അഭിനയത്തേക്കാൾ പ്രധാനപ്പെട്ടത് മകളാണ്; അനുഷ്ക ശർമ അഭിനയം അവസാനിപ്പിക്കുന്നു

ചലച്ചിത്രതാരം, മോഡൽ എന്നീ നിലകളിലൊക്കെ വളരെ പെട്ടെന്ന് തന്നെ ആളുകൾക്കിടയിൽ ഒരു ശ്രദ്ധ നേടിയെടുത്ത താരമാണ് അനുഷ്ക ശർമ. 2008 ആദിത്യ ചോപ്ര സംവിധാനം ചെയ്ത രപനെ ബനാധി ജോഡി എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ച ശേഷം താരത്തിന്റെ കരിയർ തന്നെ മാറുകയായിരുന്നു. അനുഷ്‌കയുടെ ആദ്യചിത്രവും അതുതന്നെയായിരുന്നു. 2019 ബത്മാഷ് കമ്പനി എന്ന ചിത്രത്തിൽ അഭിനയിക്കുവാനും അവസരം ലഭിച്ചു. പിന്നീട് നിരവധി ചിത്രങ്ങളിലാണ് അനുഷ്ക നായികയായി തിളങ്ങിയത്. സുൽത്താൻ, ബോംബെ എന്നിവ താരത്തിന്റെ കരിയറിലെ തന്നെ മാറ്റി നിർത്താൻ കഴിയാത്ത ചിത്രങ്ങളാണ്. 2017ൽ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയെ വിവാഹം കഴിച്ചു.

2013 ഒരു ഷാമ്പുവിന്റെ പരസ്യത്തിൽ ഒന്നിച്ച് അഭിനയിക്കുമ്പോഴാണ് ഇരുവരും തമ്മിലുള്ള പ്രണയം ആരംഭിച്ചതെന്നും നാലുവർഷത്തെ പ്രണയത്തിനൊടുവിൽ ആണ് തങ്ങൾ വിവാഹിതനായതെന്നും താരം മുൻപ് വ്യക്തമാക്കുകയുണ്ടായി. വാമിക എന്ന മകളാണ് അനുഷ്കയ്ക്കും വിരാട് കോഹലിക്കും ഉള്ളത്. വിവാഹശേഷം അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത് താരം ഇതുവരെ സിനിമയിൽ സജീവമായിട്ടില്ല. ഇപ്പോൾ അനുഷ്ക തുറന്നു പറഞ്ഞിരിക്കുന്ന വാക്കുകളാണ് ആരാധകരെ വേദനിപ്പിച്ചിരിക്കുന്നത്. ഇനി അഭിനയത്തിൽ സജീവമാകില്ല എന്നാണ് താരം തുറന്നു പറയുന്നത്. എന്നാൽ പൂർണമായി സിനിമ ഉപേക്ഷിക്കുവാനും തയ്യാറല്ല. ഒരു വർഷം ഒരു സിനിമ എന്ന രീതിയിൽ മുന്നോട്ടു പോകുവാനാണ് താൻ തീരുമാനിച്ചിരിക്കുന്നത് എന്നാണ് താരം പറയുന്നത്.

അനുഷ്ക പറയുന്നത് എങ്ങനെ… എന്റെ മകളുടെ പ്രായം എനിക്കറിയാം. അവൾക്ക് എന്നെ ഏറ്റവും ആവശ്യമുള്ള സമയമാണ് ഇത്. വിരാട് ഒരു നല്ല പിതാവാണ്. ഒരു രക്ഷിതാവിൻറെ കടമ അദ്ദേഹം നിർവഹിക്കുന്നുണ്ട്. എന്നാൽ ഈ പ്രായത്തിൽ അവൾക്ക് എന്നെയാണ് ആവശ്യം. അത് ഞങ്ങൾ മനസ്സിലാക്കുന്നു. ഞാൻ അഭിനയം ഏറെ ആസ്വദിക്കുന്നുണ്ടെങ്കിലും മുമ്പത്തെ പ്പോലെ കൂടുതൽ സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്നില്ല. ഇഷ്ടമുള്ള കഥാപാത്രങ്ങൾ മാത്രം ചെയ്യും. അത് ആസ്വദിച്ച് അഭിനയിക്കും. വർഷത്തിൽ ഒരു സിനിമ ചെയ്താൽ മതി. കുടുംബത്തിനു കൂടുതൽ പ്രാധാന്യം നൽകുവാനാണ് താൻ ആഗ്രഹിക്കുന്നതെന്നും താരം പറയുകയുണ്ടായി. സോഷ്യൽ മീഡിയയിൽ അടക്കം സജീവമായ അനുഷ്കയ്ക്ക് നിരവധി ആരാധകരാണ്. ഉള്ളത് ഈ തീരുമാനം ഇപ്പോൾ സിനിമ പ്രേമികളെ ഒന്നടങ്കം വിഷമത്തിൽ ആക്കിയിരിക്കുകയാണ്

Articles You May Like

x