ഡിപ്രെഷൻ ബാധിച്ചു അവസാനം ഡോക്റ്ററുടെ അരികിൽ വരെ എത്തി കാളിദാസ് ജയറാം

തീയേറ്റർ റിലീസ് കുറഞ്ഞു എങ്കിലും 2020ൽ മികച്ച ഒരുപിടി ചിത്രങ്ങളാണ് പുറത്തുവന്നത് . ഈ വർഷം പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമായിരുന്നു ആന്തോളജി വിഭാഗത്തിൽപ്പെട്ട പാവൈ കഥകൾ. നെറ്റ് ഫ്ലിക്സിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക അഭിപ്രായം ആണ് തെന്നിന്ത്യൻ സിനിമാ ലോകത്തു നിന്നും ലഭിച്ചത്. സുറൈ പോട്രു സംവിധാനം ചെയ്ത സുധ കൊങ്കര ഉൾപ്പടെ നാല് സംവിധായകർ സംവിധാനം ചെയ്ത നാല് ചിത്രങ്ങൾ ആണ് പാവൈ കഥൈകളിലിൽ ഉള്ളത്.

സുധ കൊങ്കര ഒരുക്കിയ തങ്കം എന്ന കഥയിലാണ് പ്രധാന വേഷത്തിൽ കാളിദാസ് ജയറാം എത്തിയത്. ചിത്രത്തിൽ ട്രാൻസ് ജൻഡർ കഥാപാത്രത്തെ ആണ് കാളിദാസ് അവതരിപ്പിച്ചത്. മികച്ച പ്രകടനമായിരുന്നു കാളിദാസ് കാഴ്ച വെച്ചത്. നടനെ അഭിനന്ദിച്ചു കോളിവുഡ് മോളിവുഡ് സിനിമാ പ്രവർത്തകരും ആരാധകരും രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ട്രാൻസ് ജൻഡറായി മാറാൻ താൻ നേരിട്ട മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചു തുറന്നു പറഞ്ഞു എത്തിയിരിക്കുകയാണ് കാളിദാസ് ജയറാം. ഒരു അഭിമുഖത്തിലാണ് നടൻ ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.

പാവൈ കഥൈകൾ എന്ന ചിത്രത്തിൽ സത്താർ എന്ന ട്രാൻസ് ജൻഡർ ആയാണ് കാളിദാസ് വേഷ പകർച്ച നടത്തിയത്. ചിത്രത്തിൽ സത്താർ എന്ന കഥാപാത്രത്തിന്റെ പൂർണ്ണതക്കായി ഒരുപാട് ട്രാൻസ് ജൻഡറുകളുമായി ഇടപഴകേണ്ടി നേരിട്ട് സംസാരിക്കുകയും ഇടപഴകുകയും ചെയ്തു. അവർ നേരിടുന്ന കഷ്ടപ്പാടുകൾ അറിഞ്ഞു ഡിപ്രഷൻ വരെ നേരിടേണ്ടി വന്നു എന്ന് കാളിദാസ് പറയുന്നു. അവരുടെ ജീവിതാനുഭവങ്ങളും അവസ്ഥകളും വല്ലാതെ അലട്ടുന്നതാണെന്ന് കാളി ദാസ് അഭിമുഖത്തിൽ പറയുന്നു.

തന്റെ ഈ മാനസികാവസ്ഥയിൽ നിന്നും മറികടക്കാൻ ഒടുവിൽ ഡോക്റ്ററുടെ സഹായം തേടേണ്ടി വന്നിട്ടുണ്ടെന്നും കാളിദാസ് പറയുന്നു. പാവൈ കഥകൾക്ക് ലഭിക്കുന്ന മികച്ച പ്രതികരണം ഒരു ടീം എഫൊർട്ടിന്റെ ഫലമാണെന്ന് കാളിദാസ് പറയുന്നു. കാളിദാസിന്റെ മികച്ച അഭിനയത്തെ കുറിച്ച് വാചാലയായി സംവിദായിക സുധ പൊങ്കരയും രംഗത്ത് എത്തിയിരുന്നു. കഥാപാത്രത്തിന്റെ പൂർണ്ണതക്കായി കാളിദാസ് കാണിച്ച ഡെഡിക്കേഷൻ ആരേയും അമ്പരപ്പിക്കുന്നതാണ്.

കാളിദാസിന് സിനിമയിൽ ഒരു പാട് കാര്യങ്ങൾ ചെയ്യാനാകുമെന്നും അവർ പറയുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ഷോട്ടിനായി കാളിദാസ് ജയറാം എത്തിയപ്പോൾ തന്നെ എല്ലാവരും നിശബ്ദരായി നോക്കി നിൽക്കുകയായിരുന്നു. കാരണം അത്രമേൽ മികച്ച ഭാവ പകർച്ച ആയിരുന്നു കാളിദാസിൽ നിന്നും ലഭിച്ചത്. ഈ വര്ഷം ഒറ്റിറ്റി പ്രദര്ശത്തിന് എത്തിയ കാളിദാസിന്റെ രണ്ടാമത്തെ ചിത്രമാണ് പാവൈ കഥൈകൾ. പുറത്തു വന്ന രണ്ട് ചിത്രങ്ങളും ആന്തോളജി വിഭാഗത്തിൽ പെടുന്നവ ആയിരുന്നു.

പുത്തം പുതു കാലൈ ആയിരുന്നു ഒടിടി പ്രദർശനത്തിന് എത്തിയ കാളിദാസന്റെ ആദ്യ ചിത്രം. ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തത്. അച്ഛൻ ജയറാമിന്റെ ചെറുപ്പകാലം ആണ് ചിത്രത്തിൽ കാളിദാസ് അവതരിപ്പിച്ചത്. കല്യാണി പ്രിയദർശൻ ആയിരുന്നു നായിക.

 

x