പിങ്ക് ഡ്രെസ്സിലുള്ള നടി അമല പോളിന്റെ പുതിയ ഫോട്ടോഷൂട്ട് കണ്ടാൽ ആരുടെയും കണ്ണ് തള്ളും

തൻറെ പതിനെട്ടാം വയസിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അമലാ പോൾ.ആദ്യ ചിത്രം മലയാളം ആയിരുന്നുവെങ്കിലും രണ്ടാമത്തെ ചിത്രത്തിൽ തന്നെ തമിഴ് സിനിമ മേഖലയിൽ കാലെടുത്ത് വെക്കുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രം നടി അമലാ പോളിന്റെ കരിയർ തന്നെ മാറ്റി എന്ന് പറയുന്നതായിരിക്കും കുറച്ച് കൂടി ശരി, 2010ലെ ഏറ്റവും വലിയ ഹിറ്റായിരുന്നു മൈന എന്ന ചിത്രം. അതിലെ അഭിനയത്തിന് നിരവതി അവാർഡുകൾ ആണ് അമലാ പോളിനെ തേടി എത്തിയത്

മൈനയുടെ അഭിനയത്തിന് അമലാ പോളിന് തമിഴ് നാട് ഗവൺമെന്റിന്റെ മികച്ച നടിക്കുള്ള അവാർഡും ആ വർഷം ലഭിക്കുകയുണ്ടായി അതിന് ശേഷം നിരവതി തമിഴ്, തെലുഗു ചിത്രങ്ങൾ ആണ് അമലയെ തേടി എത്തിയത്. തമിഴിലെ മുൻ നിര നായികന്മാരായ വിജയ് ,സൂര്യ ,വിക്രം ഇവരുടെ എല്ലാം നായിക മാരായി അമലാ പോൾ പിന്നീട് തമിഴിൽ നിറഞ്ഞ് നിൽക്കുകയായിരുന്നു. തമിഴ് സംവിധായകൻ എ എൽ വിജയെ 2014ൽ വിവാഹം കഴിച്ച അമല മൂന്ന് വർഷത്തിന് ശേഷം 2017ൽ ഇരുവരും വേർ പിരിയുകയായിരുന്നു

കുറച്ച് മലയാള സിനിമയിലെ അമലാ പോൾ അഭിനയിച്ചിട്ടുള്ളു എങ്കിലും അഭിനയിച്ച പടങ്ങൾ എല്ലാം ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചവയാണ്. താരത്തിന്റെ പുതിയതായിട്ട് അണിയറയിൽ ഒരുങ്ങുന്നത് നാല് തമിഴ് ചിത്രവും രണ്ട് മലയാള ചിത്രവും ആണ്, അഭിനയത്തിന് പുറമെ നിരവതി സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ നടി അമലാ പോൾ തൻറെ സോഷ്യൽ മീഡിയ വഴി പങ്ക് വെക്കാറുണ്ട് ഇപ്പോൾ അത് പോലെ പങ്ക് വെച്ച കുറച്ച് ചിത്രങ്ങൾ ആണ് വൈറലായി മാറീട്ടുള്ളത്

തൻറെ ഉറ്റ സുഹൃത്തിന്റെ എൻഗേജ്മെന്റിൽ അണിഞ്ഞൊരുങ്ങിയ ശേഷം എടുത്ത ഫോട്ടോഷൂട്ടാണ് വൈറലായി മാറുന്നത്, പേർളി മാണിയുടെ സഹോദരി റേച്ചൽ മാണിയുടെ വിവാഹ നിശ്ചയത്തിന് ഒരുങ്ങിയ ചിത്രങ്ങളാണ് ഇവ.  എന്നാൽ ഇപ്പോൾ ആണ് നടി ഈ ചിതങ്ങൾ പുറം ലോകവുമായി പങ്ക് വെക്കുന്നത്, അമലാ പോൾ പങ്ക് വെച്ചിരിക്കുന്ന ചിത്രത്തിൽ അമലയെ കാണാൻ കഴിയുന്നത് പിങ്ക് ഡ്രെസ്സിൽ ഉള്ള ലഹങ്കയിൽ വളരെ സുന്ദരി ആയിട്ടാണ്  തൻറെ നിരവതി ചിത്രങ്ങൾ ആണ് താരം തൻറെ പ്രേക്ഷകർക്ക് വേണ്ടി പങ്ക് വെച്ചിരിക്കുന്നത് അമലയെ കാണാൻ വളരെ മനോഹരി ആയിട്ടുണ്ടെന്ന് നിരവതി പേരാണ് അഭിപ്രായ പെട്ടിരിക്കുന്നത് നിമിഷ നേരം കൊണ്ടാണ് ഈ ചിത്രങ്ങൾ വൈറലായി മാറീട്ടുള്ളത്

x