പൃഥ്വിരാജ് ഭാര്യ സുപ്രിയ മേനോന് നൽകിയ സർപ്രൈസ്, ഇത് വിലമതിക്കാന്‍ ആകാത്തത് എന്ന് സുപ്രിയ  

പ്രിത്വിരാജിനെ കുറിച്ച് അഹങ്കാരി എന്ന് പറയുന്ന ഒരു കാലമുണ്ടായിരുന്നു, അങ്ങനെ വിളിപേര് കിട്ടാൻ ഒരു കാര്യവും ഉണ്ട് എന്ത് കാര്യവും ഒരു മറയും കൂടാതെ ആരുടെ മുഖത്ത് നോക്കിയും അന്നും ഇന്നും  പൃഥ്വിരാജ് പറയും പക്ഷെ അന്നത്തെ ആ അഹങ്കാരി എന്നുള്ള വിളിപ്പേർ ഇന്ന് മലയാളികൾ മാറ്റി. മാറ്റിയതല്ല പൃഥ്വിരാജ് മലയാളികളെ കൊണ്ട് മാറ്റി പറയിപ്പിച്ചു എന്ന് വേണം പറയാൻ

അതിന് ഉത്തമ ഉദാഹരണം ആണ് കഴിഞ്ഞ ദിവസം മലയാള സിനിമയിൽ തന്നെ സാക്ഷ്യം വഹിച്ചത്. ഇതു വരെ മലയാള സിനിമ കാണാത്ത രീതിയിൽ ഉള്ള വൻ ബിഗ് ബഡ്‌ജറ്റ് ചിത്രം സാക്ഷാൽ മോഹൻലാലിന്റെ ജീവിതത്തിൽ തന്നെ ആദ്യമായി സംവീധാനം ചെയ്യാൻ പോകുന്ന ചിത്രം, ബറോസിന്റെ പൂജ കഴിഞ്ഞ ദിവസമാണ് നടന്നത് ആ ചിത്രത്തിൽ പൃഥ്വിരാജ് ഒരു കേന്ദ്ര കഥാപാത്രത്തിനെ അവതരിപ്പിക്കുന്നു എന്നുള്ളത് മോഹൻലാൽ തന്നെയാണ് വ്യക്തമാക്കിയത്

ബറോസിന്റെ പൂജയിൽ നിരവതി പേർ എത്തിയെങ്കിലും അതിൽ തിളങ്ങിയത് മമ്മൂട്ടി , പൃഥ്വിരാജ് ,ദിലീപ് ഇവർ മൂന്നു പേരും ആണ് അപ്പോൾ ഊഹിക്കാൻ കഴിയുന്നതാണ് പ്രിത്വിരാജ് ഇന്ന് മലയാള സിനിമയിൽ വഹിക്കുന്ന പങ്ക് എത്രമാത്രമാണെന്, ഇന്ന് പൃഥ്വിരാജ് ഒരു നടൻ എന്നതിൽ അപ്പുറം ഒരു നിർമാതാവ് ,സംവിധായകൻ എന്നവേണ്ട മലയാള സിനിമയിലെ എല്ലാ മേഖലയിലും പൃഥ്വിരാജ് വളർന്ന് നിൽക്കുന്നു

ബറോസിന്റെ പൂജയിൽ പ്രിത്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനും വന്നിരുന്നു അത് കൊണ്ട് തന്നെ സുപ്രിയക്ക് ഇന്നലെ വിലമതിക്കാന്‍ ആകാത്ത ഒരു സർപ്രൈസ് ദിനമായിരുന്നു എന്ന് വേണമെങ്കിൽ പറയാം ബറോസിന്റെ പൂജയിൽ വന്നപ്പോൾ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഒപ്പം ഒള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെച്ച് കൊണ്ട് സുപ്രിയ മേനോൻ പങ്ക് വെച്ചത്  ഇങ്ങനെ “അമൂല്യമായ സെൽഫി” തൊട്ട് പുറകെ അതിനുള്ള മറുപടിയായി പൃഥ്വിരാജ് കൊടുത്തത് ഇങ്ങനെ “ഈ മനുഷ്യൻ എന്ത് കൂളാണ് ” എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി

സിമ്പിൾ ഡ്രെസ്സായ വെള്ള മുണ്ടും വെള്ള  ഉടുപ്പും പിന്നെ ഒരു പ്ലെയിൻ കൂളിംഗ് ഗ്ലാസും വെച്ച് വന്ന മമ്മൂട്ടി തന്നെയായിരുന്നു സ്റ്റൈലിന്റെ കാര്യത്തിലും ഇന്നലെ തിളങ്ങിയത് പരിപാടിക്ക് ശേഷം മോഹൻലാലിന്റെ കൂടെയുള്ള മറ്റൊരു ചിത്രവും സുപ്രിയ പങ്ക് വെച്ചിട്ടുണ്ട് അതിന് കൂടെ കുറിച്ചത് ഇങ്ങനെ “ഇവർ രണ്ട് പേരും എപ്പോഴും സംസാരിക്കുന്നത് സിനിമയെ പറ്റി  ബറോസ് ,എമ്പുരാൻ ” മോഹൻലാലും പ്രിത്വിരാജ്ഉം ഒത്ത് പ്രവർത്തിക്കുന്ന രണ്ട് ബിഗ് ബഡ്‌ജറ് ചിത്രങ്ങൾ ആണ് ഇവ

അവസാനമായി സുപ്രിയ മേനോൻ പങ്ക് വെച്ച പോസ്റ്റിലാണ് പൃഥ്വിരാജ് തൻറെ ഭാര്യക്ക് വേണ്ടി സർപ്രൈസ് നൽകിയത് ഭാര്യ സുപ്രിയയുടെ ഏറ്റവും ഇഷ്‌ടപ്പെട്ട പാട്ടായ “പൊൻവീണേ ” എന്ന് തുടങ്ങുന്ന പാട്ട് പാടുകയായിരുന്നു സുപ്രിയ തന്നെയാണ് ഇതെല്ലാം സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെച്ചത് നിമിഷ നേരം കൊണ്ടാണ് ഇവ എല്ലാം ഇന്നലെ തന്നെ വൈറലായി മാറിയത്

x