നന്ദി സുരേഷേട്ടാ , ഒരായിരം നന്ദി …ഒരാള് പോലും ഓക്സിജൻ കിട്ടാതെ വിഷമിക്കരുത് , സഹായ ഹസ്തവുമായി പ്രിയ നടൻ സുരേഷ് ഗോപി ..

മലയാളി ആരധകരുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് സുരേഷ് ഗോപി .. മികച്ച അഭിനയം കൊണ്ടും കിടിലൻ ആക്ഷൻ രംഗങ്ങൾ കൊണ്ടും ഡയലോഗിലൂടെയും ഇത്രയും പ്രേക്ഷക ശ്രെധ നേടിയ മറ്റൊരു നടൻ മലയാളത്തിൽ ഉണ്ടാവില്ല .. നടൻ , എം പി എന്നതിലുപരി നല്ലൊരു മനസ്സിനുടമ കൂടിയാണ് താരം .. അന്നും ഇന്നും ഒരേ പോലെ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ് സുരേഷ് ഗോപി .. ഇപ്പോഴിതാ കൊറോണ എന്ന മഹാമാരി മൂലം ഓക്സിജൻ കിട്ടാതെ വിഷമിക്കുന്ന അവസ്ഥ വളരെ രൂക്ഷമായി മാറിയിരിക്കുകയാണ് .. ഈ സമയത്ത് നിരവധി ആളുകളാണ് തങ്ങളാൽ കഴിയുന്ന സഹായവുമായി രംഗത്ത് എത്തുന്നത് .. അത്തരത്തിൽ മകളുടെ ഓർമ്മക്കായി പ്രാണ പദ്ധതി സഹായവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ നടൻ സുരേഷ് ഗോപി .. മകൾ ലക്ഷ്മിയുടെ പേരിൽ ആശുപത്രിയിലെ ഒരു വാർഡിലേക്കാണ് താരം ഓക്സിജൻ സംവിദാനം നൽകിയിരിക്കുന്നത് .. രോഗം ബാധിച്ചുകഴിയുന്ന രോഗികളുടെ കട്ടിലിനരുകിലേക്ക് പൈപ്പ് ലൈൻ വഴി ഓക്സിജൻ എത്തിക്കുന്ന പദ്ദതിയാണിത് ..

 

 

ഒരു വാർഡിൽ 64 കിടക്കകളിൽ ഈ സംവിദാനം സജ്ജമാക്കാൻ ഏകദേശം 7 ലക്ഷത്തിന് മുകളിലാണ് ചിലവ് വരുന്നത് .. ഒരു രോഗി പോലും ഓക്സിജൻ കിട്ടാതെ വിഷമിക്കരുത് ആരും ഇനി അത്തരത്തിലുള്ള അവസ്ഥയെക്കുറിച്ച് ചിന്തിക്കരുത് അതിനായി തന്നാൽ കഴിയുന്ന സഹായമാണ് താൻ ചെയ്യുന്നത് എന്നാണ് തുക കൈമാറുന്ന സമയം സുരേഷ് ഗോപി വ്യക്തമാക്കിയത് .. വര്ഷങ്ങളായി തന്റെ മകളുടെ പേരിൽ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ് സുരേഷ് ഗോപി അത്തരത്തിലാണ് ഇത്തവണയും സഹായ ഹസ്തവുമായി താരം രംഗത്ത് എത്തിയിരിക്കുന്നത് .. ഇതിന്റെ ചിലവിനായുള്ള തുകയ്ക്കായി എം പി ഫണ്ട് താരം ഉപയോഗിക്കാതെ സ്വയം ചിലവ് ഏറ്റെടുക്കുകയായിരുന്നു .. മെഡിക്കൽ കോളേജ് ഡോക്ടർ മാർ തന്നെയാണ് ഈ പ്രാണ പദ്ധതിക്ക് തുടക്കം കുറിച്ചത് .. ആറു വാർഡുകളിൽ അഞ്ഞൂറ് ബെഡുകളിലേക്കാണ് ഓക്സിജൻ എത്തിക്കുന്നത് .. ഒരു ബെഡിനു തന്നെ ഏകദേശം 12000 രൂപയാണ് ഈ പദ്ധതിക് ചിലവ് വരുക .. പ്രാണ പദ്ധതി നടപ്പാക്കിയതോടെ ഉടൻ തന്നെ രോഗികളിലേക്ക് ഓക്സിജൻ ലഭ്യമാകും ..

 

അഭിനയത്തിൽ മാത്രമല്ല നല്ലൊരു മനസ്സിനുടമ കൂടിയാണ് സുരേഷ് ഗോപി എന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് താരം ഇപ്പോൾ .. അന്നും ഇന്നും സഹായ ഹസ്തങ്ങളുമായി താരം ഓടി എത്താറുണ്ട് .. ഓക്സിജൻ കീട്ടാതെ വിഷമിക്കുന്നവർക്ക് സഹായഹസ്തവുമായി ഓടിയെത്തിയ സുരേഷ് ഗോപിക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ് .. സിനിമയിലും , രാഷ്ട്രീയത്തിലും , ഒരേ പോലെ തിളങ്ങുകയാണ് താരമിപ്പോൾ .. നിരവധി ചിത്രങ്ങളാണ് താരത്തിന്റെ അണിയറയിൽ ഒരുങ്ങുന്നത് .. കാവൽ , ഒറ്റക്കൊമ്പൻ , പാപ്പൻ അടക്കം നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത് .. വരനെ ആവിശ്യമുണ്ട് എന്ന ചിത്രമാണ് താരത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ..

Articles You May Like

x