” ഇതാണ് എന്റെ പൊന്നുമുത്ത് ” , പിറന്നാൾ ദിനത്തിൽ കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നീരജ് മാധവ്

മലയാള സിനിമയിലെ യുവ നടന്മാരിൽ പ്രിയ നടനാണ് നീരജ് മാധവ് , മികച്ച അഭിനയം കൊണ്ടും കഥാപത്രങ്ങൾ കൊണ്ടും വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേഷകരുടെ ശ്രെധ നേടാൻ താരത്തിന് സാധിച്ചിരുന്നു . സഹനടനായി അഭിനയലോകത്തേക്ക് എത്തിയ താരം പിന്നീട് നായകനായി തിളങ്ങുകയും ചെയ്തു . സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ നീരജ് പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . അച്ഛൻ ആയതിനു ശേഷമുള്ള ആദ്യത്തെ പിറന്നാൾ എന്ന ടൈറ്റിലോടെ തന്റെ പൊന്നോമനക്കൊപ്പമുള്ള ചിത്രങ്ങളാണ് നീരജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് . മകളെ കയ്യിൽ എടുത്തു നിൽക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത് . നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ 2018 ലാണ് ദീപ്തിയും നീരജ് മാധവും വിവാഹിതരാകുന്നത് . താരനിബിഢമായ വിവാഹ ചിത്രങ്ങളും വിഡിയോകളും എല്ലാം അന്ന് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു .. ഇക്കഴിഞ്ഞ ഫെബ്രുവരി മാസമായിരുന്നു നീരജിനും ദീപ്തിക്കും കൂട്ടായി മകൾ പിറന്നത് ..

 

2013 ൽ പുറത്തിറങ്ങിയ ബഡി എന്ന ചിത്രത്തിലൂടെയാണ് നീരജ് മാധവ് അഭിനയലോകത്തേക്ക് എത്തുന്നത് എങ്കിലും സ്രെധിക്കപ്പെട്ടത് മോഹൻലാൽ നായകനായി എത്തിയ ദൃശ്യം എന്ന സിനിമയിലൂടെയായിരുന്നു . പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത താരം പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു .. അഭിനയത്തിൽ മാത്രമല്ല മികച്ചൊരു നർത്തകനും ഗായകനും , ഒക്കെയാണ് നീരജ് , താരം തനിയെ കമ്പോസ് ചെയ്ത് പാടിയ ” പണി പാളിലോ ” എന്ന റാപ് സോങ് ഒക്കെ സോസ് മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു . ഇതിനൊക്കെ പുറമെ ലവകുശ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയും , ഒരു വടക്കൻ സെൽഫി എന്ന നിവിൻ പോളി ചിത്രത്തിന്റെ നൃത്ത സംവിദായകനായും താരം തിളങ്ങിയിട്ടുണ്ട് .

 

ഗായകനായും , അഭിനേതാവായും , ഡാൻസർ ആയും , തിരക്കഥാകൃത്തായും തിളങ്ങിയ നീരജ് തുടക്കം കുറിച്ചത് ബഡി എന്ന ചിത്രത്തിലൂടെയായിരുന്നു . എന്നാൽ ദൃശ്യം എന്ന ചിത്രത്തിലെ മോനിച്ചൻ എന്ന കഥാപാത്രത്തിലൂടെയാണ് താരം സ്രെധിക്കപെടുന്നത് . മെമ്മറീസ് , സപ്തമശ്രീ തസ്‌കരാഹ , ദൃശ്യം , പൈപ്പിന് ചുവട്ടിലെ പ്രണയം , ഒരു ഇന്ത്യൻ പ്രണയകഥ , കുഞ്ഞിരാമായണം , റോസാപ്പൂ അടക്കം 20 ൽ അധികം ചിത്രങ്ങളിൽ വേഷമിട്ടു . ഗൗതമിന്റെ രഥം ആണ് താരത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ..നിരവധി ചിത്രങ്ങളുമായി താരം ഇപ്പോൾ തിരക്കിലാണ് , എന്നിലെ വില്ലൻ , പാതിരാ കുർബാന അടക്കം നിരവധി ചിത്രങ്ങളാണ് താരത്തിന്റെ അണിയറയിൽ ഒരുങ്ങുന്നത് .

 

 

എന്തായാലും കുഞ്ഞിനൊപ്പം പിറന്നാൾ ആഘോഷിക്കുന്ന നീരജിന്റെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് . നിരവധി ആരധകരാണ് ചിത്രങ്ങൾക്ക് പിന്തുണയുമായി രംഗത്ത് എത്തുന്നത് . ” അച്ഛനായതിന് ശേഷമുള്ള ആദ്യത്തെ പിറന്നാൾ , ഇത് എത്ര അവിശ്വസിനീയമായ വികാരമാണിത് ” എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് നീരജ് സോഷ്യൽ മീഡിയയിൽ കുറിച്ചത്

x