നിങളുടെ പേരിൽ ഞങ്ങൾ അനുഭവിക്കുന്നത് അറിയുന്നുണ്ടോ മഞ്ജു എന്ന് ആരാധിക , മറുപടി നൽകി മഞ്ജു വാര്യർ

മലയാളി ആരധകരുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ . മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേഷകരുടെ ഇഷ്ട നായികയായി അന്നും ഇന്നും തിളങ്ങാൻ സാധിക്കുന്നുണ്ടെങ്കിൽ ആ നായികയുടെ പേര് മഞ്ജു എന്നാവണം .. മികച്ച കഥാപത്രങ്ങളും അഭിനയമുഹൂര്തങ്ങളുമായി ഇന്നത്തെ യുവ നായികമാരെ പോലും വെല്ലുന്ന പ്രകടനങ്ങൾ കാഴ്ചവെക്കുന്ന മഞ്ജുവിന് ആരാധകർ ചാർത്തി നൽകിയ പേരാണ് ലേഡി സൂപ്പർ സ്റ്റാർ എന്നത് . സല്ലാപം എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് നായികയായി അരങ്ങേറ്റം കുറിക്കുകയും പിന്നീട് മലയാള സിനിമയുടെ മുഖമുദ്രയായി വളരെ പെട്ടന്ന് മാറുകയും ചെയ്ത താരം കൂടിയാണ് മഞ്ജു . സല്ലാപത്തിലെ രാധയും , ആറാം തമ്പുരാനിലെ ഉണ്ണിമായയും , കന്മദത്തിലെ ഭാനുമതിയും , സമ്മർ ഇൻ ബത്‌ലഹേമിലെ ആമിയും ഒക്കെ ഇന്നും പ്രേഷകരുടെ ഇഷ്ട കഥാപാത്രങ്ങളാണ് ..സിനിമയിൽ കത്തി നിൽക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം . വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയും നല്ലൊരു കുടുംബിനായി തുടരാനുമായിരുന്നു താരത്തിന്റെ തീരുമാനം .

എന്നാൽ നീണ്ട പതിനഞ്ച്‌ വർഷത്തെ ഇടവേളക്ക് ശേഷം താരം സിനിമയിലേക്ക് തിരികെത്തുകയായിരുന്നു . 2014 ൽ റോഷൻ ആൻഡ്രൂസ് സംവിദാനം ചെയ്ത ഹൌ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വീണ്ടും അഭിനയലോകത്തേക്ക് തിരിച്ചെത്തിയത് . മടങ്ങി എത്തിയ ആദ്യ ചിത്രം തന്നെ സൂപ്പർ ഹിറ്റാവുകയും താരം വീണ്ടും സിനിമാലോകത്ത് സജീവമാവുകയുമായിരുന്നു .. മികച്ച കഥാപാത്രങ്ങളിലൂടെ മഞ്ജു വീണ്ടും പ്രേഷകരുടെ പ്രിയ നടിയായി മാറുകയായിരുന്നു , ഇടയ്ക്കിടെ താരത്തിന്റെ പുത്തൻ ചിത്രങ്ങളും ഡാൻസ് വിഡിയോകളും എല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട് . അത്തരത്തിൽ താരം പങ്കുവെച്ച പല ഗെറ്റപ്പുകളും സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു . പ്രായം പിന്നോട്ടാണ് മഞ്ജുവിന് സഞ്ചരിക്കുന്നത് എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉള്ളവരുടെ അഭിപ്രായങ്ങൾ .. ഇപ്പോഴിതാ മഞ്ജുവിനെക്കുറിച്ചുള്ള ആരാധികയുടെ കമന്റ് ഉം അതിനു മഞ്ജു നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് .

ഇക്കഴിഞ്ഞ ദിവസം ഹോളിവുഡ് സ്റ്റൈലിൽ ഉള്ള മഞ്ജുവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൻ തരംഗമായിരുന്നു സൃഷ്ടിച്ചത് .. മഞ്ജു വിന്റെ ചിത്രത്തിന് ഷൈനി എന്ന യുവതി നൽകിയ കമന്റ് ഇങ്ങനെ ആയിരുന്നു : ” മഞ്ജു നിങ്ങൾ അറിയുന്നുണ്ടോ നിങ്ങളുടെ പേരിൽ ഞങ്ങൾ അനുഭവിക്കുന്നത് , സ്വന്തം ഇഷ്ടത്തിന് കുറച്ച് ഊന്നൽ കൊടുത്താൽ മഞ്ജു വര്യർക്ക് പഠിക്കുവാനോ എന്നാണ് ചോദ്യം . ശരീരമൊന്നു വണ്ണം വെച്ചാൽ മഞ്ജു വാര്യരെ കണ്ടുപടിക്കു എന്ന് പറയും , ബോഡി ഷൈമിങ് , അല്ലാതെ എന്ത് , സങ്കടത്തോടെ കാറിൽ കയറി മാസ്സ് ആയിട്ട് ഇറങ്ങിവരണ സീനൊക്കെ ഇവിടെ പീക്കിരി പിള്ളേരുടെ സ്റ്റാറ്റസിൽ കറങ്ങി നടക്കുന്നുണ്ട് . കാണുമ്പോ ത്രില്ലൊക്കെയുണ്ട് . മാസ് ലുക്ക് പോയിട്ട് ബോഡി മാസ്സ് കൂടുന്നതല്ലാതെ മറ്റൊരു കാര്യവും ഇല്ല . ഇങ്ങനെ തുടങ്ങിയാൽ ഇവിടെ കുറെ പെണ്ണുങ്ങൾ വിഷമിക്കും .പോസിറ്റിവിറ്റിയിൽ ഒരു പിടിയും കിട്ടുന്നില്ലല്ലോ എന്റെ പുഴുവിൽക്കാവിലമ്മേ ” എന്നായിരുന്നു ഷൈനി യുടെ കമന്റ് .. ഈ കമന്റ് സ്രെദ്ധയിൽ പെട്ട മഞ്ജു അതിന് മറുപടി നൽകാനും മറന്നില്ല .. ചിരിക്കുന്ന ഇമോജിക്കൊപ്പം ഒരുപാട് സ്നേഹം എന്നായിരുന്നു മഞ്ജുവിന്റെ മറുപടി .. എന്തായാലും സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്

Articles You May Like

x