A പടത്തില്‍ അഭിനയിക്കേണ്ടി വന്ന പ്രമുഖ നടിമാരും അവർ അഭിനയിച്ച ചിത്രങ്ങളും


കലാമൂല്യമുള്ള സിനിമകളിൽ സെൻസർ ബോർഡ് ഇടപ്പെട്ട് സിനിമയിൽ നിന്നും പ്രേക്ഷകരെ അകറ്റുന്നു എന്ന തരത്തിലുള്ള വിവാദങ്ങളും ചർച്ചകളും നടക്കുന്ന കാലമാണിത് . വയലൻസും അമിത മേനി പ്രദർശനവും അശ്ളീല സംഭാഷണവും ഒക്കെയാണ് സെൻസർ ബോർഡ് സിനിമൾക്ക് എ സർട്ടിഫിക്കറ്റ് നൽകുന്ന കാരണങ്ങൾ. എ സർട്ടിഫിക്കറ്റ് കിട്ടിയ ചിത്രങ്ങൾക്ക് പതി നെട്ട് വയസ്സിൽ താഴെയുള്ള കുട്ടികളുമായി മാതാപിതാക്കൾക്ക് പോകാൻ കഴിയില്ല. അതു കൊണ്ട് തന്നെ ഇത്തരം ചിത്രങ്ങൾക്ക് കുടുംബ പ്രേക്ഷകർ കയറാൻ തയ്യാറാകില്ല.

ഹോളിവുഡിലും ബോളിവുഡിലും ഒക്കെ എ സർട്ടിഫിക്കറ്റ് കിട്ടുക സാധാരണയാണ്. എന്നാൽ അത് കേരളം പോലൊരു ചെറിയ ഇൻഡസ്ട്രിയിൽ ഒരുപാട് പരിമിതികൾ ഉണ്ടാക്കുന്നുണ്ട്. പല കാരണങ്ങൾ കൊണ്ടാണ് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നല്കുന്നതെങ്കിലും മലയാളികളുടെ പൊതുവായ ധാരണ അത്തരം ചിത്രങ്ങൾ അശ്ലീലമാണ് എന്നാണ്. അതുകൊണ്ട് തന്നെ അത്തരം ചിത്രങ്ങൾ കാണാൻ പലരും തയ്യാറാകാതെ വരുന്നു. ഈ ഒരു സാഹചര്യം ഉള്ളത് കൊണ്ട് തന്നെ സിനിമാ പ്രവർത്തകർ പരമാവധി എ സർട്ടിഫിക്കറ്റ് കിട്ടുന്നത് ഒഴിവാക്കി വിടുന്നുണ്ട്.

എ സർട്ടിഫിക്കറ്റ് ലഭിക്കാൻ സാധ്യത ഉള്ള ചിത്രങ്ങളിൽ അഭിനയിക്കാൻ താരങ്ങളും തയ്യാറാകില്ല. എ പടമെന്നാൽ അശ്ലീല ചിത്രം ആണെന്ന മലയാളിയുടെ കാഴ്ചപ്പാട് തന്നെ ഇതിന് കാരണം. പല നടിമാരും ഇത്തരം ചിത്രങ്ങളിൽ നിന്നും പിന്മാറാറാണ് പതിവ്. എന്നാൽ ചിലർ അത്തരം ചിത്രങ്ങളിൽ അഭിനയിക്കാൻ തയ്യാറാകാറുണ്ട്. ചില ചിത്രങ്ങൾക്ക് പ്രതീക്ഷിക്കാതെ എ സർട്ടിഫിക്കറ്റ് ലഭിക്കാറുമുണ്ട്. ആസ്വാദനത്തെ ബാധിക്കും എന്നുള്ളതു കൊണ്ട് തന്നെ സിനിമയിൽ വെട്ടി തിരുത്തലുകൾക്ക് അണിയറ പ്രവർത്തകർ തയ്യാറാകാറുമില്ല.

അറിഞ്ഞോ അറിയാതെയോ പല നടീനടന്മാർക്കും ഇത്തരം ചിത്രങ്ങളിൽ അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ എ പടം നസീർ നായകനായ കല്യാണ രാത്രിയിൽ എന്ന ചിത്രം ആയിരുന്നു. 1966 ൽ ആണ് ചിത്രം റിലീസ് ആകുന്നത്. കുട്ടികളെ ചിത്രം കാണിക്കരുത് എന്ന് പ്രത്യേക നിർദേശവും അന്ന് ഉണ്ടായിരുന്നു. ഇതുപോലെ എ പടത്തിൽ അഭിനയിക്കേണ്ടി വന്ന നടിമാരെ നമുക്ക് നോക്കാം.


2013 ൽ പുറത്തിറങ്ങിയ വെടി വഴിപാട് എന്ന ചിത്രത്തിലെ ചില സംഭാഷണങ്ങളും രംഗങ്ങളും മൂലമാണ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. അനുമോൾ അനുശ്രീ മൈഥിലി എന്നിവരായിരുന്നു ചിത്രത്തിലെ നായികമാർ.


2019 ൽ പുറത്തിറങ്ങിയ ആഡൈ എന്ന അമല പോൾ ചിത്രത്തിനും എ സർട്ടിഫിക്കറ്റ് ആയിരുന്നു. ചിത്രത്തിലെ ചില രംഗങ്ങൾ ആയിരുന്നു ഇതിന് കാരണം.


മൈഥിലി നായിക ആയെത്തിയ മാറ്റിനി എന്ന ചിത്രത്തിനും എ സർട്ടിഫിക്കറ്റ് ആയിരുന്നു. ചിത്രത്തിലെ ചില രംഗങ്ങൾ ആയിരുന്നു ഇതിന് കാരണം.


സരിതാ നായരുടെ കഥ പറഞ്ഞ സോളാർ സ്വപ്നം എന്ന ചിത്രത്തിന് ചില രംഗങ്ങളുടെ പേരിൽ എ സർട്ടിഫിക്കറ്റ് കിട്ടിയ ചിത്രമാണ്. ഭുവന ആയിരുന്നു നായിക.


കൃപയെ പ്രധാന കഥാപാത്രമാക്കി എടുത്ത പിതാവും കന്യകയും എന്ന ചിത്രത്തിനും എ സെർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ചിത്രത്തിലെ ചില രംഗങ്ങൾ തന്നെയായിരുന്നു കാരണം.

ചിത്രം : സൈലന്റ് വാലി
അഭിനേതാക്കൾ : രൂപശ്രീ , റിതി മംഗൾ , അഗതാ മാഗ്നസ് , ആഹൂതി പ്രസാദ്


ചിത്രം: സിംഫണി
അഭിനേത്രി: സ്വാതി വർമ്മ

ചിത്രം: ഒഴിവ് ദിവസത്തെ കളി
അഭിനേത്രി : അഭിജ ശിവകല

 

 

x