അല്ലു അർജുന്റെ മകളുടെ യൂണികോൺ തീമിലുള്ള സർപ്രൈസ് 4 ആം പിറന്നാൾ ആഘോഷം വൈറലാകുന്നു

മലയാളി ആരാധകരുടെ പ്രിയ നടനാണ് അല്ലു അർജുൻ, ആര്യ എന്ന ഒറ്റചിത്രത്തിലൂടെ മലയാളികൾ ഏറ്റെടുത്ത അന്യ ഭാഷ നടനായ അല്ലു അർജുന്റെ മിക്ക ചിത്രങ്ങളും കേരളത്തിലും വൻ വിജയമാകാറുണ്ട്.അന്യ ഭാഷ നടന്മാരിൽ കേരളത്തിൽ ഫാൻ ബേസ് ഉള്ള നടന്മാരുടെ ലിസ്റ്റിൽ അല്ലു അർജുനും പട്ടികയിൽ മുൻ നിരയിലുണ്ട്.എന്തും ഏതും ആരധകരുമായി പങ്കുവെക്കാറുള്ള താരം സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്.ഇപ്പോഴിതാ അല്ലു അർജുന്റെ മകൾ അല്ലു അർഹയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങളും വിഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായായി മാറിക്കൊണ്ടിരിക്കുന്നത്.

അല്ലു അർജുന്റെ കൊച്ചു സുന്ദരിയുടെ 4 ആം പിറന്നാൾ ഇക്കഴിഞ്ഞ ദിവസമായിരുന്നു താരകുടുംബം ഗംഭീരമായി ആഘോഷിച്ചത് .അല്ലു അർജുനും ഭാര്യാ സ്നേഹ റെഡ്ഢിയും ചേർന്ന് യൂണികോൺ തീമിലായിരുന്നു 4 വയസുകാരി അർഹയുടെ പിറന്നാൾ ആഘോഷം ഗംഭീരമായി ആഘോഷിച്ചത്.അതീവ സുന്ദരിയായി ഒരു കൊച്ചു രാജകുമാരിയെപോലെ ആയിരുന്നു ചടങ്ങിൽ എത്തിയ അർഹ.നിറഞ്ഞ സന്തോഷത്തോടെ അച്ഛൻ അല്ലുവിനും ‘അമ്മ സ്നേഹക്കുമൊപ്പം പിറന്നാൾ ആഘോഷിക്കുന്നതും , കേക്ക് മുറിക്കുന്നതും ഒക്കെ ചെയ്യുന്ന മകൾ അർഹയുടെ ചിത്രങ്ങൾ അല്ലു തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

 

 

താരപുത്രിയും അച്ഛന്റെ വഴിയേ സിനിമ തന്നെയാണ് എന്ന സൂചനയാണ് നൽകുന്നത് , മണിരത്നം സംവിദാനം ചെയ്ത അഞ്ജലി എന്ന ചിത്രത്തിലെ അഞ്ജലി എന്ന ഗാനം താരപുത്രി അല്ലു അർഹ പുനരാവിഷ്കരിച്ചിരുന്നു.സോഷ്യൽ ലോകം താരപുത്രിയുടെ പ്രകടനത്തിന് നൂറിൽ നൂറു മാർക്ക് നൽകുകയും ചെയ്തിരുന്നു.അതുകണ്ട തന്നെ താരപുത്രിയും അച്ഛന്റെ വഴിയേ സിനിമയിൽ എത്തും എന്നാണ് ഏവരും ഒരേ സ്വരത്തിൽ പറയുന്നത്.താരപുത്രിയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങളും വിഡിയോകളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.അടുത്ത ബന്ധുക്കളും കൂട്ടുകാരും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്.

 

 

നിരവധി ചിത്രങ്ങളുമായി തിരക്കിലാണ് അല്ലു അർജുനിപ്പോൾ 2019 ൽ പുറത്തിറങ്ങിയ അങ്ങ് വൈകുണ്ഠപുരത്ത് എന്ന ചിത്രമായിരുന്നു അവസാനമായി പുറത്തിറങ്ങിയ ചിത്രം.ആര്യ , ആര്യ 2 , രംഗസ്ഥാലം എന്നി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ആരധകർക്ക് സമ്മാനിച്ച സുകുമാർ സംവിദാനം ചെയ്യുന്ന പുഷപ എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന താരത്തിന്റെ ചിത്രം.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ അല്ലുവിന്റെ പിറന്നാളിന് ആരധകർക്ക് വേണ്ടി പുറത്തിറക്കിയിരുന്നു.സാദാരണക്കാരനായ ലോറി ഡ്രൈവറുടെ വേഷത്തിൽ എത്തുന്ന അല്ലുവിനെ ഗംഭീര വേഷപ്പകർച്ചയാണ് സിനിമയൽ ഉള്ളത് എന്നാണ് സൂചന.ചിത്രത്തിൽ നായികയായി എത്തുന്നത് രെശ്മികയാണ്.

 

 

എന്തായാലും തന്റെ കൊച്ചു രാജകുമാരിക്ക് അല്ലുവും ഭാര്യാ സ്നേഹയും ഒരുക്കിയ സർപ്രൈസ് പിറന്നാൾ ആഘോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയും അല്ലുവിനെ ആരാധകരും ഏറ്റെടുത്തിരിക്കുന്നത്.സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച ചിത്രങ്ങൾക്ക് നിരവധി ആരാധകരാണ് താരപുത്രിക്ക് പിറന്നാൾ ആശംസകളുമായി രംഗത്ത് എത്തുന്നത്.എന്തായാലും താരത്തിന്റെ പുതിയ ചിത്രം പുഷ്പാക്കായി കാത്തിരിക്കുകയാണ് അല്ലു ആരാധകർ

x