“ഇന്നച്ചൻ പോയി ” നടൻ ഇന്നസെന്റിന്റെ മരണവാർത്ത കേട്ട് പൊട്ടിക്കരഞ്ഞ് നടൻ ജയറാം

മലയാള സിനിമയിൽ വലിയൊരു നഷ്ടം തന്നെയാണ് ഇന്നലെ നടന്നിരിക്കുന്നത്. പ്രിയപ്പെട്ട നടനായ ഇന്നസെന്റിന്റെ മരണം. 700ലധികം ചിത്രങ്ങളിൽ അഭിനയിച്ച ഇന്നസെന്റ് ചിരിയുടെ തമ്പുരാൻ എന്ന നിലയിൽ തന്നെയായിരുന്നു ശ്രെദ്ധ നേടിയിരുന്നത്. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് ആർക്കും ചിന്തിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ഇന്നലെ അദ്ദേഹം വിടവാങ്ങിയതോടെ വല്ലാത്തൊരു വേദനയാണ് എല്ലാവരിലും അവശേഷിക്കുന്നത്. അത്രയും പ്രിയപ്പെട്ട ഒരാളുടെ വിയോഗ വാർത്തയുടെ വേദനയിലാണ് ഓരോരുത്തരും. പല താരങ്ങളും ആശുപത്രിയിൽ എത്തിയിരുന്നു. ഇന്നസെന്റുമായി നല്ല സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നത് താരങ്ങളിൽ ഒരാളായ ജയറാം രാവിലെ മുതൽ തന്നെ ഇന്നസെന്റിന്റെ കുടുംബാംഗങ്ങൾക്കൊപ്പം ആശുപത്രിയിൽ ഉണ്ടായിരുന്നു. മാധ്യമങ്ങളുടെ ക്യാമറകൾക്ക് മുൻപിൽ ഒരു വാക്ക് പോലും സംസാരിക്കാൻ സാധിക്കാതെ പൊട്ടികരയുകയായിരുന്നു ജയറാം. വിങ്ങിയാണ് മടങ്ങിയത്. മന്ത്രി പി രാജീവ് ആയിരുന്നു മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്.

രാത്രി 10 30 ന് മരണം സംഭവിച്ചു എന്നും മെഡിക്കൽ ബോർഡ് തീരുമാനമാണെന്നും അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. കഴിഞ്ഞ മൂന്നാല് ദിവസമായി അവർ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇനി തിരികെ വരുമെന്ന് പ്രതീക്ഷ ഡോക്ടർമാർ ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം പറയുകയായിരുന്നു. രാവിലെ 8:00 മുതൽ 11 വരെ കൊച്ചി കടവന്തറ ഇൻഡോർ സ്റ്റേഡിയത്തിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. പിന്നാലെയാണ് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ പൊതുദർശനം. പിന്നീട് വീട്ടിലേക്ക് കൊണ്ടുപോകും. വൈകിട്ട് 4 മണിക്ക് ശേഷം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിലായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക. ഒരുപാട് ഗുരുതരമായ രോഗാവസ്ഥകളിലുള്ള ഇന്നസെന്റിന്റെ ആരോഗ്യങ്ങൾ അനുകൂലമല്ലെന്ന് വൈകിട്ട് പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിൽ ഡോക്ടർമാർ അറിയിച്ചിരുന്നത്. ഗുരുതരമായ പലരോഗാവസ്ഥകളും ഇപ്പോൾ പ്രകടമാണ് എന്നത് തന്നെയായിരുന്നു.

വെന്റിലേറ്റർ തരത്തിൽ ഉള്ള പിന്തുണയോടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ചികിത്സ തുടർന്നിരുന്നത്. കഴിഞ്ഞ മാർച്ച് മൂന്നിനാണ് ഇന്നസെന്റിനെ കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ചത്. രണ്ടു തവണയാണ് അർബുദരോഗത്തെ അദ്ദേഹം അതിജീവിച്ചിരുന്നത്. അദ്ദേഹത്തിനു തുടർച്ചയായി കോവിഡും ബാധിച്ചിട്ടുണ്ടായിരുന്നു. ഇതേ തുടർന്നുള്ള ന്യൂമോണിയ ആണ് അദ്ദേഹത്തിന്റെ ആരോഗ്യ അവസ്ഥ മോശമാക്കിയത് എന്നതാണ് സത്യം. മമ്മൂട്ടി അടക്കമുള്ള പല പ്രമുഖ താരങ്ങളും ഇതിനോടകം തന്നെ ആശുപത്രിയിൽ എത്തിക്കുകയും ഇന്നസെന്റിനെ കാണുകയും ഒക്കെ ചെയ്തിരുന്ന നടൻ ദിലീപും പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു ആശുപത്രിയിൽ നിന്നിരുന്നത്. ദിലീപും ഇന്നസെന്റും തമ്മിലുള്ള സൗഹൃദം എത്ര വലുതായിരുന്നു എന്ന് എല്ലാവർക്കും അറിയാവുന്ന തന്നെയാണ്.

Articles You May Like

x