ശോ ! ഇത് നമ്മുടെ ആമിനക്കുട്ടി തന്നെയോ ? പ്രിയ നടി നന്ദന വർമയുടെ പുത്തൻ ചിത്രങ്ങൾ വൈറലാകുന്നു

ബാലതാരമായി എത്തി മലയാളി പ്രേഷകരുടെ പ്രിയ നടിയായി മാറിയ താരമാണ് നന്ദന വർമ്മ.ടോവിനോ തോമസ് നായകനായി എത്തിയ ഗപ്പി എന്ന ചിത്രം കണ്ടവർ ആ നക്ഷത്ര കണ്ണുകാരിയായ പ്രിയ താരത്തെ മറക്കാൻ സാധ്യത ഇല്ല.ആമിന എന്ന കഥാപാത്രത്തിലെത്തിയ ഏറെ പ്രേക്ഷക ശ്രെധ നേടിയ അഭിനയ മുഹൂർത്തമായിരുന്നു ഗപ്പിയിൽ താരം കാഴ്ചവെച്ചത്.ഗപ്പിക്ക് പുറമെ കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ അഞ്ചാം പാതിരാ തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം സ്രെധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. 2012 ൽ രഞ്ജിത്ത് സംവിദാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ സ്പിരിറ്റ് എന്ന ചിത്രത്തിലൂടെയാണ് നന്ദന അഭിനയലോകത്തേക്ക് എത്തിയത് എങ്കിലും 1983 , ഗപ്പി , അഞ്ചാം പാതിരാ , തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം ഏറെ ശ്രെധ നേടിയത് . സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം ഇടയ്ക്കിടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളും ടിക്ക് ടോക്ക് വിഡിയോകളും എല്ലാം ആരധകർക്ക് വേണ്ടി താരം പങ്കുവെക്കാറുണ്ട്.

 

ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. കുറച്ചു ഗ്ലാമർ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ആരധകരിൽ നിന്നും ലഭിക്കുന്നത്.പുത്തൻ ചിത്രങ്ങളിൽ സുന്ദരിയായിട്ടുണ്ടെന്നും , ഇത് നമ്മുടെ പഴയ ആ കൊച്ചുമിടുക്കി തന്നെയാണോ എന്നെക്കൊയായാണ് ആരധകർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി രംഗത്ത് വരുന്നത്.എന്നാൽ ഇക്കൂട്ടത്തിലും ചില കപട സദാചാരവാദികൾ ചിത്രങ്ങൾക്ക് നേരെ വിമർശനം ഉന്നയിച്ചു രംഗത്ത് വരുന്നുണ്ട് . എന്നാൽ വിമർശനവുമായി എത്തുന്നവർക്ക് തക്ക മറുപടി ആരധകർ നൽകുന്നുമുണ്ട്.

 

മോശം കമന്റ് ഇടുന്ന വ്യക്തികൾക്ക് കുറിക്ക് കൊള്ളുന്ന തരത്തിലുള്ള മറുപടി നൽകാൻ മടിക്കാത്ത താരം കൂടിയാണ് നന്ദന . കുറച്ചു നാളുകൾക്ക് മുൻപ് ഞരമ്പൻ ഇട്ട മോശം കമന്റ് ന് ” പോയി നിങ്ങളുടെ അമ്മയോട് പറയു ” എന്ന മറുപടിയായിരുന്നു താരം നൽകിയത് , എന്നാൽ അത് കുറച്ചു വിവാദമാവുകയും ചെയ്തിരുന്നു. നിരവധി ആളുകൾ നന്ദനയുടെ മറുപടിയെ പിന്തുണച്ച് എത്തിയപ്പോൾ കുറച്ചുപേർ നന്ദനയെ വിമർശിച്ചും രംഗത്ത് എത്തിയിരുന്നു . ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ താരം പുത്തൻ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട് . അത്തരത്തിൽ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ നിമിഷ നേരങ്ങൾക്കുള്ളിലാണ് വൈറലായി മാറാറുള്ളത്.

 

 

ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളും ആരധകർ ഏറ്റെടുത്തിട്ടുണ്ട് . ചുവപ്പും കറുപ്പും കളറിലുള്ള വേഷമാണ് താരം ധരിച്ചിരിക്കുന്നത് . വേഷം അടിപൊളിയായിട്ടുണ്ടെന്നും ബാല താരം മാറി മലയാളത്തിലെ ഭാവി നായിക എന്നൊക്കെയാണ് ആരധകർ താഴെ അഭിപ്രായങ്ങളുമായി രംഗത്ത് വരുന്നത്. മോഹൻലാൽ ചിത്രം സ്പിരിറ്റ് എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരം പിന്നീട് നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു . സ്പിരിറ്റ് നു പുറമെ 1983 , അയാളും ഞാനും തമ്മിൽ , അഞ്ചാം പാതിരാ , ഗപ്പി , മിലി , റിങ് മാസ്റ്റർ അടക്കം 20 ൽ അധികം ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട് . വാങ്ക് ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം .

 

x