ഇതാര് സേതുരാമയ്യരോ എന്ന് ആരാധകർ .മമ്മൂക്കയുടെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ ലോകം

മലയാള സിനിമയുടെയും മലയാളികളുടെയും സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി.ലുക്കിലും ക്ലിക്കിലും അഭിനയത്തിലുമൊക്കെ ഇക്കയെ വെല്ലാൻ മറ്റൊരു താരമില്ല എന്നതാണ് സത്യം.ഏത് വേഷവും അന്നും ഇന്നും എന്നും ഇക്കയുടെ കൈകളിൽ ഭദ്രമാണ്.ഇന്നും ഇക്കയുടെ സൗന്ദര്യത്തിന് മുന്നിലും അഭിനയത്തിന് മുന്നിലും പകരം വെക്കാൻ ഇന്ത്യയിൽ ഒരു നടനില്ല ..അതിപ്പോ മാസ്സ് ആയാലും ക്ലാസ് ആയാലും ചരിത്ര കഥാപാത്രങ്ങളാണേലും അവിടെ ഭദ്രമാണ് ..സോഷ്യൽ മീഡിയയിൽ വലിയരീതിക്ക് ഫാൻ ബേസ് ഉള്ള മമ്മൂക്കയുടെ ആരാധകരുടെ പവർ ഇക്കഴിഞ്ഞ ഇടവേളകളിൽ ട്വിറ്റെരിൽ കണ്ടതാണ് .ട്വിറ്റെർ തൂക്കിയടിച്ചുള്ള ട്വീറ്റ് റെക്കോർഡ് ഇപ്പോൾ മമ്മൂക്ക ആരധകരുടെ പേരിലാണ്.എന്തും ഏതും ഇക്കയുടെ ചെറിയ വാർത്തകളും വിശേഷങ്ങളും വൈറലാക്കുന്ന മമ്മൂട്ടി ആരാധകർ ഇപ്പോഴിതാ മറ്റൊരു ചിത്രം കൂടി സോഷ്യൽ മീഡിയയിൽ വൈറലാക്കി മാറ്റിയിരിക്കുകയാണ് ..

മമ്മൂക്കയുടെ ഒരു കിടിലൻ ചിത്രമാണ് സോഷ്യൽ മീഡിയയിലും ഫാൻസ്‌ പേജുകളിലും നിറഞ്ഞ് നിൽക്കുന്നത് ..നീലഷർട്ടും മുണ്ടും ഉടുത്ത് സേതുരാമയ്യർ സ്റ്റൈലിൽ കയ്യും പുറകിൽ കെട്ടി നടക്കുന്ന ഇക്കയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് .യുവ നടൻമാർ പോലും ഇങ്ങേരുടെ സൗന്ദര്യത്തിൽ അസൂയപെട്ടുപോകും അന്നും ഇന്നും ചുള്ളൻ ഇക്ക തന്നെ..ഇക്കഴിഞ്ഞ ദിവസം ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ കൊടൂര വൈറലാക്കി മാറ്റിയിരുന്നു , അതിനു ശേഷമാണ് ഇപ്പോൾ പുതിയ ചിത്രം എത്തിയിരിക്കുന്നത് ..ആരധകരിൽ നിന്നും മികച്ച പിന്തുണയാണ് ചിത്രത്തിന് ലഭിക്കുന്നത് .പുതിയ ലൂക്ക് പൊളിച്ചിട്ടുണ്ടെന്നും ,മുടി നീട്ടിയ പുതിയ ലൂക്ക് കൊള്ളാമെന്നും അങ്ങനെ നിരവധി കമന്റ് കൾ ആണ് സോഷ്യൽ മീഡിയ നിറയെ ,പോരാത്തതിന് ദുൽഖർ അടക്കമുള്ള യുവതാരങ്ങൾ ഇക്കയെ മാതൃകയാക്കണമെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്..

 

വർക്ക് ഔട്ടിന്റെ കാര്യത്തിലും ഭക്ഷണത്തിലുമൊക്കെ കൃത്യമായ ഒരു രീതി തന്നെ ഇക്കയ്ക്ക് ഉണ്ട് ..അത് തന്നെയാണ് ഇക്കയുടെ സൗന്ദര്യത്തിന്റെ ലക്ഷണം എന്നാണ് പലരും പറയുന്നത് ..ലോക്ക് ഡൌൺ കാലത്ത് നിരവധി ചിത്രങ്ങൾ മമ്മൂക്കയുടെ സോഷ്യൽ മീഡിയ വഴി പുറത്തുവന്നിരുന്നു , അതെല്ലാം ആരധകർ വൈറലാക്കി മാറ്റുകയും ചെയ്തിരുന്നു .ലോക്ക് ഡൌൺ തുടങ്ങുന്നതിന് വളരെ കുറച്ചു ദിവസങ്ങൾക്ക് മുൻപായിരുന്നു മമ്മൂക്കയുടെ പുതിയ വീട്ടിലേക്കുള്ള താമസമാറ്റം.ഇത്രയും ദിവസം വീട്ടിൽ ഇരുന്ന് റെക്കോർഡ് ഇടാനുള്ള തീരുമാനമാണ് വാപ്പച്ചി എന്നായിരുന്നു കുഞ്ഞിക്ക പറഞ്ഞത്.

പുതുമുഖ സംവിദായകന്മാർക്ക് അവസരങ്ങൾ കൊടുക്കുന്നതിൽ ഇക്കയെ കഴിഞ്ഞേ മറ്റൊരു തരമുള്ളു .വെത്യസ്തമായ പ്രേമേയമാണ് ഇക്കയെ കൂടുതൽ ആകർഷിക്കുന്നത് .അതുപോലെ തന്നെ ഇന്നും സംവിദായകന്മാരോട് അവസരങ്ങൾ ചോദിയ്ക്കാൻ മടിയില്ലാത്ത താരമാണ് മമ്മൂക്ക .എന്തായാലും മമ്മൂക്കയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും ഫാൻസ്‌ ഗ്രൂപ്പുകളിലും പേജുകളിലുമൊക്കെ വൈറലായി മാറികൊണ്ടിരിക്കുകയാണ് .ഇത്രയും നാളുകൾ ഇക്കയെയും കുഞ്ഞിക്കയെയും വീട്ടിൽ തിരക്കൊഴിഞ്ഞ് കിട്ടിയതിൽ കുടുംബങ്ങളും സന്തോഷത്തിലാണ്.ബോബി സഞ്ജയ് തിരക്കഥയെഴുതി സന്തോഷ് വിശ്വനാഥ് സംവിദാനം ചെയ്യുന്ന “വൺ” എന്ന ചിത്രമാണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം..ചിത്രത്തിനായി കാത്തിരിക്കുകയാണ് മലയാള സിനിമാലോകവും മമ്മൂട്ടി ആരധകരും

x