
ഉറ്റ സുഹൃത്തിന്റെ മകളെ തന്നെ പ്രണയിച്ചു വിവാഹം കഴിച്ച വിരുതൻ ; സിനിമയെ വെല്ലുന്ന നന്ദുവിന്റെ പ്രണയ കഥ
മലയാള സിനിമയിൽ തന്നെ കഥാപാത്രങ്ങളിൽ ജീവിച്ച് സ്ക്രീനിൽ പ്രതിഫലിപ്പിച്ച നടനാണ് നന്ദു എന്ന് പ്രേക്ഷകർ വിളിക്കുന്ന നന്ദലാൽ കൃഷ്ണമൂർത്തി. വളരെക്കാലമായി മോളിവുഡിൽ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്ന പ്രതിഭാധനരായ നടന്മാരിൽ ഒരാൾ കൂടിയാണ് കൃഷ്ണമൂർത്തി. വർഷങ്ങളോളം അദ്ദേഹം മലയാളത്തിലെ പ്രമുഖ താരങ്ങൾ നയിക്കുന്ന സിനിമയുടെ ഭാഗമായിരുന്നു. സ്‌ക്രീനിലെ തന്റെ കഥാപാത്രങ്ങളുടെ ഹ്രസ്വകാല ജീവിതത്തിനിടയിലും നിരവധി സിനിമകളിൽ മതിപ്പുണ്ടാക്കാൻ അദ്ദേഹത്തിന്റെ കഴിവ് അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. മിനിസ്ക്രീനിലൂടെ മെഗാ സ്ക്രീനിലേക്ക് തന്റെ കഴിവുകൾ കൊണ്ട് ചേക്കേറിയ നടനാണ് ഇദ്ദേഹം. അമിതാഭിനയം ഇല്ലാത്ത “നാച്ചുറൽ ആക്ടിങ്” ആണ് നന്ദു വിന്റെ തുറുപ്പുചീട്ട്.

സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് മലയാളത്തിലും തമിഴിലും ഹിന്ദിയിലും തന്റെ അഭിനയപാടവം വരച്ചിട്ട നടൻ. ഡയറക്ടർ ആവണം എന്ന ആഗ്രഹത്തോടെ സിനിമയിലെത്തിയ നന്ദുവിനായി കാത്തുവെച്ചത് അഭിനയം എന്ന കലയായിരുന്നു. 30 വർഷത്തോളമായി സിനിമയിലും സീരിയലിലും ജീവിക്കുകയാണ്. എല്ലാത്തരം വേഷങ്ങളും വഴങ്ങുന്ന അസാധാരണ പ്രതിഭ. ഹാസ്യനടനായി സഹനടനായി സ്വഭാവനടൻ ആയി ഒക്കെ അരങ്ങുതകർത്ത ഇദ്ദേഹത്തെ സൈമ അവാർഡ് അടക്കം തേടിയെത്തിയിട്ടുണ്ട്. മോഹൻലാൽ നായകനായി എത്തിയ സ്പിരിറ്റ് എന്ന സിനിമയിൽ മുഴുക്കുടിയനായി അഭിനയിച്ചു പ്രേക്ഷക ഹൃദയം കീഴടക്കിയ ഇദ്ദേഹത്തിന് ഈ ഒരൊറ്റ സിനിമയിലൂടെ സിനിമാലോകം അസാധ്യ പ്രതിഭ എന്ന ലേബലിൽ അംഗീകരിക്കുകയായിരുന്നു.

നന്ദുവിന്റെ കുടുംബത്തെപ്പറ്റി സമൂഹമാധ്യമങ്ങളിൽ അങ്ങനെ കേട്ടുകേൾവിയില്ല. എന്നാൽ താരത്തിന്റെ ജീവിതവും സിനിമയെ പോലെ തന്നെ മനോഹരമാണ്. 1997ലാണ് നന്ദുവിന്റെ ആ സംഭവബഹുലമായ വിവാഹം നടക്കുന്നത്. തന്റെ ഉറ്റ സുഹൃത്തിന്റെ മകളെയാണ് നന്ദു പ്രണയിച്ച് വിവാഹം കഴിച്ചത്. ഇരുവർക്കും നന്ദിത എന്ന മകളും, കൃഷാൽ എന്ന മകനുമുണ്ട്. തന്റെ ജീവിതം തന്നെ മാറിമറിഞ്ഞത് സിനിമയിലൂടെ ആണെന്ന് അദ്ദേഹം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. നന്ദുവിന്റെ പ്രണയജീവിതം തുടങ്ങുന്നത് ഇങ്ങനെ, അഹം എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി ജോലി ചെയ്യുമ്പോൾ ചിത്രത്തിലേക്ക് ഒരു ഡോക്ടറുടെ വേഷം ചെയ്യാൻ ഒരു താരത്തെ ആവശ്യമായിരുന്നു, മോഹൻലാലിന്റെ ശുപാർശപ്രകാരം ആ വേഷം കൈകാര്യം ചെയ്യാൻ എത്തിയത് ആയുർവേദ ഫാക്ടറിയുടെ ഉടമയായ ഒരു യുവാവായിരുന്നു.

നന്ദുവും ഇയാളും തമ്മിൽ ഈ സിനിമയിലൂടെ വളരെ ശക്തമായ ഒരു സൗഹൃദബന്ധം സ്ഥാപിക്കുകയായിരുന്നു. പിന്നീട് നന്ദു എപ്പോൾ മദ്രാസിൽ എത്തിയാലും ഇദ്ദേഹത്തിന്റെ വീട്ടിൽ പോകുമായിരുന്നു. അവിടെ വെച്ചാണ് അദ്ദേഹത്തിന്റെ മകളായ കവിതയെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. പിന്നീട് പരിചയം സൗഹൃദത്തിലേക്ക് എത്തുകയും, എന്നാൽ പിന്നീട് ഇരുവരും മനസ്സുകൾ തമ്മിൽ തമ്മിൽ മനസ്സിലാക്കുകയും ചെയ്തതോടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. നിരവധി പേരാണ് സുഹൃത്തിന്റെ മകളെ സ്നേഹിക്കാമോ എന്ന രീതിയിലുള്ള ചോദ്യങ്ങളുമായി നന്ദുവിനെ സമീപിച്ചത്, നന്ദു ചെയ്തത് സുഹൃത്തിനോടുള്ള വഞ്ചനയും അല്ലേ എന്ന് തുടങ്ങി നിരവധി ചോദ്യങ്ങൾ അന്ന് അഭിമുഖീകരിച്ചിരുന്നു.

എന്നാൽ അതിനൊക്കെ നന്ദു ചിരിച്ചുകൊണ്ട് കൊടുക്കുന്ന മറുപടി ഇതാണ്” സൗഹൃദം എന്താണെന്നും, അതിന്റെ വില എന്താണെന്നും, അതെങ്ങനെ സംരക്ഷിക്കണമെന്നും തനിക്കറിയാമെന്ന്. കവിതയും നന്ദുവും ഇന്നും മാതൃകാപരമായ ഒരു കുടുംബ ജീവിതമാണ് നയിക്കുന്നത്. വളരെ സന്തോഷത്തോടെ രണ്ട് മക്കളോടൊപ്പം സുഖമായി കഴിയുന്നു. സർവകലാശാല എന്ന ചിത്രമാണ് നന്ദു ആദ്യമായി അഭിനയിച്ചത്. പിന്നീട് ഏയ് ഓട്ടോ, യുവജനോത്സവം, സ്വാഗതം,കിലുക്കം, തേന്മാവിൻ കൊമ്പത്ത്, നാല് പെണ്ണുങ്ങൾ, സ്പിരിറ്റ്, തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം തന്റെ അഭിനയ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്.