നടൻ അർജുൻ അശോകന് പെൺകുഞ്ഞ് പിറന്നു ആശംസകളുമായി ആരാധകരും താരങ്ങളും

മലയാള സിനിമ ലോകത്തിന്റെ യുവ നടന്മാരിൽ പ്രിയപ്പെട്ട നടനാണ് അർജുൻ അശോകൻ.മികച്ച അഭിനയം കൊണ്ടും മികച്ച കഥാപത്രങ്ങൾ കൊണ്ടും വളരെ പെട്ടന്ന് മലയാളി ആരാധകരുടെ മനസ്സിൽ കേറിയപറ്റിയ നടൻ കൂടിയാണ് അർജുൻ.നായകനായും വില്ലനായും സഹനടനായും തിളങ്ങിയ താരം തന്റെ വിശേഷങ്ങൾ എല്ലാം ഇടയ്ക്കിടെ ആരാധകരുമായി പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്.ഇപ്പോഴിതാ താരം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളെക്കുറിച്ച് ആരധകരുമായി പങ്കുവെച്ചിരിക്കുകയാണ്.നടൻ അർജുൻ അശോകന് ഒരു മകൾ പിറന്നു.സന്തോഷ നിമിഷത്തിന്റെ ചിത്രവും താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് .

 

 

ഞങ്ങളുടെ പൊന്നോമന രാജകുമാരി എത്തിയെന്നും ഡാഡിയുടെ ഗേളും മമ്മിയുടെ ലോകവും എന്ന ടൈറ്റിലോടെയാണ് അർജുൻ സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്.ചിത്രം നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.നിരവധി ആരധകരാണ് അഭിന്ദനങ്ങളുമായി സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വരുന്നത്.സംയുക്ത മേനോൻ , സനൂഷ , ഷറഫുദീൻ,മഞ്ജരി ,സയനോര , ഖാലിദ് റഹ്മാൻ, അടക്കം നിരവധി താരങ്ങൾ അർജുനും നികിതക്കും ആശംസകളുമായി രംഗത്ത് വന്നിട്ടുണ്ട്.

 

8 വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇൻഫോ പാർക്ക് ഉദ്യോഗസ്ഥയായിരുന്ന നിഖിതയെ അർജുൻ വിവാഹം കഴിച്ചത്.2018 ഡിസംബറിൽ ആയിരുന്നു സിനിമാലോകത്തെ മുഴുവൻ വിളിച്ചുള്ള അർജുന്റെ വിവാഹം.സിനിമാലോകത്തെ പ്രമുഖ നടൻമാർ എല്ലാം വിവാഹത്തിൽ പങ്കെടുത്തിരുന്നു.തനിക്ക് കിട്ടിയ ഏത് വേഷവും ഗംഭീരമാക്കാനുള്ള അർജുന്റെ മികവ് കണ്ട് അച്ഛൻ ഹരിശ്രീ അശോകനും പൂർണ പിന്തുണ നൽകിയിരുന്നു.വിവാഹ ശേഷം തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെച്ച് ഇടക്ക് താരം എത്താറുണ്ട്.

 

 

2012 ൽ പുറത്തിറങ്ങിയ ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു അർജുൻ സിനിമാലോകത്തേക്ക് എത്തിയത് എങ്കിലും പറവ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അർജുൻ സ്രെധിക്കപ്പെട്ടത്.താരപുത്രൻ എന്ന ഇമേജിലൂടെയാണ് താരം അഭിനയലോകത്തേക്ക് എത്തിയത് എങ്കിലും വളരെ പെട്ടന്ന് തന്നെ മികച്ച വേഷങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും മലയാളി ആരധകരുടെ മനസ്സിൽ ഇടം നേടി.പറവക്ക് പുറമെ ബിടെക് എന്ന ചിത്രത്തിലെ ആസാദിനെയും വരത്തൻ എന്ന ചിത്രത്തിലെ നെഗറ്റീവ് റോളിലുള്ള ജോണിയേയും ആരാധകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

 

 

അഭിനയത്തിന് താരം ആഗ്രഹം പറഞ്ഞപ്പോൾ നടനും അച്ഛനുമായ ഹരിശ്രീ അശോകനും പൂർണ പിന്തുണ നൽകുകയായിരുന്നു.പ്രണയവിവാഹമായിരുന്നു എങ്കിലും പ്രണയം വീട്ടിൽ പറഞ്ഞപ്പോൾ എതിർപ്പുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്ന് അർജുൻ വെളിപ്പെടുത്തിയിരുന്നു.മികച്ച കഥാപത്രങ്ങളും സിനിമയുമായി താരം ഇപ്പോൾ തിരക്കിലാണ്.നാൻസി റാണി , തട്ടാശേരി കൂട്ടം എന്നിവയാണ് അർജുന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ .ഇപ്പോഴിതാ അര്ജുന് കൂട്ടായി ഒരു കുഞ്ഞു മാലാഖ കൂടി എത്തിയിരിക്കുകയാണ്.എന്തായാലും അർജുന്റെയും കുഞ്ഞിന്റെയും ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്

Articles You May Like

x