” ഇടത് കാലിന് തളർച്ച , നടക്കാനോ ഇരിക്കാനോ കഴിയാത്ത അവസ്ഥ ” ജോക്കർ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ നടിയായി മാറിയ നടി മന്യക്ക് സംഭവിച്ചത്

ബാലതാരമായി മലയാള സിനിമയിൽ എത്തി പിന്നീട് നായികയായി മാറുകയും ഏറെ ആരാധകരെ സമ്പാദിക്കുകയും ചെയ്ത പ്രിയ നടിയാണ് മന്യ.1989 ൽ പുറത്തിറങ്ങിയ സ്വന്തം എന്ന് കരുതി എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമാലോകത്തേക്ക് എത്തുന്നത്. .ബാലതാരമായിട്ടാണ് എത്തിയത് എങ്കിലും പിന്നീട് മുൻനിര നായികമാരുടെ പട്ടികയിലേക്ക് ഇടം പിടിക്കാനും താരത്തിന് സാധിച്ചിരുന്നു.നിരവധി മലയാളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള മന്യ ദിലീപ് നായകനായി എത്തിയ ജോക്കർ എന്ന ചിത്രത്തിലൂടെയാണ് സ്രെധിക്കപെടുന്നത്.ആദ്യമായി മലയാളത്തിൽ നായികയായി മന്യ വേഷമിട്ട ചിത്രവും ” ജോക്കർ ” ആയിരുന്നു.പിന്നീട് നിരവധി മലയാളം ചിത്രങ്ങളിലൂടെ മലയാളി ആരധകരുടെ പ്രിയ നടിയായി മന്യ മാറി.

വിവാഹ ശേഷം സിനിമയിൽ നിന്നും പൂർണമായി വിട്ടു നിൽക്കുന്ന താരം നല്ലൊരു കുടുംബിനിയായി കഴിയുകയാണ്.സിനിമയിൽ അത്ര സജീവമല്ലാതിരുന്നിട്ട് കൂടി ഇന്നും താരത്തിന് ഏറെ ആരധകരുണ്ട്.സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവ സാന്നിധ്യമാണ്.ഇടക്കിടക്ക് മകളുമൊത്തുള്ള ചിത്രങ്ങൾ ഒക്കെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ച് താരം എത്താറുണ്ട്.താരം പങ്കുവെക്കുന്ന പോസ്റ്റുകൾ വൈറലായി മാറാറുമുണ്ട്.ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ കുറിപ്പാണ് ഇപ്പോൾ ആരധകരെ ഞെട്ടിച്ചിരിക്കുന്നത്.

മൂന്ന് ആഴ്ച മുൻപ് താരത്തിന് പരിക്ക് സംഭവിക്കുകയും അതുമൂലം ഇടത് കാലിന് തളർച്ച ഉണ്ടായെന്നാണ് താരം പറയുന്നത് , നാഡിക്ക് ക്ഷതം സംഭവിച്ചെന്നും നടക്കാനും ഇരിക്കാനും പോലും പറ്റാത്ത അവസ്ഥയിലാണ് എന്നും അതീവ വേദനയാണ് ഇപ്പോൾ സഹിച്ചുകൊണ്ടിരിക്കുന്നത് എന്നുമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.രോഗം വളരെ പെട്ടന്ന് മാറും എന്ന പ്രതീക്ഷയിലാണ് , സമയം എടുത്ത് മാത്രേ എല്ലാം ശരിയാകു എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട് .നട്ടെല്ലിന്റെ സർജറിയിലേക്ക് കാര്യങ്ങൾ എത്തുന്ന അവസ്ഥ വരല്ലേ എന്ന പ്രാർത്ഥനയിലാണ് താനിപ്പോൾ , കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തന്റെ അവസ്ഥ ഇതൊക്കെയാണ്.ഉടൻ തന്നെ എല്ലാം ഭേദമായി പഴയ ജീവിതത്തിലേക്ക് മടങ്ങാൻ കഴിയുമെന്ന് പ്രതീഷിക്കുന്നു.അടുത്ത നിമിഷത്തിൽ നിങ്ങളുടെ ജീവിതത്തിൽ എന്ത് സംഭവിക്കും എന്ന് പറയാനാവില്ല അതുകൊണ്ട് തന്നെ എല്ലാവരോടും സമയം ചിലവഴിക്കുക , എപ്പോഴും ഒരു കാര്യം ഓർക്കുക ജീവിതം എളുപ്പമല്ല , ഇതുപോലെയുള്ള കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കും , തോറ്റു കൊടുക്കാതെ പൊരുതുക.എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും , ആരധകർക്കും താരം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

നിരവധി മലയാളം ചിത്രങ്ങളിലൂടെ പ്രേഷകരുടെ പ്രിയ താരമായി മാറിയ നടിയായിരുന്നു മന്യ.ജോക്കർ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി മലയാള സിനിമയിൽ താരം അരങ്ങേറ്റം കുറിച്ചു.പിന്നീട് രാക്ഷസ രാജാവ് , കുഞ്ഞി കൂനൻ , അപരിചിതൻ , ശിങ്കാരി ബോലോന , സ്വന്തം മാളവിക , വൺ മാൻ ഷോ തുടങ്ങിയ ചിത്രങ്ങളിൽ താരം അഭിനയിക്കുകയും ആരധകരെ സമ്പാദിക്കുകയും ചെയ്തിരുന്നു.വിവാഹ ശേഷം സിനിമാലോകത്ത് നിന്നും വിട്ടു നിൽക്കുകയാണ് താരം.സിനിമാലോകത്ത് നിന്നും വിട്ടു നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയകളിൽ സജീവ സാന്നിധ്യമാണ് താരം ..ഭർത്താവിനും മകൾക്കും ഒപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി താരം ഇടക്ക് പങ്കുവെക്കാറുണ്ട്.

x