നിറവയറുമായി പേർളി മാണിയുടെ ബേബി മമ്മ ഡാൻസ് വീഡിയോ വൈറൽ , വീഡിയോ കാണാം

മലയാളി ആരധകരുടെ പ്രിയ അവതാരികയും നടിയുമൊക്കെയാണ് പേർളി മാണി.മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോ യിലൂടെയാണ് പേർളി മാണി ആരധകരുടെ പ്രിയ താരമായി മാറിയത്.2018 ൽ നടന്ന ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും ഷോയിലെ മറ്റൊരു മത്സരാത്ഥി ശ്രീനിഷ് അരവിന്ദിന്റെ പ്രണയിച്ച് വിവാഹം കഴിക്കുകയുമായിരുന്നു.സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ശ്രീനിഷും പേര്ളിയും തങ്ങളുടെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ എല്ലാം ആരധകരുമായി പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്.വിവാഹ ശേഷം വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറുള്ള നടി താൻ അമ്മയാകാൻ പോകുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു .

 

 

വാർത്ത സോഷ്യൽ മീഡിയയിൽ എത്തിയത് മുതൽ പിന്നെ ഓൺലൈൻ മാധ്യമങ്ങൾ എല്ലാം പെർലിയുടെ ഗർഭകാല വാർത്ത ആഘോഷമാക്കി.ഇപ്പോഴിതാ ഗർഭിണിയായ പെർലിയുടെ ഗർഭകാല ഡാൻസ് “ബേബി മമ്മ ഡാൻസ് ” ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.നിരവയറുമായി ഡാൻസ് കളിക്കുന്ന പേർളിയുടെ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയും ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു.

 

 

തന്റെ വിശേഷങ്ങൾ എന്നും ആരധകരോട് പങ്കുവെക്കാറുള്ള പേർളി ഗർഭകാല ഫോട്ടോഷൂട്ട് ഒക്കെ ആരധകർക്ക് വേണ്ടി പങ്കുവെച്ചിരുന്നു , ഒപ്പം താൻ കാണിക്കുന്ന കുസൃതിയും കളി ചിരി വരെ ഇപ്പോൾ സോഷ്യൽ മീഡിയ വഴി ആരധകരുമായി പങ്കുവെക്കാറുണ്ട് താരം.പേർളിയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് അടക്കം താരം പോസ്റ്റ് ചെയ്യുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.ഇപ്പോഴിതാ താരത്തിന്റെ പുതിയ ഡാൻസ് വിഡിയോയായും ഏറ്റെടുത്തിരിക്കുകയാണ് ആരധകർ.വീഡിയോ പങ്കുവെച്ച് നിമിഷ നേരങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.

ഹിന്ദു -ക്രിസ്തീയ ആചാര പ്രകാരം 2019 മെയ് ലായിരുന്നു ശ്രീനിഷിന്റെയും പേര്ളിയുടെയും പ്രണയവിവാഹം നടന്നത്.സോഷ്യൽ ലോകവും കേരളക്കരയും ബിഗ് ബോസ് ആരാധകരും ഏറെ കൊട്ടിഘോഷിച്ചായിരുന്നു വിവാഹം നടന്നത്.തങ്ങളുടെ കുടുംബത്തിലേക്കുള്ള പുതിയ അതിഥിക്കായി കാത്തിരിക്കുകയാണ് പേര്ളിയും ശ്രീനിഷും.അതുകൊണ്ട് തന്നെ തന്റെ ഗർഭ കാലത്തേ ചിത്രങ്ങൾ ഒക്കെ താരം സോഷ്യൽ മീഡിയ വഴി ആരധകരുമായി പങ്കിടാറുണ്ട് , ഇപ്പോൾ പുറത്തുവന്ന പേര്ളിയുടെ ബേബി മമ്മ ഡാൻസും സോഷ്യൽ മീഡിയയിൽ ഹിറ്റായിട്ടുണ്ട്.എന്തും ഏതിനും കട്ട സപ്പോർട്ട് നൽകുന്ന ഭർത്താവ് ശ്രീനിഷാണ് വീഡിയോ പകർത്തിയിരിക്കുന്നത്.

x