അവരുടെ ശംബ്ദം നിങ്ങൾ കേൾക്കണം , ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരണവുമായി പ്രിയ നടൻ പൃഥ്വിരാജ്

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് സേവ് ലക്ഷദീപ് എന്ന ക്യാമ്പയിൻ ആണ് , കേന്ദ്രഭരണ പ്രദേശമായ ലക്ഷദീപിൽ പുതിയതായി നടപ്പിലാക്കിയ മാറ്റങ്ങൾക്കും പരിഷ്കാരങ്ങൾക്കും എതിരെ ശക്തമായ എതിർപ്പുകളാണ് ഇപ്പോൾ ഉയർന്നു വന്നുകൊണ്ടിരിക്കുന്നത് .. പ്രമുഖ താരങ്ങൾ അടക്കം നിരവധി ആളുകളാണ് ” സേവ് ലക്ഷദ്വീപ് ” എന്ന ക്യാമ്പയിൻ ന് പിന്തുണയുമായി രംഗത്ത് വരുന്നത് .. ലക്ഷദ്വീപ് വിഷത്തിൽ തന്റെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടനും സംവിദായകനുമായ പൃഥ്വിരാജ് ഇപ്പോൾ , താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറികൊണ്ടിട്ടിരിക്കുന്നത് .. പ്രിത്വിരാജിന്റെ പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ

 

ആറിൽ പഠിക്കുമ്പോഴാണ് വിനോദയാത്രയിലൂടെ ലക്ഷദ്വീപിനെ ക്കുറിച്ചുള്ള ഓർമ്മകൾ തുടങ്ങുന്നത് .. വൈരം പോലെ തിളങ്ങുന്ന കടലും കായലും ഒക്കെ അത്ഭുതത്തോടെ നോക്കി നിന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട് . പിനീട് വർഷങ്ങൾക്ക് ശേഷം സച്ചിയുടെ അനാർക്കലി എന്ന ചിത്രത്തിലൂടെ വീണ്ടും എന്നെ അവിടെ എത്തിച്ചു ..രണ്ട് മാസം അവിടെ താമസിക്കുകയും ഒരുപാട് ഓർമ്മകളെയും സുഹൃത്തുക്കളെയും സ്വന്തമാക്കുകയും ചെയ്തു . 2 വര്ഷം മുൻപ് ഞാൻ വീണ്ടും ലക്ഷദ്വീപിൽ എത്തി .. ഞാൻ സംവിദാനം ചെയ്ത ലൂസിഫറിലെ കുറച്ചു സീക്വിൻസ് ചിത്രീകരിക്കാനായിരുന്നു ഇത്തവണ എത്തിയത് . ലക്ഷദ്വീപ് വാസികളുടെ സഹകരണം കൊണ്ടും പിന്തുണകൊണ്ടുമാണ് രണ്ട് ചിത്രങ്ങളും പൂർത്തിയാക്കാൻ സാധിച്ചത് ..

 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പരിചയമുള്ളവരും അല്ലാത്തവരുമായി ലക്ഷദ്വീപിൽ നിന്നും നിരന്തരമായ മെസ്സേജുകളും അഭ്യര്ഥനകളുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . ദ്വീപിൽ നടക്കുന്ന കാര്യങ്ങൾ പരം ലോകത്തെ അറിയിക്കാൻ സഹായിക്കണം എന്നായിരുന്നു അവരുടെ ആവിശ്യം..ലക്ഷദ്വീപിനെക്കുറിച്ചോ അവിടെ നടപ്പാക്കിയ പരിഷ്കാരങ്ങളെക്കുറിച്ചോ ഒന്നും ഉപന്യാസമെഴുതാനോ ഞാൻ ആഗ്രഹിക്കുന്നില്ല . അതൊക്കെ ഓൺലൈനിൽ ലഭ്യമാണ് , താല്പര്യമുള്ളവർക്ക് അത് വായിക്കാം .. ഞാൻ സംസാരിച്ചടത്തോളവും അറിയാൻ കഴിഞ്ഞത് ഇപ്പോൾ ലക്ഷദ്വീപിൽ നടപ്പാക്കികൊണ്ടിരിക്കുന്ന കര്യങ്ങളിൽ അവർ ഒട്ടും തൃപ്തരും സന്തുഷ്ടരുമല്ല എന്നതാണ് . എന്ത് പരിഷ്‌കാരങ്ങൾ ആയാലും നിയമ ഭേദഗതി ആണെങ്കിലും അവിടുത്തെ ജനങ്ങൾക്ക് വേണ്ടിയാകണം എന്നാണ് ഞാൻ വിശ്വസിക്കുന്നത് . നൂറ്റാണ്ടുകളായി സമാദാനത്തോടെ ജീവിച്ചിരുന്ന സമൂഹത്തിന്റെ ജീവിത രീതിയെ തടസ്സപ്പെടുത്തുന്നത് പുരോഗതിയുടെ മാർഗമായി മാറുന്നത് എങ്ങനെയാണ് ? ഭാവിയിൽ സംഭവിക്കാൻ സാധ്യതകളുള്ള പ്രേശ്നങ്ങളെ പരിഗണിക്കാതെ ദ്വീപിന്റെ സന്തുലിതാവസ്ഥ തകർക്കുന്നത് എങ്ങനെ ഒരു വികസനത്തിന് വഴി ഒരുക്കും ?

 

എനിക്ക് നമ്മുടെ സിസ്റ്റത്തിൽ വിശ്വാസമുണ്ട് , അതിനേക്കാളും കൂടുതൽ നമ്മുടെ ആളുകളിലും എനിക്ക് നല്ല വിസ്വാസമുണ്ട് . തെരെഞ്ഞെടുക്കപ്പെട്ട ആളുകളിൽ നിന്നുള്ള തീരുമാനത്തിൽ ഒരു സമൂഹം മുഴുവൻ സന്തുഷ്ടരല്ലങ്കിൽ അതിനെതിരെ സർക്കാരിന്റെയും ലോകത്തിന്റെയും സ്രെദ്ധയിൽ കാര്യങ്ങൾ എത്തിക്കാൻ അവർ പരമാവധി പരിശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ടേൽ അക്കാര്യത്തിൽ ഉചിതമായ നടപടി എടുക്കാതെ മറ്റു മാർഗങ്ങൾ ഇല്ല എന്ന് ഞാൻ കരുതുന്നു . അതുകൊണ്ട് തന്നെ അധികാരികൾ ലക്ഷദ്വീപ് വാസികളുടെ ശബ്‌ദം കേൾക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു . അവരുടെ നാടിനു എന്താണ് മികച്ചത് എന്ന് അവർക്ക് അറിയാം , അവരെ വിശ്വസിക്കു .. ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് അതിനേക്കാൾ സുന്ദരമായ ജനങ്ങളാണ് ഇവിടെ താമസിക്കുന്നത് .. ഇതായിരുന്നു പ്രിത്വിരാജിന്റെ ഫേസ്ബുക്ക് കുറിപ്പ് .. എന്തായാലും കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രെധ നേടി വൈറലായിക്കൊണ്ടിരിക്കുകയാണ്

x