ദൃശ്യം 2 വിന്റെ വിജയത്തിന് പിന്നാലെ എസ്തർ അനിലിന്റെ പുത്തൻ ചിത്രങ്ങൾ വൈറൽ

ബാല താരമായി അഭിനയലോകത്തേക്ക് എത്തി നിരവധി ആരധകരെ നേടിയെടുത്ത നടിയാണ് എസ്തർ അനിൽ.മികച്ച അഭിനയത്തിലൂടെ വളരെ പെട്ടന്ന് ആരധകരെ സമ്പാദിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.നല്ലവൻ എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് എത്തിയ എസ്തർ മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദൃശ്യം എന്ന സിനിമയിലെ അനുമോൾ എന്ന കഥാപാത്രത്തിലൂടെയാണ് ഏറെ ശ്രെധ നേടിയത്.ദൃശ്യത്തിലെ ജോർജ്ജുകുട്ടിയുടെ ഇളയമകൾ അനുമോൾ ആയി എത്തി മികച്ച പ്രകടനമായിരുന്നു എസ്തർ കാഴ്ചവെച്ചത്.ദൃശ്യം ആദ്യ ഭാഗം വൻ വിജയമായതിന് പിന്നാലെ തമിഴ് , തെലുങ്കു , കന്നഡ , ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്തിരുന്നു.സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം ഇടയ്ക്കിടെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്.താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുമുണ്ട്.ഇപ്പോഴിതാ ദൃശ്യം 2 വിന്റെ വിജയത്തിന് പിന്നാലെയുള്ള എസ്തേറിറിന്റെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

 

ബ്ലാക്ക് നിറത്തിലുള്ള ഷോർട്ട് ഡ്രസ്സ് ധരിച്ചു എത്തിയ താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് ചിത്രത്തിന് നിരവധി ആളുകളാണ് മികച്ച അഭിപ്രായങ്ങളുമായി രംഗത്ത് വരുന്നത്.എസ്തേർ ബാലതാരത്തിൽ നിന്നും നായികയായി മാറി എന്നും , മലയാളത്തിന്റെ അടുത്ത നായികമാരിൽ ഒരാൾ എന്നും , ഇതൊന്നും റാണി ചേച്ചി കാണണ്ട എന്നെക്കെയുള്ള നിരവധി കമന്റ് കളാണ് ചിത്രത്തിന് താഴെ നിറയുന്നത്.എന്നാൽ ചിത്രങ്ങൾക്ക് താഴെ ചില കപട സദാചാരവാദികളും രംഗത്ത് എത്തിയിരുന്നു.പ്രായത്തിനു പറ്റിയ വേഷം അല്ല എന്നും , മലയാളി തനിമ ഇല്ലാത്ത വേഷം എന്നൊക്കെ പറഞ്ഞ് ചിലരും എത്തിയിരുന്നു.

 

എന്നാൽ വസ്ത്രദാരണം ഒക്കെ ഓരോരുത്തരുടെയും അവകാശവും സ്വന്തന്ദ്രവുമാണെന്നായിരുന്നു മറ്റു ചിലർ എസ്തേറിനെ പിന്തുണച്ച് എത്തിയത്.സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ എസ്തർ ഇടയ്ക്കിടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആരധകരുമായി പങ്കുവെക്കാറുണ്ട്.താരം പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ ഇരു കയ്യും നീട്ടി ആരധകർ സ്വീകരിക്കാറുമുണ്ട്.എന്തായാലും താരത്തിന്റെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്..

 

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും എസ്തർ തന്നെയായിരുന്നു അനു എന്ന കഥാപാത്രത്തെ കൈകാര്യം ചെയ്തത്.ഇപ്പോഴിതാ ദൃശ്യം ചിത്രത്തിന്റെ രണ്ടാം ഭാഗവും റിലീസ് ആയി മികച്ച പ്രതികരണവുമായി ഒ ടി ടി പ്ലാറ്റ് ഫോമുകളിൽ നിറഞ്ഞു നിൽക്കുകയാണ്.ദൃശ്യം ആദ്യഭാഗം നൽകിയ എല്ലാ പ്രതീക്ഷകളും ആകാംഷയും ഒക്കെ തന്നെ രണ്ടാം ഭാഗത്തിലും കൊണ്ടുവരാൻ സംവിദായകൻ ജിത്തു ജോസഫിന് സാധിച്ചിരുന്നു.ആദ്യ ഭാഗത്തും രണ്ടാം ഭാഗത്തും ഉണ്ടായിരുന്ന കഥാപാത്രങ്ങളൊക്കെയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.അത്തരത്തിൽ അനുമോൾ ആയി എത്തിയ എസ്തേറും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.ബാലതാരത്തിൽ നിന്നും നായികാ സ്ഥാനത്തേക്ക് എത്താനുള്ള ശ്രെമത്തിലാണ് താരമിപ്പോൾ.ദൃശ്യം 2 ആണ് താരത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം

 

x