
മകളുടെ വിശേഷം ആദ്യമായി പങ്ക് വെച്ച് നടി ഭാമ, വലുതാകുമ്പോൾ മകൾക്ക് ഇപ്പോഴേ ഒരുക്കി വെച്ചിരിക്കുന്ന സർപ്രൈസ് കണ്ടോ
പരസ്യ ചിത്രത്തിൽ കൂടി മലയാള സിനിമയിൽ കടന്ന് വന്ന നടിയാണ് ഭാമ, സംവിധായകൻ ലോഹിദാസ് ആണ് നിവേദ്യം എന്ന ചിത്രത്തിൽ കൂടി 2007ൽ ഭാമയെ മലയാളികൾക്ക് പരിചയപെടുത്തുന്നത് , അതിന് ശേഷം നിരവതി അവസരങ്ങളാണ് താരത്തിനെ തേടി എത്തുന്നത്, മലയാളത്തിന് പുറമെ തെലുങ്ങ്കിലും, തമിഴിലും, കന്നടയിലും താരം അഭിനയിച്ചിട്ടുണ്ട്. ഭാമയുടെ വിവാഹം കഴിഞ്ഞ വർഷം 2020ൽ ആയിരുന്നു നടന്നത്, ദുബായിൽ ബിസിനസു നടത്തുന്ന ചെന്നിത്തല സ്വദേശി അരുൺ ആണ് ഭാമയുടെ കഴുത്തിൽ താലി ചാർത്തിയത്

നടി ഭാമയുടെ വിവാഹത്തിന് സിനിമയിൽ നിന്നുള്ള ഒട്ടനവതി താരങ്ങളാണ് പങ്കെടുത്തത്, ഇരുവർക്കും ഈ വർഷം മാർച്ച് 12ആം തിയതി ആണ് ഒരു പെൺകുഞ് ജനിക്കുന്നത്, എന്നാൽ നടി മകളുടെ പേരോ കുഞ്ഞിന്റെ ചിത്രങ്ങളോ പുറത്ത് വിട്ടിരുന്നില്ല. ഇപ്പോൾ ആദ്യമായി മകളെ കുറിച്ച് സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെച്ചിരിക്കുകയാണ് നടി ഭാമ, അത് കൂടാതെ മകൾ വളർന്ന് വലുതാകുമ്പോൾ അവൾക്ക് നല്കാൻ ഒരു സർപ്രൈസും താരം ഒരുക്കിട്ടുണ്ട്

ആദ്യമായിട്ടായിരിക്കും ഇങ്ങനെ ഒരു അമ്മ തൻറെ മകൾക്ക് സർപ്രൈസ് കൊടുക്കാൻ ഒരുക്കുന്നത് എന്ന് തന്നെ പറയാം, മകളുടെ കൈയുടെയും കാൽപാതത്തിന്റെയും ഒരു രൂപം ആണ് തയാറാക്കിരിക്കുന്നത് ആ ചിത്രങ്ങൾ പങ്ക് വെച്ച് കൊണ്ട് നടി ഭാമ മകളെ കുറിച്ച് പറഞ്ഞത് ഇങ്ങനെ ” ഞങ്ങളുടെ കുഞ്ഞിന്റെ വരവോടെ ഞങ്ങളുടെ ജീവിതം വളരെയധികം ശോഭനമായി…ആദ്യമായി അവളെ എന്റെ കൈകളിൽ എടുത്തപ്പോൾ എനിക്ക് ഈ ലോകം മുഴുവൻ മാറുന്നതായിട്ടാണ് അനുഭവപ്പെട്ടത് !🤱

അവൾ വലുതാകുമ്പോൾ അവളെ കാണിക്കാൻ ഞാൻ ആ വിലയേറിയ ഓർമ്മകളിൽ ചിലത് സൂക്ഷിക്കുന്നു 🥰 എന്റെ കുഞ്ഞിന്റെ കൈകളുടെ തനിപ്പകർപ്പുകൾ ഒരു ഫ്രെയിമിൽ സംരക്ഷിച്ചിരിക്കുന്നു ..ജീവിതകാലം മുഴുവൻ … !! തീർച്ചയായും ഇത് അതുല്യമായ ഒന്നാണ്. ഭാവിയിൽ അവൾക്ക് അവളുടെ സ്വന്തം ചെറിയ കൈകളെയും കാലിനെയും തൊടാൻ കഴിയും ☺️ ” ഇതായിരുന്നു നടി ഭാമ മകൾക്ക് വേണ്ടി ഇപ്പോഴേ കരുതി വെച്ചിരിക്കുന്ന സർപ്രൈസ് ചിത്രത്തിന് താഴെ മകളെ കാണാൻ ആഗ്രഹം ഉണ്ട് എന്നുള്ള അഭിപ്രായങ്ങളാണ് നിറയെ