേഹവും കണ്ടില്ലെന്ന് നടിക്കാൻ കലക്ക് കഴിഞ്ഞില്ല. കല അദ്ദേഹത്തെ പ്രണയിച്ചു തുടങ്ങി. വിവാഹിതനായി കുടുംബമായി കഴിയുന്ന ഒരാളുടെ ഭാര്യ ആവുക എന്നത് സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കല ബോധവതി ആയിരുന്നു. അതിനാൽ തന്നെ തന്റെ സഹോദരങ്ങൾ വിവാഹിതരായി കഴിഞ്ഞു മാത്രമേ തനിക്ക് ജഗതിയോടൊപ്പം താമസിക്കാൻ സാധിക്കൂ എന്ന് കല തീരുമാനമെടുത്തു.

കലക്കായി ഒരു ജന്മം മുഴുവനും കാത്തിരിക്കാൻ തയ്യാറാണെന്നും ഒപ്പമുണ്ടാകുമെന്നും ജഗതി അറിയിച്ചു. അങ്ങനെ നീണ്ട 12 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് അവർ ഒന്നാകുന്നത്. ഇരുപത്തൊമ്പതാമത്തെ വയസ്സിൽ അവർക്ക് ശ്രീലക്ഷ്മി എന്ന മകളും പിറന്നു. 2012ൽ മഴവിൽ മനോരമയിലെഒരു പ്രോഗ്രാമിൽ തനിക്കൊരു ഇളയ മകൾ ഉണ്ടെന്നും പേര് ശ്രീലക്ഷ്മി എന്നാണെന്നും പ്ലസ് ടുവിന് പഠിക്കുകയാണെന്നും ഉറക്കെ പറഞ്ഞു. മലയാളികൾ മുഴുവൻ അത് കേട്ട് അദ്ദേഹത്തെ അഭിനന്ദിച്ചു.

തൊട്ടടുത്ത മാസം തന്നെ അവകടത്തിൽ പെട്ട് അദ്ദേഹം വീണു പോയി. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ വിധിക്കു മുന്നിൽ താൻ വീണ് പോകും മുൻപേ ആ വലിയ കടമ അദ്ദേഹം നിർവഹിച്ചതു പോലെ തോന്നുന്നു. കാരണം അദ്ദേഹം വീൽ ചെയറിൽ ആയതിന് ശേഷമുള്ള ഈ വർഷങ്ങളിൽ ഒക്കേയും ആ അമ്മയെയും മകളേയും തളർത്താതെ പിടിച്ചു നിർത്തിയത് ആ വാക്കിന്റെ പിൻബലത്തിൽ മാത്രമാണ്.

 

 

x