അയ്യപ്പനും കോശിയിലെ പ്രിയ നടൻ വിടവാങ്ങി , കണ്ണീരോടെ താരലോകവും സിനിമാലോകവും

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ മികച്ച അഭിനയം കാഴ്ചവെച്ച പ്രിയ നടൻ അനിൽ നെടുമങ്ങാട് അപകടത്തിൽ വിടവാങ്ങി , കണ്ണീരോടെ താരലോകവും സിനിമാലോകവും.നിരവധി ചിത്രങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന പ്രിയ നടന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാ നഷ്ടം തന്നെയാണ്.ഷൂട്ടിങ്ങിന്റെ ഇടവേളയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.തൊടുപുഴയുള്ള മലങ്കര ഡാമിലാണ് സുഹൃത്തുക്കൾക്കൊപ്പം അനിൽ കുളിക്കാൻ ഇറങ്ങിയത്, ഡാമിൽ ഇറങ്ങിയ അനിൽ കയത്തിൽ പെട്ട് പോവുകയായിരുന്നു.

 

അയ്യപ്പനും കോശി എന്ന ചിത്രത്തിലെ സി ഐ സതീഷ്‌കുമാർ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.തനിക്ക് ലഭിച്ച കഥാപാത്രം ഭംഗിയോടെ താരം കൈകാര്യം ചെയ്യുകയും ചെയ്തു.

 

 

മികച്ച വേഷത്തിലൂടെയും അഭിനയത്തിലൂടെയും ഉയർന്നു വന്നുകൊണ്ടിരുന്ന താരമാണ് അനിൽ.ജോജു നായകനാകുന്ന ചിത്രത്തിന്റെ തൊടുപുഴയിലുള്ള ലൊക്കേഷനിൽ എത്തിയതായിരുന്നു അനിൽ , പിന്നീട് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ മലങ്കര ഡാമിൽ ഇറങ്ങുകയായിരുന്നു.ഡാമിൽ ഇറങ്ങിയ അനിൽ കയത്തിൽ പെട്ട് പോവുകയായിരുന്നു.എന്തായാലും മലയാള സിനിമാലോകത്തിനു തീരാ നഷ്ടം തന്നെയാണ് അനിലിന്റെ വിയോഗം

x