പ്രണയവും ബ്രെക്ക് അപ്പും എല്ലാം വളരെ പെട്ടന്നായിരുന്നു – പ്രിയ നടൻ റഹ്‌മാൻ

ഒരുകാലത്ത് മലയാളി ആരധകരുടെയും ആരാധികമാരുടെയും ചോക്ലേറ്റ് ഹീറോ ആയി തിളങ്ങിയ നടനായിരുന്നു റഹ്‌മാൻ , മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരു കാലത്ത് മലയാള സിനിമ അടക്കി വാണ താരം കൂടിയായിരുന്നു റഹ്‌മാൻ.വർഷങ്ങൾ കഴിയും തോറും വീണ്ടും ചെറുപ്പമായി കൊണ്ടിരിക്കുന്ന റഹ്‌മാൻ എൺപതുകളിലും തൊണ്ണൂറുകളിലും സൂപ്പർ താരങ്ങളുടെ പട്ടികയിൽ ഇടം നേടിയ താരം കൂടിയായിരുന്നു.1983 ൽ പുറത്തിറങ്ങിയ കൂടെവിടെ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് പ്രവേശിച്ച റഹ്‌മാൻ നിരവധി മലയാളം തമിഴ് തെലുങ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.നായകനായും വില്ലനായും സഹനടനായും ഒരേപോലെ തിളങ്ങി ആരധകരുടെ മനസ്സിൽ ഇടം നേടാനും റഹ്മാന് സാധിച്ചിരുന്നു.

 

 

ഇപ്പോഴിതാ തന്റെ ജീവിതത്തിൽ സംഭവിച്ച പ്രണയ തകർച്ചയും വിവാഹത്തെക്കുറിച്ചൊക്കെയുള്ള കാര്യങ്ങളാണ് റഹ്‌മാൻ തുറന്നു പറഞ്ഞിരിക്കുന്നത് ..സിനിമയിൽ കത്തി നിൽക്കുമ്പോഴായിരുന്നു താരത്തിന്റെ പ്രണയതകർച്ചയും വിവാഹവുമൊക്കെ.അതിനെക്കുറിച്ച് റഹ്‌മാൻ പറയുന്നതിങ്ങനെ തനിക്ക് 26 വയസായപ്പോഴാണ് വീട്ടൂകാർ വിവാഹത്തിനായി നിർബന്ധിച്ചു തുടങ്ങിയത്.ഒരുപാട് ആലോചനകൾ വന്നെങ്കിലും എല്ലാത്തിനും നോ എന്ന മറുപടിയായിരുന്നു ഞാൻ കൊടുത്തത്.എന്നാൽ ജീവിതത്തിൽ വഴിത്തിരിവായത് ഒരു വിവാഹ പാർട്ടിയാണ്.സുഹൃത്തിന്റെ ചെന്നൈയിൽ ഉള്ള വിവാഹ പാർട്ടിക്ക് പങ്കെടുക്കുമ്പോൾ ആണ് തട്ടമിട്ട മൂന്ന് പെൺകുട്ടികളെ കാണുന്നത്.കണ്ടപ്പോൾ തന്നെ ഞാൻ കൂട്ടുകാരനോട് പറഞ്ഞു കെട്ടുവാണേൽ ഇതുപോലുള്ള പെൺകുട്ടിയെ കെട്ടണം എന്ന്.അത് കേട്ടത് സുഹൃത്തും പടച്ചോനും ഒന്നിച്ചായിരുന്നു.

 

 

അങ്ങനെയാണ് മെഹ്റുവിനെ കല്യാണം ആലോചിക്കാൻ കൂട്ടുകാരൻ അഡ്രെസ്സ് തപ്പി കണ്ടുപിടിച്ചത്.സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത മലയാളം ഒട്ടും അറിയില്ലാത്ത ഹാജി മൂസ പരമ്പരയിൽ പെട്ടവർ ആയിരുന്നു അവർ.സിൽക്ക് ബിസിനസ് ആയിരുന്നു അവരുടെ ജോലി.സിനിമയൊന്നും കാണില്ല എങ്കിലും ചില നിബഡനകളോടെ അവർ വിവാഹത്തിന് സമ്മതിക്കുകയും വിവാഹം നടക്കുകയും ചെയ്തു.അങ്ങനെ മെഹ്റു എന്റെ ഒപ്പം കൂടി എന്നും റഹ്‌മാൻ പറയുന്നു, ഭാര്യാ കൂടെയില്ലാതെ ജീവിക്കാൻ പറ്റില്ല എന്ന തോന്നൽ പോലും ഉണ്ടായ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നും റഹ്മാൻ കൂട്ടിച്ചേർത്തു.മെഹറുവും 2 മക്കളും അടങ്ങുന്ന കുടുംബമാണ് റഹ്മാന്റേത്.ഇടയ്ക്കിടെ എല്ലാവരും കുടുംബ ചിത്രങ്ങൾ ഒക്കെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ച് റഹ്മാൻ എത്താറുണ്ട്.

 

1983 ൽ പുറത്തിറങ്ങിയ കൂടെവിടെ എന്ന ചിത്രത്തിലൂടയാണ് റഹ്മാൻ അഭിനയലോകത്തേക്ക് എത്തുന്നത്.മലയാളത്തിൽ ആണ് അഭിനയജീവിതം ആരംഭിച്ചതെങ്കിലും മലയാളത്തിന് പുറമെ തമിഴ് തെലുങ് ചിത്രങ്ങളിൽ താരം വേഷമിട്ടു.ഇടക്ക് സിനിമയിൽ നിന്നും ഇടവേള എടുത്തെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവ് താരം നടത്തിയിരുന്നു.ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങിനിന്ന യുവ താരവും ചോക്ലേറ്റ് ഹീറോയും ഒക്കെയായിരുന്നു റഹ്മാൻ.പത്മരാജന്റെ കണ്ടെത്തൽ ആയിരുന്നു റഹ്മാൻ , മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെയായി നൂറിൽ അധികം ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്.

x