കേക്ക് മുറിച്ച് പത്തൊമ്പതാം വിവാഹ വാർഷികം ആഘോഷിച്ച് സംഗീത സംവിധായകൻ ദീപക് ദേവും ഭാര്യ സമിതയും

മലയാള സംഗീത സംവിധായകൻ ദീപക് ദേവിനെ അറിയാത്ത മലയാളികൾ ചുരുക്കമാണ്, മലയാലയത്തിൽ ഹിറ്റായ മിക്ക സംഗീതത്തിന്റെയും പിന്നാമ്പുറത്ത് ദീപക് ദേവിന്റെ സാനിധ്യം ഉണ്ടന്ന് തന്നെ പറയാം, 2003ൽ റിലീസ് ആയ മമ്മൂട്ടി ചിത്രമായ ക്രോണിക്ക് ബാച്ചിലറിൽ കൂടിയാണ് ദീപക് ദേവ് മലയാള സിനിമയിലെ സംഗിത ലോകത്തേക്ക് സംഗീത സംവിധായകൻ ആയി വരുന്നത്, തൻറെ ആദ്യ ചിത്രത്തിലെ ഗാനങ്ങളുടെ ഹിറ്റോടെ പിന്നിട് തിരിനു നോക്കേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം

2011ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രമായ ഉറുമിയിലെ പശ്ചാത്തല സംഗീതത്തിന് ആ വർഷത്തെ കേരള സർക്കാരിന്റെ പുരസ്‌കാരം ലഭിക്കുകയുണ്ടായി, ക്രോണിക് ബാച്ചിലർ, ഉദയനാണ് താരം, നരൻ, പുതിയ മുഖം, ഉറുമി, ലൂസിഫർ അങ്ങനെ നീണ്ടു പോകുന്നുണ്ട്, ദീപക് ദേവിന്റെ വൻ ഹിറ്റായ പാട്ടുകളുടെ ചില ചിത്രങ്ങൾ, അമ്പതിൽ കൂടുതൽ മലയാള സിനിമകളിൽ സംഗീത സംവിധായകൻ ആയിട്ട് ദീപക് ദേവ് പ്രവർത്തിച്ചിട്ടുണ്ട്

സിനിമ സംഗീതാനത്തിന് പുറമെ മലയാളം ടിവി റിയാലിറ്റി ഷോകളിൽ വിധി കർത്താവായും ദീപക് ദേവ് പ്രേത്യക്ഷ പെടാറുണ്ട്,അമൃത ടിവിയിൽ സംപ്രേഷണം ചെയ്‌ത സൂപ്പർ സ്റ്റാർ എന്ന റിയാലിറ്റി ഷോയിൽ ആണ് ആദ്യം വിധി കർത്താവായി എത്തിയത് അതിന് ശേഷം താരം പതിഞ്ചോളം ടിവി റിയാലിറ്റി ഷോകളിൽ വിധി കർത്താവായി താരം എത്തിയിട്ടുണ്ട്, ദീപക് ദേവരാജൻ എന്നാണ് താരത്തിൻറെ യഥാർത്ഥ പേര്, തലശ്ശേരിയിൽ ആണ് ദീപക് ദേവിന്റെ സ്വദേശം എങ്കിലും വളർന്നതും പഠിച്ചതും എല്ലാം ദുബായിൽ ആയിരുന്നു

2002 മേയ് ഇരുപത്തിആറിനായിരുന്നു ദീപക് ദേവിന്റെ വിവാഹം നടന്നത്, സ്മിതയെ ആണ് താരം താലി ചാർത്തിയത് ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു , ഇരുവർക്കും ദേവിക എന്നും പല്ലവി എന്നും പേരുള്ള രണ്ട് പെൺ മക്കളാണ് ഉള്ളത്, കഴിഞ്ഞ ദിവസമായിരുന്നു ദീപക് ദേവിന്റെയും സ്മിതയുടെയും പത്തൊമ്പതാം വിവാഹ വാർഷികം,കേക്ക് മുറിച്ചാണ് ഇവർ വിവാഹ വാർഷികം ആഘോഷിച്ചത്, അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷികത്തിന് മക്കളാണ് കേക്ക് സമ്മാനിച്ചത്, ഇരുവരുടെയും വിവാഹ ചിത്രങ്ങളും, മക്കൾ സമ്മാനിച്ച കേക്കിന്റെ ചിത്രവും ദീപക് ദേവ് തന്നെയാണ് തൻറെ സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെച്ചത് “കേക്കിൽ ഹാപ്പി ആനിവേഴ്സറി ഡാഡി ആൻഡ് അമ്മ എന്നാണ് എഴുതിയിരിക്കുന്നത്” നിരവതി പേരാണ് താരത്തിന് വിവാഹ വാർഷിക ആശംസകൾ നേർന്നിരിക്കുന്നത്

x