
അവനെ ഒറ്റയ്ക്കാക്കി തിരിച്ചു പോരുമ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു നന്ദുവിന് ബലിയിട്ട് തിരികെ വന്ന നടി സീമ ജി നായരുടെ വാക്കുകൾ കണ്ണീരിൽ ആക്കുന്നു
കാൻസറിന് മുന്നിൽ തളരാതെ പോരാടി അവസാനം ഈ ലോകത്ത് നിന്ന് വിടപറഞ്ഞ നന്ദുവിനെ മലയാളികൾക്ക് അത്രപെട്ടെന്ന് മറക്കാൻ സാധിക്കില്ല, നന്ദു ഈ ലോകത്ത് നിന്ന് വിട്ട് പോയത് ഇന്നും മലയാളികൾക്ക് ഉൾകൊള്ളാൻ സാധിക്കില്ല എന്നതാണ് സത്യം , ചെറുപ്രായത്തിൽ കാൻസർ എന്ന മഹാമാരി പിടിപെട്ടിട്ടും ചെറു പുഞ്ചിരിയോടെ അതിനെ നേരിട്ട നന്ദു ഇന്നും ഏറെപേർക്ക് പ്രചോദനം ആണ്, നന്ദുവിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് നടി സീമ ജി നായർ, നടി ശരണ്യയുടെ കഴിഞ്ഞ ജന്മദിനത്തിൽ നന്ദുവും സീമയും ഒത്ത് ചേർന്നുള്ള നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു, ഇപ്പോൾ നന്ദുവിന്റെ കുടുംബങ്ങൾക്കൊപ്പം ബലികർമങ്ങൾക്ക് പോയത് വിവരിച്ച് കൊണ്ട് സീമ ജി നായർ പങ്ക് വെച്ച കുറിപ്പ് ആണ് ഏവരെയും സങ്കടത്തിൽ ആകുന്നത്, കുറുപ്പിന്റെ പൂർണ രൂപം ഇങ്ങനെ

ഇന്നലെ എന്റെ പ്രിയ നന്ദൂട്ടൻ ഞങ്ങളെ വിട്ടുപോയിട്ട് 41 ദിവസം ആയിരുന്നു.. നന്ദൂട്ടൻ പോകണമെന്ന് ആഗ്രഹിച്ച കുറെ സ്ഥലങ്ങളിൽ പ്രധാനപെട്ട ഒന്ന് തിരുനെല്ലി അമ്പലത്തിൽ ആയിരുന്നു. പല തവണപോകാൻ ആഗ്രഹിച്ചപോളും ഓരോകാര്യങ്ങൾ വന്ന് അത് മാറിപോയിരുന്നു.. ഇന്നലെ നന്ദുട്ടൻ അവിടെ പോയി.. കൂടെ അവന്റെ ജീവനായിരുന്ന അമ്മയും (ലേഖ)അച്ഛനും അനുജനും അനുജത്തിയും.. കൂട്ടത്തിൽ അവനെ ഏറെ സ്നേഹിച്ച ഞാനും, ജസീലയും ഉണ്ടായിരുന്നു.. നന്ദൂട്ടന്റെ ബലികർമങ്ങൾക്കായാണ് പോയത്.. നെഞ്ച് പറിഞ്ഞു പോകുന്ന വേദനയായിരുന്നു..

നന്ദൂട്ടന് പ്രിയപ്പെട്ട സ്ഥലത്തു അവനെ ഒറ്റയ്ക്കാക്കി തിരിച്ചു പോരുമ്പോൾ അറിയാതെ കണ്ണുകൾ നിറയുന്നതും കാലിടറുന്നതും അറിഞ്ഞിരുന്നു.. ഞങ്ങളുടെ അവസ്ഥ ഇതാണെങ്കിൽ അവന്റെ അമ്മ എങ്ങനെ അത് തരണം ചെയ്യുന്നുവെന്ന് ഓർത്തു.. കർമങ്ങൾ പൂർത്തിയായി അവിടുന്നിറങ്ങുമ്പോൾ കണ്ണുനീരൊട്ടിയ ലേഖയുടെ കവിളിൽ ഒരുമ്മ നൽകുമ്പോൾ, ലേഖയെ ചേർത്തുപിടിക്കുമ്പോൾ ആ അമ്മയുടെ നെഞ്ചിടിപ്പ് എനിക്ക് കേൾക്കാമായിരുന്നു..

അമ്മമാർ ജീവിച്ചിരിക്കെ ഒരുപാട് ആഗ്രഹങ്ങൾ ഈ ഭൂമിയിൽ അവശേഷിപ്പിച്ചു കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോകുന്ന മക്കളെ കുറിച്ചോർത്തു വെമ്പുന്ന ഒരുപാട് ലേഖമാർ ഇവിടെയുണ്ട്.. ആ അമ്മയുടെ വിശ്വാസം പോലെ നന്ദുട്ടൻ ആ കുടുംബത്തിൽ തന്നെ പുനർജനിക്കും എന്ന വിശ്വാസത്തോടെ.. ഇപ്പോളും അവനെ സ്നേഹിക്കുന്നവരെ ചുറ്റിപറ്റി അവൻ ഇവിടൊക്കെ തന്നെ ഉണ്ടെന്നുള്ള വിശ്വാസത്തോടെ.. അവൻ പകർന്നു തന്ന ഊർജ്ജത്തിൽ ഇപ്പോളും ജീവിക്കുന്ന ഒരുപാട് പേരെ മനസ്സിൽ ഓർത്തുകൊണ്ട് 🙏🙏 ഇതായിരുന്നു നടി സീമ ജി നായർ കുറിച്ചത്, നന്ദുവിന്റെ കുടുംബത്തിന് ഇപ്പോഴും താങ്ങായി നിൽക്കുന്ന നടി സീമാ ജി നായരെ അഭിന്ദനം കൊണ്ട് മൂടുന്നത്