ഋതുമതിയായി മകൾ നക്ഷത്ര ; ആഘോഷമാക്കി ഇന്ദ്രജിത്തും പ്രിത്വിരാജും കുടുംബാങ്ങളും

മലയാള സിനിമയുടെ അനശ്വരനായ നായകനാണ് സുകുമാരൻ. അദ്ദേഹം നമ്മോട് വിടപറഞ്ഞു പോയെങ്കിലും മലയാള സിനിമയ്ക്ക് അദ്ദേഹം സമ്മാനിച്ച നിരവധി കഥാപാത്രങ്ങളിലൂടെ ഇന്നും ജീവിക്കുകയാണ്. മലയാളത്തിലെ നിത്യഹരിത നായകൻ ആയാണ് സുകുമാരനെ മലയാളി പ്രേക്ഷകർ എന്നും വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ പേരിന് ഒട്ടും കോട്ടം തട്ടാതെ, സുകുമാരൻ എന്ന പിതാവിനു കൂടുതൽ കീർത്തി പകർന്നു നൽകുന്ന രണ്ട് പ്രതിഭാധനരായ മക്കളാണ് സുകുമാരനു ഉള്ളത്. മലയാള സിനിമ അടക്കി വാഴുന്ന പൃഥ്വിരാജും, ഇന്ദ്രജിത്തും. ഈ താര കുടുംബത്തിലെ എല്ലാ വിശേഷങ്ങളും ആരാധകർക്ക് ഏറെ പ്രിയങ്കരമാണ്. ഇപ്പോൾ ഈ താര കുടുംബത്തിലെ സുപ്രധാന വിശേഷമാണ് ആരാധകർ ഏറ്റെടുക്കുന്നത്.

ഇന്ദ്രജിത്ത് സുകുമാരന്റെ ഇളയ മകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ അടക്കിവാഴുന്നത്. മലയാള സിനിമയിലെ തന്റെതായ വ്യക്തിമുദ്രപതിപ്പിച്ച താരമാണ് ഇന്ദ്രജിത്ത്. വില്ലൻ കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത് എത്തിയ താരം പിന്നീട് നായകപദവി കീഴടക്കുകയായിരുന്നു. സിനിമയിലെ തന്നെ പ്രമുഖ നായികയും, ഫാഷൻ ഡിസൈനറുമായ പൂർണിമ ആണ് താരത്തിന്റെ പത്നി. നല്ല സുഹൃത്തുക്കളായ ഇരുവരും മൂന്നു വർഷത്തെ പ്രണയത്തിനുശേഷം വിവാഹിതർ ആവുകയായിരുന്നു. 2002ലാണ് ഇന്ദ്രജിത്തും പൂർണിമയും വിവാഹിതരാകുന്നത്. പൂർണിമ വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും ടെലിവിഷൻ അവതാരക, ഫാഷൻ ഡിസൈനർ എന്ന നിലകളിൽ ഏറെ തിരക്കിലാണ് പൂർണിമ.

ഇന്ദ്രജിത്ത്- പൂർണിമ ദമ്പതികൾക്ക് രണ്ട് പെൺകുട്ടികളാണുള്ളത്. പ്രാർത്ഥന, നക്ഷത്ര എന്നാണ് കുട്ടികളുടെ പേര്. ഇവരും അമ്മയെയും അച്ഛനെയും പോലെ കഴിവുള്ള മിടുമിടുക്കികൾ ആണ്. പ്രാർത്ഥന ഒരു പാട്ടുകാരിയും, സിനിമയിൽ പ്ലേബാക്ക് സിംഗർ ആയി അരങ്ങേറ്റവും കുറിച്ചു കഴിഞ്ഞു. എന്നാൽ ഇളയമകൾ നക്ഷത്രക്ക് അഭിനയത്തിനോടും, നൃത്തത്തോടും ആണ് ഏറെ താൽപര്യം. ഇപ്പോൾ നക്ഷത്ര യുടെ വിശേഷങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു നക്ഷത്രയുടെ പിറന്നാൾ. കൊച്ചച്ചൻ ആയ പൃഥ്വിരാജ് അടക്കം നിരവധി താരങ്ങൾ ആണ് നക്ഷത്ര ക്ക് പിറന്നാൾ ആശംസകളുമായി രംഗത്തെത്തിയത്. എന്റെ നാച്ചൂമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ എന്ന് പറഞ്ഞ് നക്ഷത്രയ്‌ക്കൊപ്പമുള്ള വീഡിയോ ആയിരുന്നു പൂര്‍ണിമ ആദ്യം പങ്കുവെച്ചത്. മകളെ കൈയിലെടുക്കാന്‍ വേണ്ടി പരിശ്രമിക്കുന്ന വീഡിയോ ശ്രദ്ധേയമായിരുന്നു.

ഗീതു മോഹന്‍ദാസ്, ജോജു ജോര്‍ജ്, ശ്രിന്ദ, തുടങ്ങി സിനിമാ മേഖലയില്‍ നിന്നുള്ള സുഹൃത്തുക്കളെല്ലാം താരപുത്രിയ്ക്ക് ആശംസകളുമായി എത്തി. എന്നാൽ ഇതിനു പിന്നാലെ മറ്റൊരു ചടങ്ങും താരകുടുംബം ആഘോഷിച്ചിരുന്നു. അതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. നക്ഷത്ര ഋതുമതിയായ ചടങ്ങിന്റെ ചിത്രങ്ങളാണ് താരങ്ങൾ പങ്കുവെച്ചത്. പട്ടുസാരിയുടുത്ത് കയ്യിൽ നിറയെ കുപ്പിവള അണിഞ്ഞു തമിഴ് സ്റ്റൈലിലാണ് പൂർണിമ ചടങ്ങിനായി നക്ഷത്ര യെ അണിയിച്ചൊരുക്കിയത്. ഒരു മണവാട്ടിയെ പോലെ കഴുത്തിൽ പൂമാല ഒക്കെ അണിയിപ്പിച്ച” മഞ്ഞൾ സേവപഴകി” എന്ന ഋതുമതി ചടങ്ങാണ് നടന്നത്. മഞ്ഞളിൽ ചുവന്ന സുന്ദരി എന്നർത്ഥം വരുന്ന ” മഞ്ഞ സേവപഴകി ” എന്നാ ക്യാപ്ഷൻ ഓടുകൂടിയാണ് താരം ചിത്രങ്ങളും പങ്കുവെച്ചത്. നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങി ഇരിക്കുന്ന നക്ഷത്ര യോടൊപ്പം ഇന്ദ്രജിത്തിന്റെ കുടുംബമായ അമ്മ മല്ലിക സുകുമാരനും അനിയന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനുമൊക്കെ ചിത്രത്തില്‍ ഉണ്ടായിരുന്നു. അല്ലി മാത്രമാണ് ഇല്ലാതിരുന്നത്. അതുപോലെ പൂര്‍ണിമയുടെ അച്ഛനും അമ്മയും സഹോദരി പ്രിയ മോഹനും മറ്റൊരു ചിത്രത്തിലുണ്ട്.

x