പ്രിത്വിരാജിന്റെയും സുപ്രിയയുടെയും പത്താം വിവാഹ വാർഷികത്തിന് പ്രിത്വിയും സുപ്രിയയും നൽകിയ സർപ്രൈസ് കണ്ടോ

മലയാള സിനിമയ്ക്ക് ഒഴിച്ച് കൂടാൻ കഴിയാത്ത നടന്മാരുടെ ഇടയിലേക്ക് കടന്ന് വന്ന താരമാണ് നടൻ പൃഥ്വിരാജ്,2002ൽ മലയാള സിനിമയിൽ നായകനായി അരങ്ങേറിയ താരം പിന്നീട് നൂറോളം ചിത്രങ്ങളിലാണ് ഇതുവരെയ്ക്കും അഭിനയിച്ചിട്ടുള്ളത്, 2011ൽ ഏപ്രിൽ 25നാണ് പൃഥ്വിരാജ് സുപ്രിയ മേനോനെ വിവാഹം കഴിക്കുന്നത്, നീണ്ട കാലത്തേ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിക്കുന്നത്, സുപ്രിയ മേനോൻ ബിബിസിയിൽ ജേർണലിസ്റ്റ് ആയിരുന്നു, കഴിഞ്ഞ ദിവസം ഇരുവരുടെയും പത്താം വിവാഹ വാർഷികം ആയിരുന്നു ഇരുവരും പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്

പൃഥ്വിരാജ് സുപ്രിയയും നിൽക്കുന്ന വിവാഹ ചിത്രം പങ്ക് വെച്ച് കൊണ്ട് നടൻ പൃഥ്വിരാജ് കുറിച്ചത് ഇങ്ങനെ ” പത്ത് വർഷം ❤️ എല്ലാവർക്കും ഒരേ വ്യക്തിയിൽ ഒരു ഉറ്റ സുഹൃത്തിനെയും ആത്മസുഹൃത്തിനെയും പങ്കാളിയെയും കണ്ടെത്താൻ ഭാഗ്യം കാണില്ല. ലോകം മുഴുവൻ ആഹ്ലാദിക്കുമ്പോൾ ഞങ്ങൾ ഒരുമിച്ച് ആഘോഷിച്ചു,ലോകം മുഴുവൻ ഞങ്ങളെ വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നതായി തോന്നിയപ്പോൾ ഞങ്ങൾ കൈകോർത്തു.എന്റെ പൊന്നുമകളുടെ അമ്മ, എന്നെ ഒരുമിച്ചുനിർത്തുന്ന ശക്തി,കഴിഞ്ഞ 10 വർഷമായി എന്നെ സഹിച്ചതിന് ഈ സ്ത്രീ ഒരു മെഡൽ അർഹിക്കുന്നു ! ഐ ലവ് യു സൂപ്പറിയ ! അടുത്ത പത്തിലേക്കും ! എന്നെന്നേക്കുമായി! ❤️ ഇതായിരുന്നു സുപ്രിയയെ കുറിച്ച് പ്രിത്വി കുറിച്ചത്

പ്രിത്വിരാജ്ഉം സുപ്രിയയും നിൽക്കുന്ന കുറച്ച് ചിത്രങ്ങൾ പങ്ക് വെച്ച് കൊണ്ട് തൊട്ട് പുറകെ ഭാര്യ സുപ്രിയയും പ്രിത്വിരാജിനെ കുറിച്ച് കുറിച്ച വരികൾ ഇങ്ങനെ ” എന്റെ അതിശയകരമായ പങ്കാളി പ്രിഥ്വിരാജിന് പത്താമത്തെ വാർഷികം ആശംസിക്കുന്നു ! ഒരു പതിറ്റാണ്ടായി, ദമ്പതികളായും വ്യക്തികളായും ഒരുമിച്ച് നമ്മള്‍ വളർന്നു.കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ നിരവധി വാദങ്ങളും വിയോജിപ്പുകളും കൂടാതെ നിരവധി മനോഹരമായ നിമിഷങ്ങളും ഉണ്ടായിട്ടുണ്ട്.ലോക്ക്ഡഡൌണ്‍ സമയത്തെ നിങ്ങളുമായി സമയം ചെലവിട്ടതിന്റെ ഓർമ്മകളുടെ ‘ത്രോബാക്ക്’ ചിത്രം പങ്കിടാന്‍ ആഗ്രഹിക്കുന്നു.

രണ്ടാമത്തെ ചിത്രം 2014 ലെ എന്റെ ബേബി ഷവറിൽ നിന്നുള്ളതാണ്, ഇത് എന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്ന് ! ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യം എന്നത് ഞങ്ങളുടെ പ്രിയപ്പെട്ട മകൾ അല്ലിയാണ് ! ഇതാ കഴിഞ്ഞ ഒരു ദശാബ്ദത്തിലേക്കും ,ഇനി വരാന്‍ പോകുന്ന കാലത്തിലേക്കും… ഹാപ്പി ആനിവേര്‍സറി ദാദ! ഞാൻ നിന്നെ സ്നേഹിക്കുന്നു! ❤️🤗😘 ഇതായിരുന്നു സുപ്രിയയുടെ വാക്കുകൾ ഇരുവർക്കും ആശംസകൾ അറിയിച്ച് നിരവതി പേരാണ് എത്തുന്നത് നടന്മാരായ ദുൽഖർ സൽമാൻ, ടോവിനോ തോമസ് നടി സാനിയ ഇയപ്പൻ അങ്ങനെ നിരവതി താരങ്ങളും ആശംസകൾ അറിയിക്കുണ്ട്

x