ഞാൻ ഇന്ന് സന്തോഷവതിയായ സാധാരണ ഒരു വീട്ടമ്മയാണ്, അങ്ങനെ പരിപാടികൾക്ക് ഒന്നും ഞാൻ ഇപ്പോൾ പോകാറില്ല, പക്ഷേ ഇത്രയും നാൾ കഴിഞ്ഞിട്ടും ആളുകൾ എന്നെ സ്നേഹിക്കുന്നത് കാണുമ്പോൾ അത് ഭാഗ്യമായി കരുതുന്നു; സംയുക്ത

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംയുക്ത വർമ. ബിജു മേനോനുമായുള്ള വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയാണ് നടി. കുടുംബജീവിതത്തിനിടെ യോഗയിൽ സജീവമാണ് താരം. ഒന്നിച്ച് സിനിമകൾ ചെയ്തിരുന്ന സമയത്തായിരുന്നു ബിജു മേനോനും സംയുക്ത വർമ്മയും പ്രണയത്തിലായത്. ലൊക്കേഷനിൽ വെച്ച് ഇരുവരും പരസ്പരം സംസാരിക്കാറില്ലായിരുന്നു. ഇതായിരുന്നു പലരും ശ്രദ്ധിച്ചത്. അങ്ങനെയാണ് ഇരുവരും രഹസ്യമാക്കി വെച്ച് പ്രണയം പരസ്യമായത്. വിവാഹത്തോടെയായി സംയുക്ത അഭിനയത്തിൽ നിന്നും ബ്രേക്കെടുക്കുകയായിരുന്നു. ഇപ്പോഴിതാ കുറച്ചു നാളുകൾക്കു മുൻപ് തന്റെ തിരിച്ചുവരവിനെ കുറിച്ച്‌ ചോദ്യം ഉയർന്നപ്പോൾ സംയുക്ത നൽകിയ മറുപടി സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടുകയാണ്.

കൈതപ്രം സോമയാഗത്തിൽ അതിഥിയായി പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഇനി ഒരിക്കലും സിനിമയിലേക്ക്ക്കില്ലേ എന്ന ആരാധകരുടെ ചോദ്യത്തിന് താരം മറുപടി നൽകിയത്. വേദിയിൽ പ്രസംഗിക്കുന്നതിനിടെ ഇല്ല എന്ന് പറയാതെ പറയുകയായിരുന്നു സംയുക്ത. ഇതിന്റെ വീഡിയോയാണ് വൈറലാകുന്നത്.

ഞാൻ ഇന്ന് സാധാരണ വീട്ടമ്മയാണ്. ഏറെ സന്തോഷവതിയായ ഒരു വീട്ടമ്മയാണ്. അങ്ങനെ പരിപാടികൾക്ക് ഒന്നും ഞാൻ ഇപ്പോൾ പോകാറില്ല. പക്ഷേ ഇത്രയും നാൾ കഴിഞ്ഞിട്ടും ആളുകൾ എന്നെ സ്നേഹിക്കുന്നത് കാണുമ്പോൾ അത് ഭാഗ്യമായി കരുതുന്നു. ഇവിടെ നടന്ന ഈ ഒരു യാഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഭാഗ്യമാണ്. നിങ്ങൾ ഓരോ ആളുകൾക്കും ഇവിടെ പങ്കെടുക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യമാണ്, നിങ്ങൾ ഓരോ ആളുകൾക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് സംയുക്ത പറഞ്ഞു. സംയുക്തയുടെ യോഗ മാസ്റ്റർ കൈതപ്രം വാസുദേവൻ നമ്പതിരിയുടെ ക്ഷണം സ്വീകരിച്ചുകൊണ്ടാണ് സംയുക്ത യാഗഭൂമിയിൽ എത്തിയത്. വാക്കുകൾ കൊണ്ട് പറയാൻ പറ്റുന്നതല്ല ഈ യാഗത്തിന് എത്തിയതിന്റെ പ്രാധാന്യമെന്നും സംയുക്ത പറയുകയായുണ്ടായി. ഏപ്രിൽ-മെയ് മാസത്തിൽ നടന്ന ചടങ്ങിന്റെ വീഡിയോയാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.

Articles You May Like

x