കാവ്യ ചേച്ചിയാണ് എനിക്ക് ആ സൂത്രം പറഞ്ഞു തന്നത് , ഇപ്പോൾ ഞാനും അതാണ് പ്രയോഗിച്ചത് ; വെളിപ്പെടുത്തലുമായി നമിതാ പ്രമോദ്

മലയാളക്കരയുടെ മുഖശ്രീ യാണ് കാവ്യാമാധവൻ. കേരളക്കരയുടെ ശാലീന സൗന്ദര്യത്തിന്റെ പ്രതീകമായാണ് കാവ്യ മാധവൻ എന്ന നായികയെ പ്രേക്ഷകർ കാണുന്നതും. നീണ്ട കരിമിഴികൾ കൊണ്ടും,പനങ്കുല പോലുള്ള കാർകൂന്തൽ കൊണ്ടും മനോഹരമായ പുഞ്ചിരികൊണ്ടും മലയാള സിനിമയുടെ നായികാ മുഖമായി മാറിയ കാവ്യ മാധവനെ അറിയാത്ത കേരളക്കര ഉണ്ടാകില്ല. തന്റെ സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് സിനിമാമേഖലയിൽ തന്റെതായ ഒരു സ്ഥാനം ഉറപ്പിച്ച നടി കൂടിയാണ് കാവ്യാമാധവൻ. വർഷങ്ങൾക്കു മുൻപ് പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് എത്തിയതാണ് താരം. ചന്ദ്രനുദിക്കുന്ന ദിക്കിൽ ആദ്യമായി നായികയായി എത്തി ചിത്രത്തിലെ നായകനെ തന്നെ തന്നെ ജീവിതത്തിലെയും നായകനാക്കി.

ജനപ്രിയനായകൻ ദിലീപിന്റെ ഭാര്യയായും, മഹാലക്ഷ്മിയുടെ അമ്മയായും താരം ഇന്ന് ജീവിതത്തിന്റെ തിരക്കുകളിലാണ്. ദിലീപിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന താരമാണ് നമിതാ പ്രമോദ്. മിനി സ്ക്രീനിലൂടെ പ്രേക്ഷകർക്ക് മുമ്പിലെത്തിയ നമിതാ, കാവ്യ മാധവനെ പോലെ തന്നെ ബാലതാരമായാണ് സ്ക്രീനിൽ എത്തിയതും. പിന്നീട് സിനിമയില്‍ നായികയായി മാറിയ നമിത ഇന്ന് മലയാളത്തിലെ ശ്രദ്ധേയയായ താരങ്ങളിലൊരാളാണ്. അടുത്തിടെ നാദിർഷായുടെ മകളുടെ വിവാഹത്തിന് വേണ്ടി ദിലീപിന്റെ മകൾക്കൊപ്പം വേദിയിൽ നമിത അവതരിപ്പിച്ച നൃത്തവും ഏറെ വൈറൽ ആയിരുന്നു. ദിലീപിന്റെ മകൾ മീനാക്ഷിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് നമിത പ്രമോദ്.

വുമൺസ് ഡേയിൽ തന്റെ പ്രിയ സുഹൃത്തുക്കളുടെ ചിത്രം നമിത ഷെയർ ചെയ്തിരുന്നു. അക്കൂട്ടത്തിൽ മീനാക്ഷി ദിലീപും ഉണ്ടായിരുന്നു. ഇരുവരും തമ്മിൽ വളരെ അടുത്ത സുഹൃത്ത് ബന്ധം ആണുള്ളത്. അതുപോലെ തന്നെയാണ് നമിതയ്ക്ക് കാവ്യാമാധവനും ആയും. വളരെ അടുത്ത ബന്ധമാണ് ഇരുവരും. ഒരു ചേച്ചി സ്ഥാനമാണ് നമിത കാവ്യ മാധവനും നൽകിയിരിക്കുന്നത്. ദിലീപിന്റെ കുടുംബവുമായി അഭേദ്യ ബന്ധമുള്ള നമിത കൂടുതൽ സിനിമകൾ ചെയ്തതും ദിലീപിനോടൊപ്പം ആണ്. കാവ്യ മാധവനോടൊപ്പം ചിലവഴിക്കുന്ന സമയങ്ങളിലൊക്കെ നമിതയ്ക്ക് ഓരോരോ രഹസ്യ ടിപ്പുകൾ ലഭിക്കാറുണ്ട്. അത്തരം ഒരു രഹസ്യ ടിപ്പ് ആണ് തന്റെ ആരാധകർക്കായി നമിത പങ്കുവെച്ചതും.

സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ളവർക്ക് സമൂഹത്തിൽ ഇറങ്ങി നടക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് തിക്കും തിരക്കും ഉള്ള സ്ഥലങ്ങളിൽ. മാളുകളിലും ബീച്ചിലും മറ്റു പൊതുസ്ഥലങ്ങളിലും ഇത്തരം ആൾക്കാരെ തന്റെ ആരാധകർ ഏറ്റെടുക്കാറാണ് പതിവ്. പിന്നെ ഓട്ടോഗ്രാഫ് വേടിക്കലും സെൽഫി എടുപ്പ് ഒക്കെയായി താരങ്ങളെ വീർപ്പു മുട്ടിക്കും ആരാധകർ. അവരോടുള്ള സ്നേഹം കൂടുതൽ തന്നെയാണ് ഇതിന് കാരണം. എന്നിരുന്നാലും, ഇതുകൊണ്ട് താരങ്ങൾക്ക് സ്വതന്ത്രമായി തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനും സാധിക്കില്ല. ഇഷ്ടമുള്ള രീതിയിൽ കാഴ്ചകൾ ആസ്വദിക്കാനും സാധിക്കില്ല. ഇതിനുള്ള ഒരു ടിപ്പു മായാണ് നമിത ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. കാവ്യ മാധവനാണ് ഇതിന് പിന്നിലും.

പർദ്ദ ധരിച്ച് ലുലുമാളിൽ ഉം മറ്റും പോവുക എന്നതാണ് ഈ രഹസ്യ ടിപ്പ്. കാവ്യമാധവൻ പണ്ടുമുതലേ ചെയ്തു വരുന്നതും ഇതാണ്. എന്നാൽ നമിത പ്രമോദ് ഇപ്പോൾ ചെയ്ത് തുടങ്ങിയതും ഇതാണ്. അതുകൊണ്ടുതന്നെ ആരാധകരിൽ നിന്നും ഒരു പരിധിവരെ സ്വാതന്ത്ര്യം ലഭിക്കുന്നു എന്നാണ് നമിത പറയുന്നത്. ഈ അടുത്തിടെ നമിത ലുലുമാളിൽ പർദ്ദ ധരിച്ചാണ് എത്തിയത്. അങ്ങനെ കാവ്യമാധവന് നന്ദി പറയുകയാണ് നമിത. അല്‍ മല്ലുവാണ് നമിതയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നമിത അഭിനയിച്ചിട്ടുണ്ട്. പ്രൊഫസര്‍ ഡിങ്കന്‍ അടക്കമുള്ള സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ളത്.

x