മീനാക്ഷിയുടെ ഇരുപത്തൊന്നാം പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും വൈറലായ ചിത്രങ്ങൾ കാണാം

ഒരൊറ്റ ചിത്രത്തിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരമാണ് മീനാക്ഷി ദിലീപ്. മീനാക്ഷി ഫാൻസ്‌ ക്ലബ് എന്ന പേരിൽ ഫാൻസ്‌ അസോസിയേഷൻ വരെയുണ്ട് ഈ താരപുത്രിക്ക്. അതിനു കാരണം മറ്റൊന്നുമല്ല മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന്റെയും മലയാളത്തിലെ ഒരേയൊരു ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെയും ഏക മകൾ എന്നത് തന്നെ. കുടുംബത്തിലെ അസ്വാരസ്യങ്ങൾ മൂലം ദിലീപും മഞ്ജുവും വിവാഹ ബന്ധം വേർപെടുത്തിയെങ്കിലും ആരാധകർക്ക് അവരോടുള്ള സ്നേഹത്തിനു ഒരു കുറവും സംഭവിച്ചിട്ടില്ല.

ദിലീപിനോടും മഞ്ജുവിനോടുമുള്ള സ്നേഹം തന്നെ മകൾ മീനാക്ഷിയോടും ആരാധകർക്കുണ്ട്. മീനാക്ഷിയുടെ ചെറിയ വിശേഷങ്ങൾ പോലും ആരാധകർ ആഘോഷമാക്കുന്നത് അതുകൊണ്ടാണ്. ഒരുപക്ഷേ മറ്റൊരു താരങ്ങളുടെ മക്കൾക്കും ഇങ്ങനെയൊരു പിന്തുണ ആരാധകരിൽ നിന്നും ലഭിച്ചിട്ടുണ്ടാകില്ല. മീനാക്ഷിയുടെ പേരിൽ നിരവധി ഫേസ്ബുക്ക് ഫാൻ പേജുകളും ഇൻസ്റാഗ്രാം അകൗണ്ടുകളും വരെയുണ്ട്. മീനാക്ഷിയുടെ സിനിമാ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ. കഴിഞ്ഞ ദിവസം ആയിരുന്നു മീനാക്ഷിയുടെ ഇരുപത്തൊന്നാം പിറന്നാൾ. സോഷ്യൽ മീഡിയയിലെങ്ങും വലിയ ആഘോഷമായാണ് ആരാധകർ ഇത് കൊണ്ടാടിയത്.

1998 ഒക്റ്റോബർ 20ന് ആയിരുന്നു ദിലീപും മഞ്ജുവും വിവാഹിതരായത്. 2000 മാർച്ച് 23നാണ് മഞ്ജു മകൾ മീനാക്ഷിക്ക് ജന്മം നൽകുന്നത്. 2014 ൽ ദിലീപും മഞ്ജുവും വിവാഹ ബന്ധം വേർപെടുത്തിയപ്പോൾ അച്ഛൻ ദിലീപിനൊപ്പം പോകാനായിരുന്നു മകൾ മീനാക്ഷിയുടെ തീരുമാനം. മഞ്ജുവുമായി വിവാഹ ബന്ധം വേർപെടുത്തിയ ദിലീപ് പിന്നീട് കാവ്യാ മാധവനെ വിവാഹം ചെയ്യുകയും. അതിനു പൂർണ പിന്തുണയുമായി മകൾ മീനാക്ഷി സാക്ഷ്യം വഹിക്കുകയും ചെയ്തിരുന്നു. അന്ന് അത് ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ഇരുപത്തൊന്നാം പിറന്നാൾ ആഘോഷിച്ച മീനാക്ഷിക്ക് പിറന്നാൾ ആശംസകൾ നേർന്ന് നിരവധി പേരാണ് എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലെങ്ങും ആരാധകരുടെയും താരങ്ങളുടെയും ആശംസകളായിരുന്നു. മീനാക്ഷിയുടെ അടുത്ത കൂട്ടുകാരായ അവന്തികയും നമിതയുമൊക്കെ മീനാക്ഷിക്ക് പിറന്നാൾ ആശംസകൾ സോഷ്യൽ മീഡിയ വഴി നേർന്നിരുന്നു. മീനാക്ഷിയുടെ ചിത്രം പങ്കുവെച്ചു രണ്ടാനമ്മ കാവ്യയും ആശംസകൾ നേർന്നു. മീനാക്ഷി സോഷ്യൽ മീഡിയയിൽ ഇത്രയും താരപരിവേഷത്തോടെ നിൽക്കുമ്പോൾ എങ്ങനെയാകും ദിലീപും കുടുംബവും ജന്മദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുക എന്ന ആകാംക്ഷയിൽ ആയിരുന്നു ആരാധകർ.

ഇപ്പോൾ മീനാക്ഷിയുടെ ജന്മദിന ആഘോഷങ്ങളുടെ ചിത്രങ്ങൾ ആണ് പുറത്തു വരുന്നത്. മീനാക്ഷിയും കാവ്യയും എല്ലാം ജന്മദിന ആഘോഷങ്ങളുടെ ചിത്രങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ അകൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. ദിലീപിനും കാവ്യക്കും ഒപ്പം നിന്ന് ജന്മദിന കേക്ക് മുറിക്കുന്ന ചിത്രങ്ങളും പങ്കെടുത്ത കുടുംബങ്ങളുടെയും ചിത്രങ്ങൾ ആണ് പങ്കുവെച്ചത്. വലിയ ആഘോഷങ്ങൾ ഒന്നുമില്ലാതെ വളരെ ലളിതമായാണ് ജന്മദിന ആഘോഷം കൊണ്ടാടിയത് എന്നാണ് ചിത്രങ്ങളിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്. എന്തായാലും ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത്.

x