മകൾക്ക് ക്ലാസ്സെടുക്കുന്ന ശോഭന ; ആദ്യമായി തന്റെ മകളുടെ വീഡിയോ പങ്കുവെച്ചു മലയാളികളുടെ പ്രിയതാരം ശോഭന.

നിരവധി മികച്ച നടിമാരെ സമ്മാനിച്ചിട്ടുള്ള മലയാള സിനിമയിലെ ഏറ്റവും മികച്ച നടി ആരാണെന്ന ചോദ്യത്തിന് പക്ഷേ ഒരുത്തരമേ എല്ലാവര്ക്കും കാണൂ. അത് ശോഭന എന്നായിരിക്കും. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെ കൂടെയൊക്കെ അഭിനയിച്ചിട്ടുള്ള ശോഭന മലയാള സിനിമയുടെ ഭാഗ്യ നായികാ കൂടിയായിരുന്നു. 2000 നു ശേഷം സിനിമയിൽ നിന്നും നീണ്ട ഇടവേള എടുത്ത താരം ഈയിടെ മികച്ച കഥാപാത്രങ്ങളുമായി സിനിമയിലേക്ക് തിരികെ എത്തിയിരുന്നു. സിനിമനയിലേക്ക് തിരികെ വന്നെങ്കിലും താരം കൂടുതൽ ശ്രദ്ധിക്കുന്നത് നൃത്തത്തിൽ തന്നെയാണ്.

സോഷ്യൽ മീഡിയയിൽ സജീവമാണ് ശോഭന. തന്റെ വിശേഷങ്ങൾ ഒക്കെ തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ശോഭന പങ്കുവെച്ച പുതിയ വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മകൾ അനന്തനാരായണിയെ പഠിപ്പിക്കുന്ന ഒരു വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നതു. ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ ലോകത്തു വൈറൽ ആയി മാറുന്നത്. വിവാഹം കഴിച്ചിട്ടില്ലാത്ത ശോഭന ദത്തെടുത്തു വളർത്തുന്ന കുട്ടിയാണ് അനന്ത നാരായണി. 2010 ആണ് ശോഭന ആറു മാസം പ്രായമായിരുന്ന അനന്ത നാരായണിയെ ദത്തെടുക്കുന്നത്.

തന്റെ തിരക്കുകൾക്കിടയിലും മകളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്ന മകളുമൊത്തു ചിലവഴിക്കാൻ സമയം കണ്ടെത്തുന്ന ഒരു അമ്മയാണ് ശോഭന. മകളോട് പഠന കാര്യങ്ങളെ കുറിച്ച് ചോദിക്കുന്ന ശോഭന മറ്റു രക്ഷിതാക്കൾക്ക് ഉപദേശവും നൽകുന്നുണ്ട് വിഡിയോയിൽ. പുസ്തകങ്ങൾ എവിടെയാണെന്നും പാഠങ്ങൾ ഒന്നും പൂർത്തിയായിട്ടില്ലല്ലോ എന്നുമൊക്കെ ശോഭന മകളോട് ചോദിക്കുന്നത് നമുക്ക് വിഡിയോയിൽ കാണാനാകും. മകൾ അനന്ത നാരായണിയെ എല്ലായിപ്പോഴും തന്റെ കൂടെ കൂടുമെങ്കിലും അവളെ മാധ്യമങ്ങളിൽ നിന്നും അകറ്റി നിർത്താൻ എല്ലായിപ്പോഴും ശോഭന ശ്രമിക്കാറുണ്ട്.

തന്റെ ജീവിതം നൃത്തത്തിനായി സമർപ്പിച്ച ശോഭന വിവാഹ ജീവിതം വേണ്ട എന്ന് വെക്കുകയായിരുന്നു. അങ്ങനെയാണ് 2010ൽ വെറും ആറ് മാസം മാത്രം പ്രായമുള്ള അനന്ത നാരായണിയെ ശോഭന ദത്തെടുക്കുന്നത്. ഗുരുവായൂരിൽ വെച്ച് നടത്തിയ കുഞ്ഞിന്റെ ചോറൂണ് ചടങിന്റെ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു. ഇടക്കൊക്കെ മകളുമൊത്തുള്ള ചിത്രങ്ങൾ ശോഭന സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഈയിടെ ഒരു കടൽ തീരത്തു വെച്ച് അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു.

 

ഇതാദ്യമായാണ് ശോഭന മകളുടെ വീഡിയോ ആരാധകരുമായി പങ്കുവെക്കുന്നത്. മകളെ പൊതു വേദിയിൽ ഇതുവരെ ശോഭന പരിചയപ്പെടുത്തിയിട്ടില്ല. മാധ്യമങ്ങളിൽ നിന്നും ആരാധകരിൽ നിന്നും പരമാവധി അവധി മാറ്റി നിർത്താൻ താരം ശ്രമിക്കാറുണ്ട്. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റ്റ് ചെയ്യുന്നത്. അനാഥനാരായണിക്ക് ഇപ്പോൾ എത്ര വയസായെന്നും ഏത് ക്ലാസ്സിലാണെന്നും ഡാൻസ് പഠിക്കുന്നുണ്ടോ എന്നൊക്കെയാണ് ആരാധകരുടെ ചോദ്യങ്ങൾ. ശോഭന മലയാളത്തിൽ സംസാരിക്കുന്ന വീഡിയോ മനസിലാകാത്ത മറ്റു സംസ്ഥാനങ്ങളിലെ ആരാധകർ ശോഭന എന്താണ് സംസാരിക്കുന്നതെന്ന ചോദ്യവും ചോദിക്കുന്നുണ്ട്.

x